റബർ  കൃഷിയെ ബാധിക്കുന്ന  'കോറിനിസ്പോറ'. 

Monday, 30 April 2018 05:34 By KJ KERALA STAFF
റബർ കൃഷിയെ ബാധിക്കുന്ന പ്രധാന കുമിൾരോഗമായ   'കോറിനിസ്പോറ'. സംസ്ഥാനത്തെ റബർ കർഷകരെ  അലട്ടിക്കൊണ്ടിരിക്കുകയാണ് .ഫെബ്രുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. കേരളത്തിലെ റബർ കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ള ആർആർ 11-105 ഇനം റബർ മരത്തിലാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത് .കോറിനിസ്പോറ കാസിക്കോള എന്ന കുമിളാണ് ഈ രോഗത്തിനു പിന്നിലെ വില്ലൻ. 


രോഗലക്ഷണങ്ങൾ

സ്വാഭാവിക ഇലകൊഴിച്ചൽ കഴിഞ്ഞശേഷം ഇലകൾ തളിർക്കുന്ന സമയത്ത് കൂടുതൽ വ്യാപകമാകും. പച്ചനിറമുള്ള തളിരിലയാണ് കൂടുതൽ വിധേയമാകുന്നത്. ക്രമേണ ഇത്എല്ലാ ഇലകളെയും ബാധിക്കും. വ്യത്യസ്ത വലുപ്പത്തിൽ വൃത്താകൃതിയിൽ കടലാസുപോലുള്ള മധ്യഭാഗത്തോടുകൂടിയ തവിട്ടുനിറത്തിലുള്ള അരികുകളുള്ള പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടും. തവിട്ടുപാടുകൾക്ക് ചുറ്റും മഞ്ഞനിറം വ്യാപിക്കുന്നതായും കാണാം. മധ്യഭാഗം ക്രമേണ കരിഞ്ഞ് ദ്വാരമാകുന്നു. ഇവ ഇല മുഴുവൻ വ്യാപിക്കുന്നു. രോഗം ഇലഞരമ്പുകളെ ബാധിക്കുമ്പോൾ റെയിൽ ലൈനകുൾ വരച്ചപോലെ ഇലയിൽ അടയാളമുണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്. ക്രമേണ ഇല പൊളിഞ്ഞ്കമ്പുകൾ ഉണങ്ങിനശിക്കും. പുതുതായി വരുന്ന തളിരിലകളെയും ഇത് ബാധിക്കും. പൊടിക്കുമിൾരോഗവും ഇതും വ്യത്യസ്തമാണ്. പൊടിക്കുമിൾ രോഗത്തിന് ഇലയുടെ അരികുകൾ മടങ്ങി തണ്ടുകൾ അവശേഷിച്ച്ഇല പൊഴിയുമ്പോൾ കോറിനിസ്പോറയിൽ ഇല മുഴുവൻ പൊഴിയുന്നതായി കാണാം. 

നിയന്ത്രണം
മൂന്നു വർഷംവരെ പ്രായമുള്ള റബർ മരങ്ങൾക്ക് ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതമോ, ഡൈതേൻ എം 45 രണ്ടരഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയോ, ബാവസ്റ്റിൻ ഒരുഗ്രാം ഒരു ലിറ്ററിൽ കലർത്തിയോ തളിക്കുകയാണ് കോറിനിസ്പോറയ്ക്കുള്ള പ്രധാന ചികിത്സ. മൂന്നു വർഷത്തിലേറെ പ്രായമായ മരങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് (56%) സ്പ്രേ ഓയിലുമായി 1:5 എന്ന അനുപാതത്തിൽ (കി.ഗ്രാം അഞ്ചുലിറ്റർ ഓയിൽ) കലർത്തി മൈക്രോൺ സ്പേയർ ഉപയോഗിച്ച് തളിച്ചും രോഗം നിയന്ത്രിക്കാൻ കഴിയും.

CommentsMore Farm Tips

Features

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

December 05, 2018 Success Story

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്ന…

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

December 05, 2018 Feature

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക…

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

November 29, 2018 Feature

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.