1. Farm Tips

വെള്ളീച്ചയെ പൂർണ്ണമായും തുരത്താൻ ഒരു എളുപ്പ വഴി

നമ്മുടെയെല്ലാം പച്ചക്കറി തോട്ടത്തിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് വെള്ളീച്ച ശല്യം. മിക്കവാറും പച്ചമുളകിലും തക്കാളിയിലും വെള്ളീച്ച ശല്യം രൂക്ഷം ആവാറുണ്ട്. വേപ്പെണ്ണ വെള്ളത്തിൽ ചേർത്തു ഒഴിച്ചും , കടലപ്പിണ്ണാക്ക് കുതിർത്ത് തെളി ഒഴിച്ചും ഇതിനെ നേരിടാൻ നമ്മൾ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശാശ്വതമായ ഫലപ്രാപ്തി നൽകുന്നില്ല.

Priyanka Menon
വെള്ളീച്ച
വെള്ളീച്ച

നമ്മുടെയെല്ലാം പച്ചക്കറി തോട്ടത്തിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് വെള്ളീച്ച ശല്യം. മിക്കവാറും പച്ചമുളകിലും തക്കാളിയിലും വെള്ളീച്ച ശല്യം രൂക്ഷം ആവാറുണ്ട്. വേപ്പെണ്ണ വെള്ളത്തിൽ ചേർത്തു ഒഴിച്ചും , കടലപ്പിണ്ണാക്ക് കുതിർത്ത് തെളി ഒഴിച്ചും ഇതിനെ നേരിടാൻ നമ്മൾ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശാശ്വതമായ ഫലപ്രാപ്തി നൽകുന്നില്ല. 

എന്നാൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ വെള്ളീച്ച എന്ന വില്ലനെ തുരത്താൻ ഏറ്റവും മികച്ച ഒരു വഴി പറയാം.
വെള്ളീച്ച തുടക്കത്തിലേ കണ്ടെത്തി ഈ മിശ്രിതം അടിച്ചാൽ ഒരിക്കൽപോലും നിങ്ങൾക്ക് വെള്ളീച്ച ശല്യം ഉണ്ടാകില്ല. ആഴ്ചയിൽ ഒരിക്കൽ ചെയ്യണമെന്നു മാത്രം. കാലത്തോ വൈകുന്നേര സമയങ്ങളിലോ ചെയ്യാം.

പ്രധാനമായും ഇതിൽ ചേർക്കേണ്ടത് വെർട്ടിസീലിയം(verticillium) എന്ന ജൈവകീടനാശിനി ആണ്.

ഒരു ലിറ്റർ വെള്ളത്തിൽ വെർട്ടിസീലിയം 5 ml, വേപ്പെണ്ണ 5ml, ആവണക്കെണ്ണ 5 ml, 5 ഗ്രാം ശർക്കര പൊടിച്ചത് എന്നിവ നന്നായി അഞ്ച് മിനിറ്റോളം നേരം മിക്സ് ചെയ്യുക. ഇതിനുശേഷം ഒരു സ്പ്രേയറിൽ ഈ ലായിനി എടുത്ത ചെടിയുടെ താഴത്തെ ഇല തൊട്ട് തെളിച്ചു കൊടുക്കുക. അതായത് വെള്ളീച്ച ശല്യം ചെടിയുടെ താഴ്ഭാഗത്ത് ഇലകളിൽ അധികമായി കണ്ടുവരാറുണ്ട്. 

അതുകൊണ്ട് ഏതൊക്കെ ഇലകളിൽ വെള്ളീച്ച ശല്യം ഉണ്ട് എന്ന് കൃത്യമായി ഉറപ്പുവരുത്തി അതിൽ മുഴുവനായും അടിച്ചു കൊടുക്കണം. നമ്മുടെ അശ്രദ്ധ കാരണം ഏതെങ്കിലും വശത്ത് വെള്ളീച്ച ഉണ്ടെങ്കിൽ അത് പെറ്റു പെരുകുകയും, മറ്റു ചെടികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

Whitefly infestation is one of the main problems in our vegetable garden. White chillies are most common in green chillies and tomatoes. Although we try to deal with it by adding neem oil to water and soaking it in seaweed, it often does not give lasting effectiveness. But we can say that the best way to get rid of the villain of whiteflies in our kitchen garden.

ഇപ്പോൾ മുളക് ചെടിയിൽ ആണ് ഈ ലായനി പ്രയോഗിക്കുന്നത് എങ്കിൽ അടുത്തുള്ള തക്കാളി ചെടിയിലും ശല്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തി വേണം പ്രയോഗം നടത്താൻ. ഒരു ചെടിയിൽ അടിച്ച് മറ്റൊരു ചെടിയിൽ അടക്കാത്ത പക്ഷം വെള്ളീച്ച ശല്യം രൂക്ഷമാവുകയാണ് ചെയ്യുക. അതോടൊപ്പം ചെയ്യേണ്ട മറ്റൊരു കാര്യം മഞ്ഞക്കെണി വയ്ക്കുക എന്നതാണ്. അതും വെള്ളീച്ചയെ നേരിടാൻ ഏറെ മികച്ചതാണ്.

English Summary: An easy way to get rid of whiteflies completely Whitefly infestation is one of the main problems in our vegetable garden

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds