1. Environment and Lifestyle

എന്താണ് വേരിക്കോസ് വെയിൻ; കാരണങ്ങളും ചികിത്സയും

പ്രധാനമായും കാലുകളിലെ ഞരമ്പുകൾ സ്ഥാനത്ത് നിന്ന് മാറി അതിൽ മോശം രക്തം കെട്ടിക്കിടന്ന് വീർത്ത് വലുതാകുകയും ചെയ്യുന്നു. അത് മൂലം സിരകളിലൂടെയുള്ള രക്ത ചംക്രമണം തടസ്സം ഉണ്ടാവുന്നു. വെയിനുകൾ തടിച്ച് പിണഞ്ഞ് കാണപ്പെടുന്നു.

Saranya Sasidharan
What is Varicose Vein; Causes and treatment
What is Varicose Vein; Causes and treatment

ഇന്നത്തെ കാലഘട്ടത്തിൽ വളരെ സാധാരണമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് വേരിക്കോസ് വെയിൻ. പ്രായമായവരിൽ 30 ശതമാനത്തിലധികം പേരും ഈ രോഗം വന്നിട്ടുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ മാത്രം വർഷത്തിൽ പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗം ബാധിച്ചിരിക്കുന്നു. ഇത്തരം രോഗാവസ്ഥ പലപ്പോഴും അസഹ്യമായ വേദനയ്ക്ക് കാരണമാകുന്നു.

എന്താണ് വേരിക്കോസ് വെയിൻ

പ്രധാനമായും കാലുകളിലെ ഞരമ്പുകൾ സ്ഥാനത്ത് നിന്ന് മാറി അതിൽ മോശം രക്തം കെട്ടിക്കിടന്ന് വീർത്ത് വലുതാകുകയും ചെയ്യുന്നു. അത് മൂലം സിരകളിലൂടെയുള്ള രക്ത ചംക്രമണം തടസ്സം ഉണ്ടാവുന്നു. വെയിനുകൾ തടിച്ച് പിണഞ്ഞ് കാണപ്പെടുന്നു.

ഇത്തരത്തിലുള്ള അവസ്ഥ ചിലപ്പോൾ ജന്മനാ ഉള്ള തകരാറുകൾ കൊണ്ട് സംഭവിച്ചേക്കാം. ചിലപ്പോൾ കാലുകളിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗങ്ങൾ മൂലമോ ഇത്തരത്തിൽ സംഭവിച്ചേക്കാം.
പിന്നെ ഒരു കാരണമെന്ന് പറയുന്നത് കൂടുതൽ പൊക്കമുള്ള ആളുകളിൽ അല്ലെങ്കിൽ പൊണ്ണത്തടി ഉള്ളവർക്കും കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവർക്കും വേരിക്കോസ് വെയിൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രായം കൂടുന്നതിന് അനുസരിച്ച് അവരുടെ സിരകൾ ദുർബലമായി വന്നേക്കാം, അങ്ങനെ വരുമ്പോൾ അത് ഇത്തരം രോഗം വരുന്നതിന് കാരണമാകുന്നു.

എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ

കാലുകളിലെ രക്തക്കുഴലുകൾ തെളിഞ്ഞ് കാണപ്പെടുന്നു.
കാൽപ്പാദങ്ങളിൽ നീര്
ഉണങ്ങാത്ത വ്രണങ്ങൾ( ഇവയ്ക്ക് വേദന അനുഭവപ്പെട്ടേക്കാം)
കാലുകളിൽ വേദന

എങ്ങനെ ഇത് ചികിത്സിക്കാം

ഈ രോഗത്തെ ക്ലിനിക്കൽ പരിശോദനയിലൂടെ കണ്ട് പിടിക്കാൻ സാധിക്കും. താത്ക്കാലിക ആശ്വാസത്തിനും അസുഖത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിനും വേണ്ടി നിങ്ങൾക്ക് കൺസർവേറ്റീവ് മാനേജ്മെൻ്റ് ചെയ്യാം. എന്നാൽ ഇത് പൂർണമായി മാറ്റുന്നതിന് സർജറി ആവശ്യമാണ്.

വേരിക്കോസ് വെയിൻ ചികിത്സിക്കാനുള്ള ഏറ്റവും പ്രധാന മാർഗം ആരോഗ്യകരമായ ജീവിത ശൈലി ഉണ്ടാക്കി എടുക്കുക എന്നതാണ്. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ശരീരത്തിലെ ഭാരം കൃത്യമായി തന്നെ നില നിർത്തുക. പതിവായി വ്യയാമം ചെയ്യുക എന്നിങ്ങനെയാണ്.

നിൽക്കുമ്പോഴും നടക്കുമ്പോഴും എപ്പോഴും ലെഗ് സ്റ്റോക്കിംങ്സ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ അളവിനനുസരിച്ച് വാങ്ങാൻ ശ്രദ്ധിക്കുക. ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ചൊറിയരുത്. കാലിൽ വ്രണമുണ്ടെങ്കിൽ അത് വൃത്തിയായി കഴുകി കെട്ടണം.

വേരിക്കോസ് വെയിൻ വന്നാൽ സർജറി തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇത് കാലിൻ്റെ തൊലിക്ക് കട്ടി കൂടുന്നതിനും, വ്രണങ്ങൾ ഉണ്ടാവുന്നതിനും ഇത് കാലക്രമേണ വലുതാകുകയും ചെയ്യുന്നു. പിന്നീട് ഇത് കരിയാൻ മാസങ്ങൾ വേണ്ടി വന്നേക്കാം. ഇത് പലപ്പോഴും അസഹനീയമായ വേദനയ്ക്ക് കാരണമാകും. ഇതൊക്കെ സംഭവിച്ചതിന് ശേഷമുള്ള ഓപ്പറേഷന് വിജയ സാധ്യത വളരെ കുറവാണ്. അത് കൊണ്ട് തന്നെ കൃത്യ സമയത്ത് ഓപ്പറേഷൻ നടത്തുക എന്നത് പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഈ 4 ഭക്ഷണങ്ങൾ നിരന്തരം കഴിച്ചാൽ ചർമത്തിന് പ്രായം കൂടും!

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: What is Varicose Vein; Causes and treatment

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds