1. Farm Tips

മികച്ച പ്രകൃതിദത്ത വളമാണ് ചാണകം; ഉപയോഗിച്ചാൽ ഗുണങ്ങൾ പലത്

ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട 3 പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പശുവളത്തിൽ അടങ്ങിയിരിക്കുന്നു. എല്ലാ ചാണകത്തിലും ഈ ധാതുക്കളുടെ കൃത്യമായ അനുപാതം അടങ്ങിയിട്ടില്ലെങ്കിലും, ചാണകത്തിൽ ഏകദേശം 3% നൈട്രജനും 2% ഫോസ്ഫറസും 1% പൊട്ടാസ്യവും ഉണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നുണ്ട്.

Saranya Sasidharan
Cow Manure is an excellent natural fertilizer
Cow Manure is an excellent natural fertilizer

മണ്ണിനെ പോഷിപ്പിക്കുന്നതിനും ചെടികളുടെ വളർച്ചയെ സഹായിക്കുന്നതിനും ഇന്ത്യൻ കൃഷിയിൽ കാലാകാലങ്ങളായി ചാണകമോ, ചാണക വളമോ ഉപയോഗിച്ചുവരുന്നു. ഉയർന്ന അളവിലുള്ള ധാതുക്കളും പോഷകങ്ങളും അടങ്ങിയ പശുവളം ജൈവ കൃഷിയിലും, പൂന്തോട്ടപരിപാലനത്തിൽ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വളങ്ങളിൽ ഒന്നാണെന്ന് നിങ്ങൾക്ക് അറിയാമോ?

നിങ്ങൾക്ക് ജൈവ കൃഷിത്തോട്ടം, അല്ലെങ്കിൽ പൂന്തോട്ടം ഉണ്ടെങ്കിൽ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാതെ നിങ്ങളുടെ സ്വന്തം പച്ചക്കറികൾ വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ മണ്ണിനെ പോഷിപ്പിക്കാൻ ചാണക വളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ തോട്ടത്തിൽ ചാണകം ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ചും അത് നിങ്ങളുടെ ചെടികളിൽ പ്രയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയുമാണ് ഇവിടെ പറയുന്നത്.

ചാണക വളത്തിൻ്റെ ഗുണങ്ങൾ

ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട 3 പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പശുവളത്തിൽ അടങ്ങിയിരിക്കുന്നു. എല്ലാ ചാണകത്തിലും ഈ ധാതുക്കളുടെ കൃത്യമായ അനുപാതം അടങ്ങിയിട്ടില്ലെങ്കിലും, ചാണകത്തിൽ ഏകദേശം 3% നൈട്രജനും 2% ഫോസ്ഫറസും 1% പൊട്ടാസ്യവും ഉണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നുണ്ട്.

ചാണകത്തിലെ ബാക്ടീരിയ ഈ അവശ്യ പോഷകങ്ങളെ ചെടിയുടെ വേരുകളിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. ഈ പോഷകങ്ങൾ സാവധാനത്തിൽ മണ്ണിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നു, ഇത് ചെടികൾക്ക് കൂടുതൽ കാലം ഗുണങ്ങൾ നൽകുന്നതിനോടൊപ്പം ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും വേരുകൾക്ക് മികച്ച വായുസഞ്ചാരം നൽകുകയും ചെയ്യുന്നു.

പശുവളം കമ്പോസ്റ്റ് ചെയ്യുമ്പോൾ ചെടികൾക്ക് നിരവധി ഗുണങ്ങൾ ലഭിക്കും. ഹാനികരമായ അമോണിയ ഇല്ലാതാകുകയും മണ്ണിലെ കള വിത്തുകൾ നശിപ്പിക്കപ്പെടുകയും ധാരാളം ജൈവവസ്തുക്കൾ മണ്ണിൽ ചേരുകയും ചെയ്യുന്നു. മണ്ണിന് വായുസഞ്ചാരത്തിന്റെ ഗുണം ലഭിക്കുകയും ഈർപ്പം നിലനിർത്താനുള്ള ശേഷി വളരെയധികം മെച്ചപ്പെടുകയും ചെയ്യുന്നു.

ചാണകം ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

പുതിയ പശുവളത്തിൽ സാധാരണയായി ഉയർന്ന അമോണിയ ഉള്ളടക്കവും മനുഷ്യരിൽ രോഗങ്ങൾക്ക് കാരണമാകുന്ന E.coli പോലുള്ള ദോഷകരമായ രോഗകാരികളുമുണ്ട്. അതിനാൽ ചാണകം കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ മുൻകരുതലുകൾ എടുക്കണം, പ്രത്യേകിച്ചും അത് പുതിയതാണെങ്കിൽ.

ചാണകം അത് മണ്ണുമായി കലർത്തി കുറഞ്ഞത് 6 മാസമെങ്കിലും പഴകിയശേഷം ഭക്ഷ്യയോഗ്യമായ വിളകൾ നടുന്നതിന് ഉപയോഗിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുക, ചെടികൾ നട്ടുപിടിപ്പിച്ച ഉടൻ നിങ്ങൾ ഒരിക്കലും പുതിയ ചാണകം ഇട്ട് കൊടുക്കരുത്. ചാണകത്തിലെ ഉയർന്ന നൈട്രജന്റെ അംശം ചെടിയുടെ കോശങ്ങളെ ഇല്ലതാക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല, പുതിയ ചാണകത്തിന് കീടങ്ങളെ ആകർഷിക്കാനുള്ള പ്രവണതയുണ്ട്, മാത്രമല്ല കളകളുടെ വളർച്ചയിൽ ഇത് വർധനവ് ഉണ്ടാക്കുന്നു.

പഴകിയ വളം നിങ്ങളുടെ ചെടികളിലേക്ക് ചേർക്കുന്നത് ചെടികൾക്ക് ഏറ്റവും അനുയോജ്യമാണ്. പച്ചക്കറികളോ അല്ലെങ്കിൽ പൂക്കളോ നിങ്ങൾ ചട്ടികളിലാണ് നട്ട് പിടിപ്പിച്ചിരിക്കുന്നത് എങ്കിൽ മിതമായി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

ചെടികൾക്ക് ചാണകം എങ്ങനെ ഉപയോഗിക്കാം?

നിങ്ങൾ പശുവളം വാങ്ങുമ്പോൾ, കുറഞ്ഞത് 6 മാസമെങ്കിലും പഴക്കമുള്ള വളം വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.
ചാണകം നേരിട്ട് ചെടികളിൽ പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കമ്പോസ്റ്റുമായോ മണ്ണുമായോ കലർത്തി ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ തെറ്റുകൾ തക്കാളി കൃഷിയിൽ വരുത്താറുണ്ടോ? എങ്കിൽ തിരുത്തിക്കോളൂ!

English Summary: Cow Manure is an excellent natural fertilizer; There are many benefits of using it

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds