1. Environment and Lifestyle

പാചകം എളുപ്പമാക്കുവാൻ ചില ടിപ്പുകൾ

പാചകം ഒരു കലയാണെന്നൊക്ക പറയാറുണ്ട്. പക്ഷെ പാചകം ചെയ്യുക എന്നത് അത്ര നിസ്സാരമായ കാര്യമൊന്നുമല്ല. പാചകം ചെയ്യുന്നതിന് മുൻപും പിൻപുമുള്ള അടുക്കളയിലെ മറ്റു കാര്യങ്ങളെല്ലാം തന്നെ നോക്കി നടത്തുക എന്നതും എളുപ്പമല്ല. എന്നാൽ ഇതിനായി ചില എളുപ്പവിദ്യകൾ പ്രയോഗിക്കുകയാണെങ്കിൽ പാചകം കുറച്ച് എളുപ്പത്തിലാക്കാനാകും. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
Tips to make cooking easier
Tips to make cooking easier

പാചകം ഒരു കലയാണെന്നൊക്ക പറയാറുണ്ട്.   പക്ഷെ പാചകം ചെയ്യുക എന്നത് അത്ര നിസ്സാരമായ കാര്യമൊന്നുമല്ല.   പാചകം ചെയ്യുന്നതിന് മുൻപും പിൻപുമുള്ള  അടുക്കളയിലെ മറ്റു കാര്യങ്ങളെല്ലാം നോക്കി നടത്തുക എന്നതും എളുപ്പമല്ല.   എന്നാൽ ഇതിനായി ചില എളുപ്പവിദ്യകൾ പ്രയോഗിക്കുകയാണെങ്കിൽ പാചകം കുറച്ച് എളുപ്പത്തിലാക്കാനാകും.  ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നതെന്തുകൊണ്ട്?

  1. മുട്ടയെ കുറിച്ച്....

- മുട്ട പൊട്ടിച്ചാല്‍ അതില്‍ മുട്ടയുടെ തോടും വീഴുന്നത് സാധാരണമാണ്.  ഇങ്ങനെ വീണിരിക്കുന്ന മുട്ടത്തോട് എടുത്തുകളയുവാന്‍ സ്പൂണ്‍ അല്ലെങ്കില്‍ കൈ ഉപയോഗിക്കാതെ, പൊട്ടിച്ചുവെച്ചിരിക്കുന്ന മുട്ടയുടെ തോട് ഉപയോഗിച്ച് തോടിന്റെ അംശം വളരെ പെട്ടെന്ന് എടുത്ത് നീക്കുവാന്‍ സാധിക്കുന്നതാണ്. നമ്മള്‍ സ്പൂണ്‍ അല്ലെങ്കില്‍ കൈകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇവ കിട്ടും.

- മുട്ട പൊട്ടിക്കുവാന്‍ ഏതെങ്കിലും സ്പൂണ്‍ അല്ലെങ്കില്‍ പാത്രത്തിന്റെ സൈഡ് ഭാഗം ഉപയോഗികുന്നതിന് പകരം ഒരു പരന്ന പ്രതലത്തില്‍ മുട്ട മുട്ടിയാല്‍ വേഗത്തില്‍ പൊട്ടികിട്ടുന്നതായിരിക്കും

ബന്ധപ്പെട്ട വാർത്തകൾ: മുട്ടത്തോടിൻറെ ഉപയോഗങ്ങൾ

- മുട്ട പുഴുങ്ങുവാന്‍ ഇടുമ്പോള്‍ അതിലേയ്ക്ക് കുറച്ച് വിനാഗിരി ഒഴിച്ചാല്‍ മുട്ടയുടെ തോട് വേഗത്തില്‍ പൊളിച്ചെടുക്കുവാന്‍ സാധിക്കും.

  1. മൂര്‍ച്ചയുള്ള കത്തികൾ

അടുക്കളയിൽ എപ്പോഴും നല്ല മൂര്‍ച്ചയുള്ള കത്തികൾ ഉപയോഗിക്കുക.  ഇത് പാചകം വേഗത്തിലാക്കും.  പാചകം ചെയ്യുവാന്‍ ചെല്ലുമ്പോഴുണ്ടാകുന്ന സ്‌ട്രെസ്സ് കുറയ്ക്കുവാനും ഇതിന് സാധിക്കും.  ഉള്ളി പോലും ശരിക്കെ മുറിയ്ക്കാൻ സാധിക്കാത്ത കത്തികൊണ്ട് മീന്‍ നന്നാക്കുവാന്‍ പോയാൽ, ദേഷ്യം താനേ ഉണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കൂ

  1. കുക്കീസ് കേടുകൂടാതെ സൂക്ഷിക്കുവാന്‍

ചില കുക്കീസ് നമ്മള്‍ പൊട്ടിച്ച് കഴിഞ്ഞ് എടുത്ത് വെച്ചാൽ എളുപ്പത്തിൽ തണുത്ത് പോകുന്നത് കാണാം. ഇത്തരത്തില്‍ തണുത്ത് പോകാതിരിക്കുവാന്‍ കുക്കീസ് ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ ഒരു ബ്രഡ് സ്ലൈസ് ഇട്ടുവച്ചാല്‍ മതി. കുക്കീസ് എല്ലാം ഫ്രഷായിതന്നെ ഇരിക്കുന്നതായിരിക്കും.

  1. മൊരിയിച്ചെടുക്കുവാന്‍

ചില പച്ചക്കറികള്‍ തോരന്‍ വയ്ക്കുമ്പോള്‍ അല്ലെങ്കില്‍ മീന്‍, ചിക്കന്‍, അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങളെല്ലാം കുറച്ചുംകൂടെ ക്രിസ്പിയാക്കി എടുക്കുാവന്‍, പാത്രത്തില്‍ ഒരേസമയം കുറച്ച് സാധനങ്ങള്‍ മാത്രം മൊരിയിക്കുവാന്‍ വയ്ക്കുക. അല്ലെങ്കില്‍ ഇത് ക്രിസ്പിയായി കിട്ടുകയില്ല.

  1. സീസണിംഗ് ചെയ്യുമ്പോള്‍ 

ഭക്ഷണമെല്ലാം തയ്യാറാക്കികഴിഞ്ഞാല്‍ ഒരു മേംപൊടിക്ക് കുറച്ച് സീസണിംഗ് ചെയ്യാറുണ്ട്. ചിലപ്പോള്‍ കുറച്ച് കുരുമുളക് ആവാം. അല്ലെങ്കില്‍ എന്തെങ്കിലും മസാലയോ മറ്റോ ആകാം. ഇത്തരത്തില്‍ സീസണ്‍ ചെയ്യുമ്പോള്‍ ഡിഷിനോട് അടുത്ത് നിന്ന് ഇടാതെ കുറച്ച് അകലത്തില്‍ ഇട്ടാല്‍ എല്ലായിടത്തേയ്ക്കും കൃത്യമായ അളവില്‍ സീസണിംഗ് ലഭിക്കുന്നതായിരിക്കും.

  1. കടുക് പൊട്ടിക്കുമ്പോള്‍

മിക്ക കറികളിലും കടുക് ചേര്‍ക്കാറുണ്ട്. ഈ കടുക് ചേര്‍ക്കുന്നത് കറിയ്ക്ക് നല്ല സ്വാദ് കൂട്ടുന്നതിനോടൊപ്പം തന്നെ നിരവധി ഗുണങ്ങളും നമ്മളുടെ ആരോഗ്യത്തിന് ലഭിക്കുന്നുണ്ട്. വെളിച്ചെണ്ണ നന്നായി ചൂടാകുന്നതിന് മുന്‍പേ കടുക് ഇടുന്നവരെ കാണാം. എന്നാല്‍ കറിയ്ക്ക് കൂടുതല്‍ സ്വാദ് ലഭിക്കുവാന്‍ വെളിച്ചെണ്ണ നന്നായി ചുൂടായതിനുശേഷം മാത്രം കടുക് ഇടുക. ഇത് കറിക്ക് കൂടുതല്‍ സ്വാദ് നല്‍കും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Some tips to make cooking easier

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds