1. Environment and Lifestyle

ചപ്പാത്തി സോഫ്റ്റ് ആകാൻ ഈ വിദ്യ പ്രയോഗിക്കാം

മൈദമാവ് ആണ് ചപ്പാത്തി സോഫ്റ്റ് ആക്കുന്നതിനായി ചിലർ ഉപയോഗിക്കുന്നത്, എന്നാൽ മറ്റ് ചിലർ മാർക്കറ്റിൽ തന്നെ ലഭ്യമായിട്ടുള്ള പൊടികളും ഉപയോഗിക്കാറുണ്ട്. കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്നത് ചൂട് വെള്ളമാണ്. എന്നാൽ ഇങ്ങനെ ചെയ്തിട്ടും ഇത് സോഫ്റ്റ് ആകാത്തത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

Saranya Sasidharan
This technique can be used to make the chapatti soft
This technique can be used to make the chapatti soft

ചപ്പാത്തി പലർക്കും പ്രിയപ്പെട്ട ഭക്ഷണമാണ് പ്രമേഹരോഗികളുടെ ഇഷ്ട ഭക്ഷണമാണ് ഇത് അല്ലെ? എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ നാം പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് സോഫ്റ്റ് ആയ ചപ്പാത്തി കിട്ടാത്തത്. ഇങ്ങനെ കിട്ടാത്തത് ചപ്പാത്തിയുടെ രുചിയെ തന്നെ ഇല്ലാതാക്കുന്നു. അത്കൊണ്ട് തന്നെ എങ്ങനെ നല്ല സ്വാദിഷ്ടമായ, സോഫ്റ്റായ ചപ്പാത്തി ഉണ്ടാക്കിയെടുക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

മൈദമാവ് ആണ് ചപ്പാത്തി സോഫ്റ്റ് ആക്കുന്നതിനായി ചിലർ ഉപയോഗിക്കുന്നത് എന്നാൽ മറ്റ് ചിലർ മാർക്കറ്റിൽ തന്നെ ലഭ്യമായിട്ടുള്ള പൊടികളും ഉപയോഗിക്കാറുണ്ട്. കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്നത് ചൂട് വെള്ളമാണ്. ഇങ്ങനെ ചെയ്തിട്ടും ഇത് സോഫ്റ്റ് ആകാത്തത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

അങ്ങനെ ഉണ്ടെങ്കിൽ ഇനി ആ പരാതി വേണ്ട അതിന് പരിഹാരങ്ങൾ ഉണ്ട്.

വെള്ളം നന്നായി തിളപ്പിക്കാൻ നിങ്ങൾ എപ്പോഴും ശ്രദ്ധിക്കുക, അതായത് പത്തിരി എടുക്കുന്ന അതേ രീതിയിൽ തന്നെ, ഈ വെള്ളമായിരിക്കണം നിങ്ങൾ ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്, വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുക്കാം. കൈ കൊണ്ട് കുഴക്കാൻ ശ്രമിക്കരുത്, ഒരു സ്പൂൺ കൊണ്ടായിരിക്കണം ചെയ്യേണ്ടത്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും സ്പൂൺ വെച്ച് എങ്ങനെ കുഴയ്ക്കാമെന്ന് അല്ലെ?

നിങ്ങൾ ഒന്ന് മിക്സ് ചെയ്ത് എടുത്താൽ മാത്രം മതി, ശേഷം ഇത് ഒന്ന് തണുപ്പിക്കാൻ അടച്ച് വെക്കുക, ചൂടാറിയാൽ ഇതിനെ എടുത്ത് കുഴയ്ക്കാം, ഇതും നല്ല മർദ്ദം ഉപയോഗിച്ച് കുഴയ്ക്കേണ്ട കാര്യം ഇല്ല, ഇതിൻ്റെ മുകളിലേക്ക് എണ്ണ കുറച്ച് ഒഴിച്ച് കൊടുക്കാവുന്നതാണ്. ശരിയായ പാകത്തിൽ കുഴച്ചതിന് ശേഷം ഇതിനെ ഉരുളകളാക്കി എടുക്കാം. ഇങ്ങനെ ആക്കിയ ഉരുളകളെ ഉരുട്ടി കട്ടി കുറച്ച് പരത്തിയെടുക്കാവുന്നതാണ്.

ഇത്രേം ചെയ്താൽ മാത്രം മതിയോ പോരാ...

ചപ്പാത്തി പരത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചുട്ട് എടുക്കുമ്പോൾ ഒരേ വശം തന്നെ ഒരുപാട് സമയം ചൂടാക്കരുത്, വേഗം തന്നെ രണ്ട് ഭാഗവും മറിച്ചിടുക, ചപ്പാത്തിയില്‍ കുമിളകള്‍ പൊന്തുമ്പോള്‍ മാത്രം പ്രസ്സ് ചെയ്താൽ മതി. ഇങ്ങനെ ചെയ്താല്‍ നല്ല ടേസ്റ്റ് ഉള്ള സോഫ്റ്റ് ആയ ചപ്പാത്തി റെഡി...

ബന്ധപ്പെട്ട വാർത്തകൾ : ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും

English Summary: This technique can be used to make the chapatti soft

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds