1. Environment and Lifestyle

മാംസഭുക്കായ ഈ ചെടികൾ വീട്ടിൽ വളർത്തി വീട്ടിനകത്തുള്ള ചെറു പ്രാണികളെ തുരത്താം

മാംസബുക്കുകളായ ചില ചെടികളുമുണ്ട് നമ്മുടെ ചുറ്റിലും.. ഉറുമ്പ്, ഈച്ച തുടങ്ങിയ ചെറു പ്രാണികളാണ് ഇവയുടെ ഭക്ഷണങ്ങൾ. ഇങ്ങനെയുള്ള പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കി അവയെ ഭക്ഷിക്കുകയാണ് ഈ വിരുതരായ ചെടികൾ ചെയ്യുന്നത്. പറക്കുന്നതും അല്ലാത്തതുമായ പ്രാണികളെ ഈ ചെടികൾ അകത്താക്കാറുണ്ട്.

Meera Sandeep
Venus Flytrap plant
Venus Flytrap plant

മാംസബുക്കുകളായ ചില ചെടികളും നമ്മുടെ ചുറ്റിലുമുണ്ട്. ഉറുമ്പ്, ഈച്ച തുടങ്ങിയ ചെറു പ്രാണികളാണ് ഇവയുടെ ഭക്ഷണങ്ങൾ.  ഇങ്ങനെയുള്ള പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കി അവയെ ഭക്ഷിക്കുകയാണ് ഈ വിരുതരായ ചെടികൾ ചെയ്യുന്നത്.  പറക്കുന്നതും അല്ലാത്തതുമായ പ്രാണികളെ ഈ ചെടികൾ  അകത്താക്കാറുണ്ട്.  ഈ ചെടികളെ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയാല്‍ വീട്ടിനകത്തുള്ള ശല്യക്കാരായ പ്രാണികളെയും തുരത്താം. 

ബന്ധപ്പെട്ട വാർത്തകൾ: അറിയാമോ ഇന്‍ഡോര്‍ പ്ലാന്റായും വളര്‍ത്താം ഈ പച്ചക്കറികള്‍

ഇത്തരത്തിൽ മാംസഭുക്കായ ഒരു ചെടിയാണ് വീനസ് ഫ്‌ളൈ ട്രാപ്പ് (Venus fly trap).  ഈ ചെടി  ഈര്‍പ്പമുള്ള സ്ഥലത്താണ് ധാരാളമായി വളരുന്നത്.  പോഷകങ്ങളൊന്നും ഇല്ലാത്ത സ്ഥലത്തും വളരുന്നുമെന്നത് ഇവയുടെ പ്രത്യേകതയാണ്.  ആഹാരത്തിനായി പ്രാണികളും ചെറിയ ജീവികളും മാത്രം മതി. ഏകദേശം 200 വ്യത്യസ്ത ഇനത്തില്‍പ്പെട്ട മാംസഭുക്കുകളായ ചെടികളുണ്ട്. ഇവയ്‌ക്കെല്ലാം ഇരപിടിക്കാനുള്ള രീതികളും വ്യത്യസ്തമായാണ് പ്രകൃതി നല്‍കിയിരിക്കുന്നത്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള ചെടികളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ ലക്കി ബാംബൂ വളർത്തുന്നതിനുപകരുന്ന ഘട്ടം ഘട്ടമായുള്ള മാർഗ്ഗദർശി

അല്‍പം അസിഡിറ്റിയുള്ള മണ്ണിലാണ് വീനസ് ഫ്‌ളൈ ട്രാപ്പ് എന്ന ചെടി വളരുന്നത്. പീറ്റ് മോസും അല്‍പം മണലും ചേര്‍ന്ന മിശ്രിതത്തില്‍ ഈ ചെടി നടുമ്പോള്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ലഭിക്കും. ഈ മിശ്രിതം ഉപയോഗിച്ചാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാതെ തന്നെ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയും.

പകല്‍ സമയത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം താപനില. രാത്രികാല താപനില 13 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്നുപോയാലും ചെടിക്ക് ശരിയായ വളര്‍ച്ചയുണ്ടാകില്ല. വീനസ് ഫ്‌ളൈ ട്രാപ്പ്  വളര്‍ത്തുമ്പോള്‍ രാസവസ്തുക്കളോ അമിതമായ ധാതുപദാര്‍ഥങ്ങളോ അടങ്ങിയ വെള്ളം നല്‍കാനും പാടില്ല.

ബന്ധപ്പെട്ട വാർത്തകൾ: അലുമിനം ചെടി; പൂന്തോട്ടത്തിലും ഇൻഡോർ പ്ലാന്റായും വളർത്താം

ഏകദേശം നാലോ ആറോ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഈ ഇലകള്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ അരികില്‍ പിങ്ക് കലര്‍ന്ന റോസ് നിറവും പ്രാണികളെ ആകര്‍ഷിക്കാനുള്ള പൂന്തേനും ഈ ചെടിയുടെ പ്രത്യേകതയാണ്.

വീടുകളിൽ ഭംഗിയായി വളര്‍ത്താവുന്ന ചെടിയാണിത്.  പഴയ അക്വേറിയം രൂപമാറ്റം വരുത്തി ചെടി വളര്‍ത്താനായി ഉപയോഗിക്കാം. ഈര്‍പ്പം നിലനില്‍ക്കാനും പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കാനും ഇത് സാഹചര്യമൊരുക്കുന്നു. അക്വേറിയത്തില്‍ ഭൂരിഭാഗം മോസും ബാക്കി ഭാഗത്ത് മണലും നിറച്ചാല്‍ മതി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ ചെടി വളര്‍ത്തണം.

English Summary: These carnivorous plants can be grown at home to repel small insects

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds