1. Farm Tips

വിളവ് ഇരട്ടിയാക്കാൻ, വാഴപ്പഴ തൊലി വെച്ച് അടിപൊളി ജൈവ വളം

അടുത്ത തവണ വാഴപ്പഴം ഉപയോഗിക്കുമ്പോൾ ഇനി തൊലി പുറത്തേക്ക് അല്ലെങ്കിൽ വേസ്റ്റ് ബിന്നിലേക്ക് ഇടരുത്, കാരണം എന്താണ് എന്നോ? വാഴപ്പഴത്തിന്റെ തൊലി നിങ്ങൾക്ക് ഫലപ്രദമായ ജൈവ വളമായി ഉണ്ടാക്കാം. ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം മുതലായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Saranya Sasidharan

അടുത്ത തവണ വാഴപ്പഴം ഉപയോഗിക്കുമ്പോൾ ഇനി തൊലി പുറത്തേക്ക് അല്ലെങ്കിൽ വേസ്റ്റ് ബിന്നിലേക്ക് ഇടരുത്, കാരണം എന്താണ് എന്നോ? വാഴപ്പഴത്തിന്റെ തൊലി നിങ്ങൾക്ക് ഫലപ്രദമായ ജൈവ വളമായി ഉണ്ടാക്കാം. ഇതിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം മുതലായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഇത് നേരിട്ട് മണ്ണിൽ തൊലികൾ അരിഞ്ഞ് ഇടാവുന്നതാണ്. മുട്ടത്തോട്, തേയില അവശിഷ്ടങ്ങൾ എന്നിവയുമായി ഇത് കലർത്തിയും, മറ്റൊരു രീതിയിലും നിങ്ങളുടെ പച്ചക്കറിക്ക്, ചെടികൾക്ക് ഫലപ്രദമായ വളം ഉണ്ടാക്കാം.
നിങ്ങൾക്ക് വലിയ അളവിൽ വാഴത്തോൽ ലഭിക്കുകയാണെങ്കിൽ, അത് ഉണക്കിയും വളമായി ഉപയോഗിക്കാം.

എങ്ങനെ വാഴപ്പഴ തോൽ വെച്ച് വളം ഉണ്ടാക്കാം

രീതി- 1

1, വാഴത്തോൽ - 1
2, മുട്ടത്തോട് - 1
3, ചായ വെസ്റ്റ് - 2 ടീ സ്പൂൺ

ഇവയെല്ലാം കലർത്തി പച്ചക്കറികളുടെ ചുവട്ടിൽ ഇടുക, ഈ അളവ് ഒരു ചെടിക്ക് അനുയോജ്യമാണ്. നിങ്ങൾക്ക് ഇത് നേരിട്ട് മണ്ണിൽ ഇടാവുന്നതാണ്, ഈ വളം നിങ്ങൾക്ക് ഇത് പച്ചക്കറികളിലും പൂക്കളിലും മറ്റും പ്രയോഗിക്കാം, ഇത് ചെടികൾക്ക് ഫലപ്രദമായ വളർച്ചാ നൽകുകയും മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ ഈ മിശ്രിതം ഉപയോഗിച്ച് വളപ്രയോഗം നടത്തുക.

രീതി- 2

വാഴപ്പഴം തൊലി
ഭരണി
തിളപ്പിച്ചൂറ്റിയ വെള്ളം

എങ്ങനെ തയ്യാറാക്കാം?

വൃത്തിയുള്ള പാത്രത്തിൽ വാഴത്തോൽ ഇടുക
പാത്രത്തിൽ വെള്ളം നിറച്ച് മൂടി വയ്ക്കുക. മൂടി നന്നായി മുറുക്കാൻ ശ്രദ്ധിക്കുക.
മിശ്രിതം ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ ഇരിക്കട്ടെ, എന്നിട്ട് വാഴത്തോൽ നീക്കം ചെയ്ത് കളയുക.
ശേഷം ഇതിലേക്ക് 1: 4 എന്ന അനുപാതത്തിൽ വെള്ളത്തിൽ ലയിപ്പിക്കുക.

നേർപ്പിച്ച വാഴത്തോൽ വളം ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ ചെടികൾക്ക് ചുവട്ടിൽ നനയ്ക്കുക. ഫലം കാണാൻ ഏതാനും ആഴ്ചകൾ എടുത്തേക്കാം, അതിനാൽ ക്ഷമയോടെയിരിക്കുക. മികച്ച ഫലങ്ങൾക്കായി, ഈ വളം ഉപയോഗിച്ച് വളരുന്ന സീസൺ ആരംഭിച്ച് തുടർച്ചയായി ഉപയോഗിക്കുക.

വാഴത്തോൽ വളത്തിന്റെ കാര്യമെന്താണ്?

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഈ മൂന്ന് പോഷകങ്ങളും ചെടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ജൈവ പൊട്ടാസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് വാഴത്തോലുകൾ.
പൊട്ടാസ്യം കൂടാതെ, വാഴത്തോലിൽ പൊതുവായ സസ്യ ആരോഗ്യത്തിന് വേണ്ട ചില സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് - കാൽസ്യം, മാംഗനീസ്, സൾഫർ, മഗ്നീഷ്യം. പ്രകാശസംശ്ലേഷണം, ക്ലോറോഫിൽ ഉൽപ്പാദിപ്പിക്കൽ, അല്ലെങ്കിൽ കോശങ്ങൾക്കിടയിലുള്ള ജലത്തിന്റെ ചലനം നിയന്ത്രിക്കൽ എന്നിങ്ങനെയുള്ള സസ്യങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഈ പോഷകങ്ങൾ ഓരോന്നും ഓരോ പങ്കു വഹിക്കുന്നു.

വാഴത്തോലിൽ നൈട്രജൻ അടങ്ങിയിട്ടില്ല, നിങ്ങൾ ഒരു തക്കാളി തോട്ടക്കാരനാണെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തക്കാളി, കുരുമുളക്, വെള്ളരി, മുള്ളങ്കി തുടങ്ങിയ നൈട്രജൻ കുറവുള്ള ചെടികൾക്ക് വാഴത്തോൽ വളം അനുയോജ്യമാണ്.
എന്നാൽ വിഷമിക്കേണ്ട, നൈട്രജൻ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ പോലും വാഴത്തോൽ വളത്തിന്റെ ഉപയോഗത്തിൽ നിന്ന് പ്രയോജനം ചെയ്യും. വാഴത്തോലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം മണ്ണിലെ നൈട്രജൻ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്നു. അതുവഴി നല്ല വിളവ് ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ

വാഴയും,വാഴപഴവും - നാം അറിയാതെ പോയ നാടൻ ഉപയോഗങ്ങൾ

ഉരുളക്കിഴങ്ങിന്റെ തൊലി ഇനി കളയല്ലേ., ഇത്രയും ഗുണങ്ങളോ ?

English Summary: Banana Peel Fertilizer (1)

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds