Farm Tips

കൃഷിയുമായി ബന്ധപ്പെട്ടു ചില പൊടിക്കൈകൾ

ചിലയിനം  ഉറുമ്പുകൾ  പച്ചക്കറിവിളകളിൽ  കേടുപാടുണ്ടാക്കാറുണ്ട്. എന്നാൽ , മിശിറ് (നീറ്) പോലുള്ളവ കർഷകന്  ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം.മിശിറുകള് പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാൽ  ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്.

1. ശല്യക്കാരായ ഉറുമ്പുകളെ അകറ്റാൻ  പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവർത്ഥിക്കാം. ഒരു കിലോഗ്രാം ചാരത്തിൽ  കാൽ കിലോഗ്രാം  വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേർത്തു  ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളിൽ  വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലർത്തി  നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും.. ഉറുമ്പിന്റെ കോളനിയിൽ ഏല്ലാവർക്കും  എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകൾ  കോളനിയോടെ നശിച്ചോളും

2. ഊണു കഴിഞ്ഞ് പായസം കഴിക്കാമല്ലോ എന്നോർത്തു  പായസപ്പാത്രം എടുത്തു നോക്കിയാലോ, ഉറുമ്പ്. ചായ തിളപ്പിച്ച് പഞ്ചസരപ്പാത്രം തുറന്നാലോ, അതിലും ഉറുമ്പ്. അരിശം വരാതിരിക്കുമോ, വേണ്ടതിലും വേണ്ടാത്തതിലും കയറി നിരങ്ങുന്ന സ്വഭാവമുള്ള ഇവയെ അകറ്റി നിർത്താൻ  വഴികളുണ്ടോയെന്നാകും. ഉണ്ടല്ലോ, വൈറ്റ് വിനെഗിർ  ഉറുമ്പിനെ കൊല്ലാൻ  പറ്റിയ  സാധനമാണ്. ഉറുമ്പുകൾ  ഉള്ളിടത്ത് ഇത് തളിച്ച് വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കിൽ  പാത്രത്തിനു പുറത്ത്. സോപ്പുവെള്ളം തളിക്കുക. സോപ്പ് വെള്ളം ഇവയ്ക്കു അലർജിയാണ്. സോപ്പുവെള്ളം സ്പ്രേ  ചെയ്താൽ  ഇവ പോകുകയും ചെയ്യും. വെള്ളരിക്ക, കുക്കുമ്പർ  തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകൾ  വരുന്നിടത്ത് വയ്ക്കുക. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില് കലക്കി സ്പ്രേ  ചെയ്യുകയുമാകാം. കർപ്പൂര  തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകൾ  ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്. 

3. എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നല്കുമ്പോൾ ഉറുമ്പ്  വരാൻ സാധ്യത  കൂടുതലാണ്, അതിന് പരിഹാരമായി വേപ്പിൻ പിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക. 

4. അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല് ഉറുമ്പിനെ അകറ്റി നിർത്താം .
പച്ചക്കറി ത്തോട്ടത്തിൽ ഉപകാരമുള്ള പുളിയുറുമ്പിനെ (മിശിറ് (നീറ്) വരുത്താൻ ഒരു ചിക്കൻ കടയിൽ നിന്നോ മാംസക്കടയിൽ നിന്നോ ഒരു കഷ്ണം എല്ല് (ഫ്രഷ്) / കൊണ്ടുവന്നു തൂക്കുക. മീൻ മുറിച്ചബാക്കിയുള്ള വേസ്റ്റ് കൊണ്ട് വച്ചാലും  നീറ് താനേ  വരും 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox