വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

Tuesday, 21 August 2018 12:06 By KJ KERALA STAFF
 
വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.  ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇതുകൊണ്ട് പരിസരം അണുവിമുക്തമാക്കാന്‍ സാധിക്കില്ല. അതിനായി ചെയ്യേണ്ടത് (ഒരു ലിറ്റര്‍ ലായനിക്ക്) ആറ് ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനുശേഷം അതിലേക്കു ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തെളിയാനായി 15 മിനിറ്റ് വയ്ക്കുക.

15 മിനിറ്റ് കഴിഞ്ഞ് അതിന്റെ തെളിയെടുത്ത് തറ തുടയ്ക്കുക. അതോടൊപ്പം വീടിന്റെ പരിസരത്തും ഒഴിക്കുക. നിലം തുടച്ച വീണ്ടും നിലത്ത് ക്ലോറിന്‍ ലായനി ഒഴിക്കണം. ലായനി ഒഴിച്ചശേഷം ചുരുങ്ങിയത് 20-30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ വീണ്ടും തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

CommentsMore Farm Tips

Features

തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണവെയ്ക്കാന്‍'

September 24, 2018 Feature

ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകര്‍ന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ആലാപനം ചെയ്ത ഈ സിനിമാഗാന വരി വെറ്റിലയും മല…

ജലം:  സംരക്ഷിക്കാം.സംഭരിക്കാം. പരിപാലിക്കാം.

September 17, 2018 Feature

കുടിവെള്ളത്തിന് പ്രധാനമായും മഴവെള്ളത്തെ ആശ്രയിക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ലോകത്തിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ ഇന്ന് കുടിവെള്ളക്ഷാമം അനുഭവിച്ച…

പ്രത്യാശയുടെ 'ചേക്കുട്ടി'

September 13, 2018 Feature

കാഴ്ച്ചയില്‍ അത്ര ഭംഗിയോ നമ്മൾ പ്രതീക്ഷിക്കുന്ന പൂര്‍ണതയോ ഉണ്ടാകണമെന്നില്ല. എങ്കിലും നമ്മൾചേർത്തു പിടിക്കണം ചേക്കുട്ടിയെ.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.