1. Farm Tips

ഒരു ഗ്ലാസ് അരി കഴുകിയ വെള്ളം മതി വെള്ളീച്ചയെ പമ്പ കടത്താൻ...

എന്ത് ചെയ്തിട്ടും അടുക്കളത്തോട്ടത്തിൽ നാം വച്ചുപിടിപ്പിക്കുന്ന പച്ചക്കറി ചെടികളിൽ നിന്ന് വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് നമുക്ക് ചുറ്റിലും.

Priyanka Menon
വെള്ളീച്ച
വെള്ളീച്ച

എന്ത് ചെയ്തിട്ടും അടുക്കളത്തോട്ടത്തിൽ നാം വച്ചുപിടിപ്പിക്കുന്ന പച്ചക്കറി ചെടികളിൽ നിന്ന് വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് നമുക്ക് ചുറ്റിലും. നമ്മുടെ നിത്യ ഉപയോഗത്തിനുവേണ്ടി നട്ടുവളർത്തുന്ന മുളക്, വഴുതനങ്ങ, തക്കാളി തുടങ്ങിയവ ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നൽകിയിട്ടും പെട്ടെന്ന് പൂവിടുകയോ കായ്ക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുവാൻ ഒരു മികച്ച ഉപായം ഉണ്ട്.

പച്ചക്കറി തോട്ടത്തിൽ എല്ലാത്തരത്തിലുള്ള ചെടികളും പെട്ടെന്ന് പൂവ് ഇടുവാനും, കായ്ക്കുവാനും , വെള്ളീച്ച, മീലിമുട്ട, തുടങ്ങി പലതരത്തിലുള്ള കീടങ്ങളെ തിരുത്തുവാനും ഈ മിശ്രിതം ഉപയോഗപ്പെടുത്താം. ഈ മിശ്രിതം തയ്യാറാക്കാൻ വേണ്ടത് രണ്ടു കാര്യങ്ങൾ മാത്രമാണ്. അതിൽ പ്രധാനപ്പെട്ടതാണ് പഴക്കമുള്ള പാലും, ഒരു ഗ്ലാസ് അരി കഴുകിയ വെള്ളവുമാണ്.

ലായനി തയ്യാറാക്കുന്ന വിധം

ഒരു കൈപിടിയോളം അരി ഒന്നര ഗ്ലാസ് വെള്ളത്തിൽ രണ്ടുദിവസം ഇട്ടുവയ്ക്കുക. ഇതുകൂടാതെ രണ്ട് ഗ്ലാസ് കേടായ പാലും മിശ്രിതം തയ്യാറാക്കുവാൻ ആവശ്യമാണ്.രണ്ടു ദിവസത്തിനു ശേഷം അരി ഇട്ടുവച്ച വെള്ളവും, രണ്ടു ഗ്ലാസ് കേടായ പാലും ഒരു മൂന്നു ലിറ്റർ കൊള്ളുന്ന പാത്രത്തിലൊഴിച്ച് നന്നായി ഇളക്കി മൂടിവെക്കുക. പത്രത്തിന്റെ അടപ്പിന് നാല് ചെറിയ ദ്വാരങ്ങൾ ഇട്ടു നൽകണം. പാത്രം ഒരു നല്ല തൂവാലകൊണ്ട് അടപ്പ് സഹിതം ഒരു നൂൽ ഉപയോഗിച്ച് ചുറ്റിലും വരിഞ്ഞുമുറുക്കി കെട്ടിവയ്ക്കുക. അതിനുശേഷം പ്രകാശം കടക്കാത്ത ഒരു റൂമിൽ അഞ്ചു ദിവസത്തോളം ഇത് അനക്കാതെ വയ്ക്കണം. 

ബന്ധപ്പെട്ട വാർത്തകൾ:മട്ടുപ്പാവിൽ കൃഷിയിടം ഒരുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

അഞ്ചു ദിവസം ആകുമ്പോഴേക്കും ലാക്ടോ ബാക്ടീരിയകൾ ഇതിൽ നിറയും. ഇത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുകയും, ചെടിക്ക് ആവശ്യമായ പ്രാണവായു പകർന്നു നല്ല രീതിയിൽ വളരുവാനും, പെട്ടെന്ന് പൂവിടാനും കായ്ക്കാനും സഹായകമാവുകയും ചെയ്യും.

This mixture can be used for quick flowering and fruiting of all types of plants in the vegetable garden and to control various pests like whitefly, weevil, etc. Only two things are needed to prepare this mixture. 

ബന്ധപ്പെട്ട വാർത്തകൾ: വാട്ടരോഗത്തെ ചെറുക്കുന്ന തക്കാളി, മുളക്, വഴുതന തുടങ്ങിയവയിലെ മികച്ച സങ്കരയിനങ്ങൾ

ഇങ്ങനെ അടച്ചുവച്ച മിശ്രിതം രണ്ട് ലിറ്റർ വെള്ളത്തിൽ 10 ml എന്ന രീതിയിൽ ഒഴിച്ചു വേണം ഉപയോഗിക്കുവാൻ. ഒരു ചെടിക്ക് താഴെ 150ml എന്ന രീതിയിൽ വേണം മണ്ണിൽ ഒഴിച്ചു കൊടുക്കുവാൻ. ചെടികൾക്ക് ചുറ്റിലും വേരു തൊടാതെ ഒഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ മിശ്രിതം സ്പ്രേയറിൽ എടുത്തു ചെടികൾക്ക് താഴെ ഇലയിൽ ഒഴിച്ചു കൊടുത്താൽ എല്ലാ തരത്തിലുള്ള കീടങ്ങളും ഇല്ലാതാവുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മുറ്റത്തും മട്ടുപ്പാവിലും മികച്ച വിളവ് ലഭ്യമാക്കാൻ സഹായിക്കുന്ന രണ്ട് വളക്കൂട്ടുകൾ

English Summary: A glass of washed rice water is enough to prevent the whitefly

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters