MFOI 2024 Road Show
  1. Farm Tips

കുട്ടികൾ ആഫ്രിക്കൻ ഒച്ചുകളെ തൊടാൽ മാരകരോഗങ്ങൾ വരെ വരും

അകാറ്റിന ഫുലിക്ക (Achatina fulica) എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് കേരളത്തിലെ കർഷകർക്ക് ഭീഷണിയാവുകയാണ്. 'രാക്ഷസ ഒച്ച്' എന്നുകൂടി ഇതിന് വിശേഷമുണ്ട്. അന്തരീക്ഷവായു ശ്വസിച്ച് കരയിൽ ജീവിക്കുന്ന വലുപ്പം കൂടിയ ഈ ഒച്ച് കിഴക്കനാഫ്രിക്കൻ സ്വദേശിയാണ്.

Priyanka Menon
ആഫ്രിക്കൻ ഒച്ച്
ആഫ്രിക്കൻ ഒച്ച്

അകാറ്റിന ഫുലിക്ക (Achatina fulica) എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് കേരളത്തിലെ കർഷകർക്ക് ഭീഷണിയാവുകയാണ്. 'രാക്ഷസ ഒച്ച്' എന്നുകൂടി ഇതിന് വിശേഷമുണ്ട്. അന്തരീക്ഷവായു ശ്വസിച്ച് കരയിൽ ജീവിക്കുന്ന വലുപ്പം കൂടിയ ഈ ഒച്ച് കിഴക്കനാഫ്രിക്കൻ സ്വദേശിയാണ്. ഉഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഇവ സസ്യങ്ങളുടെ ഏതു ഭാഗവും കടിച്ചു വിഴുങ്ങി നശിപ്പിക്കുന്നു.

അഞ്ഞൂറോളം സസ്യങ്ങളെ ഭക്ഷിക്കുന്ന ഇവ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും വാഴ, ഇഞ്ചി, മഞ്ഞൾ, പപ്പായ, മരച്ചീനി, ചേന, അലങ്കാരച്ചെടികൾ തുടങ്ങി അനവധി സസ്യങ്ങളെ നശിപ്പിക്കുന്നു. വർഷത്തിൽ അഞ്ചു മുതൽ ആറു തവണ വരെ ഇവ മുട്ടകൾ ഇടുന്നു. ഓരോ പ്രാവശ്യവും 200 മുട്ടകൾ വരെ ഉണ്ടാവുകയും അതിൽ 90% മുട്ടകൾ വിരിയുകയും ചെയ്യുന്നു. ആറുമാസം കൊണ്ട് ഇവ പൂർണവളർച്ച എത്തുന്നു.

An African snail with the scientific name Achatina fulica is a threat to farmers in Kerala. It is also known as 'Rakshasa Och'. This large snail is an East African native that breathes air and lives on land. Common in the tropics, they bite and destroy any part of the plant.

പ്രതികൂല കാലാവസ്ഥയിലും ഇവ പൂർണ വളർച്ച നേടാനും, മൂന്നുവർഷംവരെ തോടിനുള്ളിൽ സമാധി (hybernation) ഇരിക്കാൻ കഴിയുന്നതുകൊണ്ട് ഇവയെ നശിപ്പിക്കാൻ അത്രയെളുപ്പമല്ല. ഇലകൾ തിന്നു നശിപ്പിക്കുക മാത്രമല്ല മനുഷ്യരിൽ മസ്തിഷ്കജ്വരം പടരുന്നതിന് വരെ കാരണമായി ഈ ഒച്ച് മാറാറുണ്ട്. ഒരിക്കലും കൊച്ചുകുട്ടികളെ കൊണ്ട് ആഫ്രിക്കൻ ഒച്ചുകളെ തൊടിക്കാൻ പാടില്ല.

കാരണം ഇവയിൽ കാണുന്ന ചില വിരകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തുകയും ഇസ്നോഫിലിക് മെനഞ്ചസ്റ്റിസ് എന്ന രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.ഇതിന് പോംവഴിയായി പലരും കല്ലുപ്പ് വിതറുകയാണ് പതിവ്. പക്ഷേ ഇതു കൊണ്ടു മാത്രം ഇതിന് ഫലപ്രദമായി നേരിടാൻ സാധിക്കില്ല എന്ന് കണ്ടെത്തലിലൂടെ കേരള കാർഷിക സർവ്വകലാശാല പുതിയ ചില മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.

ആഫ്രിക്കൻ ഒച്ചിനെതിരെയുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ

1.കാബേജ്, കോളിഫ്ലവർ, പപ്പായ ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഇലകൾ നനഞ്ഞ ചണച്ചാക്കുകളിൽ ഇട്ട് വീടിനു ചുറ്റും വെയ്ക്കുന്നത് വഴി അവയെ ആകർഷിക്കുവാൻ സാധിക്കും. എന്നിട്ടു ഇവയെ ശേഖരിച്ചു 10 മുതൽ 20 ശതമാനം വരെ ഉപ്പു വെള്ളത്തിലിട്ടു ( 200 ഗ്രാം ഉപ്പ് 1 ലിറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കുക.

2.അര കിലോ ഗോതമ്പ്, 200 ഗ്രാം ശർക്കര ചേർത്ത് കുഴമ്പു രൂപത്തിലാക്കി, പുളിക്കാനായി 5 ഗ്രാം യീസ്റ്റും, 25 ഗ്രാം തുരിശും ചേർത്തിളക്കി മഴ കൊള്ളാതെ ചെടിച്ചട്ടികളിൽ വെച്ച് കൊടുക്കുക.വിളകളിൽ ആക്രമണം കാണുകയാണെങ്കിൽ ചെമ്പു കലർന്ന കീടനാശിനിയായ കോപ്പർ ഓക്സിക്ളോറൈഡ് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നതും അഭികാമ്യമാണ്.

3. വളരെ ചുരുക്കം ചെടികളിലാണ് ഇതിന്റെ ആക്രമണം കാണുന്നതെങ്കിൽ ബ്ലീച്ചിങ് പൗഡർ, പുകയിലപ്പൊടി, തുരിശ്ശ് പൊടി ഇവയിൽ എതെങ്കിലും ഒന്ന് ചെടികൾക്ക് ചുറ്റും ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

4.കേരള വന ഗവേഷണ സ്ഥാപനത്തിന്റെ (KFRI) നിർദ്ദേശപ്രകാരം, 30 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക, 60 ഗ്രാം തുരിശ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക ഈ രണ്ടു ലായനികളും ചേർത്ത് തെളിക്കുന്നതും ഒച്ചിനെ നിയന്ത്രിക്കാൻ വളരെ പ്രയോജനകരമാണ്.

5. വാഴ, കമുക്, തെങ്ങ് ഇവയിൽ കയറാതിരിക്കാൻ ചുവടെ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് തേച്ചു കൊടുക്കുക. രൂക്ഷമാണെങ്കിൽ മാത്രം മെറ്റാൾഡിഹൈഡ് എന്ന കീടനാശിനി ഉപയോഗിക്കാം.
ഒറ്റ തവണ നിയന്ത്രണം കൊണ്ട് ഇവയുടെ ആക്രമണം മാറുകയില്ല. വർഷം തോറും പുതുമഴ തുടങ്ങുന്നതിനു മുൻപ് വീണ്ടും തുടർച്ചയായി ഇങ്ങനെയുള്ള പ്രതിരോധ നടപടികൾ നമ്മൾ അവലംബി ക്കേണ്ടതായുണ്ട്. ഒച്ചുകളുടെ ആക്രമണമുള്ള പറമ്പുകളിൽ കുമ്മായം, തുരിശ്ശ് എന്നിവ പറമ്പുകളുടെ ചുറ്റുമുള്ള വരമ്പുകളിൽ ഇട്ടു കൊടുക്കുന്നത് ഇവ മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യാതിരിക്കാൻ സഹായിക്കും.

English Summary: An African snail with the scientific name Achatina fulica is a threat to farmers in Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds