1. Environment and Lifestyle

മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ നാച്ചുറൽ വിദ്യകൾ ചെയ്യാം

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കരുവാളിപ്പ്. പ്രായമേറുമ്പോൾ, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമാകാം. മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ ചര്‍മ്മമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്.

Meera Sandeep
Use these natural tips to protect your skin from the sun
Use these natural tips to protect your skin from the sun

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കരുവാളിപ്പ്.  പ്രായമേറുമ്പോൾ, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമാകാം. മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ ചര്‍മ്മമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്

പാൽ

ചര്‍മ്മത്തിലെ ടാന്‍ അകറ്റാന്‍ സഹായിക്കുന്ന സ്വഭാവിക ഗുണങ്ങള്‍ പാലിലുണ്ട്. തണുപ്പിച്ച പാല്‍ മുഖത്തു പുരട്ടാം. പാൽ മുഖത്തും കഴുത്തിലും മുഴുവൻ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം, കോട്ടൺ പഞ്ഞിയുടെ സഹായത്തോടെ നിങ്ങളുടെ മുഖത്ത് നിന്ന് പാലിന്റെ ക്രീം നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. പകൽ സമയത്ത് നമ്മൾ ഏൽക്കുന്ന എല്ലാ പൊടിയിൽ നിന്നും അണുക്കളിൽ നിന്നും ഇത് ചർമ്മത്തെ ശുദ്ധീകരിക്കുകയും ചർമ്മത്തെ മൃദുവും മനോഹരവും ആക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം: കാപ്പിപ്പൊടിയുടെ ഫേസ്‌പാക്ക്

തക്കാളി

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് ഏറെ സഹായിക്കുന്ന തക്കാളി സൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. തക്കാളി പല തരത്തിലും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മരുന്നായി ഉപയോഗിയ്ക്കാം.സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പിന്‌ തക്കാളിനീര് ബെസ്റ്റാണ്. അര ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയുംതക്കാളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും

കറ്റാര്‍ വാഴ

സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണിത്. കറ്റാര്‍ വാഴ ദിവസവും അല്‍പകാലം അടുപ്പിച്ചു പുരട്ടുക എന്നതാണ് ഇതിനുള്ള തികച്ചും പ്രകൃതിദത്തമായ പരിഹാരം. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.കറ്റാർവാഴ ജെല്ലും തേനും വാഴപ്പഴവും ചേര്‍ത്ത മിശ്രിതവും കരുവാളിപ്പിന് നല്ലതാണ്. ടീസ്പൂൺ കറ്റാർവാഴ ജെല്ലുംതേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

തുളസി

തുളസി പല പ്രശ്‌നങ്ങള്‍ക്കും മരുന്നാണ്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ് തുളസി.തുളസി പല പ്രശ്‌നങ്ങള്‍ക്കും മരുന്നാണ്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ് തുളസി. തുളസിയിട്ട വെള്ളത്തില്‍ മുഖത്ത് ആവി പിടിയ്ക്കുന്നത് ഏറെ ഗുണമാണ്. ഇത് മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇതിലെ മരുന്നു ഗുണങ്ങള്‍ ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിയാണ് ഗുണം നല്‍കുന്നത്. ചര്‍മത്തിന് കരുവാളിപ്പ് മാറാനും മുഖചര്‍മത്തിന് തിളക്കവും നിറവും ലഭിയ്ക്കാനും ഇതേറെ നല്ലതാണ്. തുളസി മുഖത്ത് അരച്ചിടുന്നതും നല്ലതാണ്. ഇതില്‍ തേന്‍ ചേര്‍ത്തും അരച്ചിടാം. തുളസിയ്‌ക്കൊപ്പം തൈര് ചേര്‍ത്തും മുഖത്തിടുന്നതും ഏറെ നല്ലതാണ്.

English Summary: Use these natural tips to protect your skin from the sun

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds