കോഴി,കാട, താറാവ്, വാത്ത, ഒട്ടകപക്ഷി തുടങ്ങി എല്ലാത്തിനെയും മുട്ട ഇൻക്യുബേറ്ററിൽ ഇന്ന് വളരെ പെട്ടെന്ന് വിരിച്ചെടുക്കുവാൻ സാധിക്കുന്നു. നൂറിൽ തുടങ്ങി പതിനഞ്ചായിരം മുട്ട വിരിയിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഇൻക്യൂബേറ്റർ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചൂട് പുറത്തേക്ക് കടത്തിവിടാത്ത ഹയാലിൻ ഷീറ്റ് തെർമോകോൾ എന്നിവകൊണ്ടുള്ള ഉപകരണമാണ് ഇത്.
ഈർപ്പം ക്രമീകരിക്കുന്നതിന് കട്ടിയുള്ള തുണിയിൽ വെള്ളം തളിക്കുന്ന രീതിയിലുള്ള ഹ്യുമിഡിഫയറും ഇതിലുണ്ട്. താപവും ഈർപ്പവും നിശ്ചിത തോതിൽ നിലനിർത്താൻ തെർമോസ്റ്റാറ്റ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നു.
ഇൻക്യൂബേറ്റർ പ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തീരെ വലിപ്പം ഇല്ലാത്തതും, വളരെ വലിപ്പം കൂടിയതുമായ മുട്ടകൾ വിരിക്കാൻ വേണ്ടി ഉപയോഗിക്കരുത്.
അതുപോലെ പൊട്ടിയ മുട്ടകളും ഇൻക്യുബേറ്ററിൽ വച്ച് വിരിയിപ്പിക്കാൻ നോക്കരുത്. മുട്ടയുടെ വീതി കൂടിയ ഭാഗം മുകൾവശത്ത് ആക്കി വെക്കുവാൻ മറക്കരുത്. 14 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്താൻ ജനറേറ്റർ/ ഇൻവർട്ടർ സജ്ജീകരണം ഒരുക്കണം. വളരുന്ന ഘട്ടത്തിൽ ഭ്രൂണ മുട്ടത്തോടിനുള്ളിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ദിവസം നാലു തവണയെങ്കിലും മുട്ടകൾ തിരിച്ചു കൊണ്ടിരിക്കണം. ഇതിനായി ഒരു മണിക്കൂർ ഇടവിട്ട് യാന്ത്രികമായ സംവിധാനങ്ങളും ഒരുക്കാം.
സ്വന്തമായി ഇൻക്യൂബേറ്റർ നിർമ്മിക്കാം
ഏകദേശം 20 മുട്ടകളോളം വിരിയിക്കാവുന്ന ചെറിയ ഇൻക്യുബേറ്റർ വീട്ടിൽ നിർമിക്കാവുന്നതാണ്. ഇതിനായി ഒരു തർമോകോൾ പെട്ടി 100 വാട്ട് ബൾബ് ഈർപ്പം ക്രമീകരിക്കാൻ ചെറിയ പാത്രത്തിൽ വച്ചിരിക്കുന്ന സ്പോഞ്ച് തെർമോമീറ്റർ എന്നിവ മാത്രം മതി.
Chickens, quails, ducks, geese and ostriches can all be hatched very quickly in an egg incubator today. There are different types of incubators available in the market today that hatch from one hundred to fifteen thousand eggs.
ഏകദേശം 500 രൂപയോളം മാത്രമേ ചെലവ് ഉള്ളൂ. ആരുടെയെങ്കിലും വിദഗ്ദ്ധസഹായം ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. ദിവസേന നാലു തവണ എങ്കിലും മുട്ടകൾ കൈകൊണ്ട് തിരിച്ച് നൽകുവാൻ മറക്കരുത്.
Share your comments