1. Environment and Lifestyle

പാമ്പു കടിയേറ്റാല്‍ പെട്ടെന്ന് എന്ത് ചെയ്യണം?

പാമ്പ് കടിയേല്‍ക്കുക എന്നത് ഏറ്റവും പേടിയുള്ള കാര്യമാണ്. കൃത്യ സമയത്തു വൈദ്യ സഹായം കിട്ടിയില്ലെങ്കില്‍ മരണം പോലും സംഭവിച്ചേക്കാം. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, മാമ്പ തുടങ്ങിയ ഇനങ്ങളിലുള്ള പാമ്പുകള്‍ കടിച്ചാലാണ് ഏറ്റവും ഭീക്ഷണി. പാമ്പ് കടിയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള ശരീരഭാഗങ്ങള്‍ കൈ കാലുകളാണ്.

Saranya Sasidharan
Snake Bite
Snake Bite

പാമ്പ് കടിയേല്‍ക്കുക എന്നത് ഏറ്റവും പേടിയുള്ള കാര്യമാണ്. കൃത്യ സമയത്തു വൈദ്യ സഹായം കിട്ടിയില്ലെങ്കില്‍ മരണം പോലും സംഭവിച്ചേക്കാം. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, മാമ്പ തുടങ്ങിയ ഇനങ്ങളിലുള്ള പാമ്പുകള്‍ കടിച്ചാലാണ് ഏറ്റവും ഭീക്ഷണി. പാമ്പ് കടിയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള ശരീരഭാഗങ്ങള്‍ കൈ കാലുകളാണ്. പാമ്പു കടിയേറ്റാല്‍ ഹൃദയമിടിപ്പ് വര്‍ധിക്കല്‍, തലകറക്കം, ഓക്കാനം, തളര്‍ച്ച, ബോധക്ഷയം, വിയര്‍ക്കല്‍ എന്നീ പ്രാഥമിക ലക്ഷണങ്ങൾ കാണിക്കും. ഭയമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. കടിയേറ്റ പാടില്‍ വേദനയും ചുവന്ന് തടിപ്പും ഉണ്ടാവും. ഛര്‍ദ്ദി, കൈകാല്‍ മരവിപ്പ്, കാഴ്ചയിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ വിഷം ശരീരത്തിനുള്ളില്‍ പ്രവേശിച്ചു എന്ന് ഉറപ്പിക്കാം.

പാമ്പിന്‍ വിഷം രക്തത്തില്‍ പ്രവേശിച്ചാല്‍
ശ്വാസതടസ്സം, രക്തം കട്ട പിടിക്കുക, ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറില്‍ ആകുക എന്നിവയാണ് പാമ്പിന്റെ വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ സംഭവിക്കുക.

പാമ്പു കടിയേറ്റാല്‍

  • ഉടന്‍ തന്നെ വൈദ്യ സഹായം കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം, കടിയേറ്റ ആളെ അടുത്തുള്ള ആശുപത്രിയില്‍ ഉടൻ തന്നെ എത്തിക്കുക. സ്വയം ചികിത്സ ഒരിക്കലും ചെയ്യരുത്. അത് ഏറ്റവും അപകടകരമാണ്.

  • പാമ്പ് കടിച്ച മുറിവ് വലുതാക്കാനോ രക്തം വായ്‌കൊണ്ട് ഊതി വലിച്ചെടുക്കാനോ ശ്രമിക്കരുത്, കാരണം ഇങ്ങനെ ചെയ്യുന്നത് മൂലം വായ്ക്കകത്ത് പൊള്ളലേല്‍ക്കാനോ, വിഷം രക്തത്തില്‍ കൂടുതല്‍ കലരാനുമോ കാരണമാകും

  •  കടി കൊണ്ട ഭാഗം മുറിച്ചു കളയുക, കടിയേറ്റതിന് മുകളില്‍ കടുംകെട്ട് കെട്ടാനോ പാടില്ല. ഇത് രക്തയോട്ടം തടസ്സപ്പെടുത്തും. വീതിയുള്ള തുണി ഉപയോഗിച്ച് അധികം മുറുക്കാതെ, ഒരു വിരല്‍ കടക്കാന്‍ പാകത്തിലുള്ള അയഞ്ഞ കെട്ടുകള്‍ ഫലവത്താകും. രക്തയോട്ടം തടസ്സപ്പെട്ടാല്‍ അത് വേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

  • കടിയേറ്റ ആളുടെ ശരീര ഭാഗങ്ങളുടെ ചലനം പരമാവധി കുറയ്ക്കണം. അല്ലെങ്കില്‍ വിഷം ശരീരം മൊത്തം പടരാൻ സാധ്യത കൂടുതല്‍ ആണ്

മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നീ ഇനം പാമ്പുകളുടെ കടിയേറ്റാല്‍ കണ്ണിന്റെ പീലി തൂങ്ങുക, ശ്വാസതടസ്സം, പേശീബലക്കുറവ് ഒപ്പം വയറുവേദനയും ഛര്‍ദിയുമാണ് പ്രാഥമിക ലക്ഷണങ്ങള്‍. അണലി കടിച്ചാല്‍ രക്ത പരിശോധന അത്യാവശ്യമാണ്. രണ്ടു തരത്തിലുള്ള വിഷബാധയ്ക്കും പോളിവാലന്റ് ആന്റിവെനമാണ് നല്‍കുക. ശരീരത്തിലെത്തിയ വിഷത്തിന്റെ വീര്യമനുസരിച്ചാണ് ആന്റിവെനത്തിന്റെ അളവു തീരുമാനിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

രാജ്യത്ത് ആദ്യം; പാമ്പിനെ പിടിക്കാനും ഇനി സര്‍ട്ടിഫിക്കറ്റ് വേണം

സൂക്ഷിക്കുക അണലിയെ! : കടിയേറ്റാൽ നാം ചെയ്യേണ്ട മുൻകരുതലുകൾ

English Summary: Steps should be taken after a Snake Bite

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds