Farm Tips

തക്കാളി ​തൈ​ക​ൾ​ ​ന​ടു​ന്ന​തി​ന് ​മു​മ്പ് ഈ ലായനിയിൽ മുക്കിവച്ചു നോക്കൂ,വ്യത്യാസം അറിയാം

tomato

ത​ക്കാ​ളി ഏ​തു​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​കൃ​ഷി​ ​ചെ​യ്യാ​വു​ന്ന​ ​പ​ച്ച​ക്ക​റി​യാ​ണ്ന​ല്ല​ ​നീ​ർ​വാ​ർ​ച്ച​യും​ ​വ​ള​ക്കൂ​റ് ​ഉ​ള്ള​തും​ ​മ​ണ​ലും​ ​ക​ളി​മ​ണ്ണും​ ​ക​ല​ർ​ന്ന​ ​മ​ണ്ണു​മാ​ണ് ​ത​ക്കാ​ളി​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യം ​.​ഗ്രോ​ ​ബാ​ഗി​ലോ​ ​മ​ണ്ണി​ലോ​ ​ഒ​ക്കെ​ ​സൗ​ക​ര്യം​ ​അ​നു​സ​രി​ച്ച് ​കൃ​ഷി​ ​ചെ​യ്യാം. ​വി​ത്ത് ​പാ​കി​ ​മു​ള​പ്പി​ച്ച​ ​ശേ​ഷം​ ​പ​റി​ച്ചു​ ​ന​ടു​ന്ന​താ​ണ് ​ഉ​ത്ത​മം.​ ​വി​ത്തു​ക​ൾ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ര​ണ്ടു​ ​ശ​ത​മാ​നം​ ​വീ​ര്യം​ ​ഉ​ള്ള​ ​സ്യു​ഡോ​മോ​ണാ​സ് ​ലാ​യ​നി​യി​ൽ​ ​മു​ക്കി​വ​യ്‌​ക്കു​ന്ന​ത് ​വ​ള​രെ​ ​ന​ല്ല​താ​ണ്.​ ​ഉ​റു​മ്പി​ന്റെ​ ​ശ​ല്യം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ചാ​ര​വും​ ​മ​ഞ്ഞ​ളും​ ​കൂ​ട്ടി​ക്ക​ല​ർ​ത്തി​ ​വി​ത്ത് ​പാ​കാം.​ ​ഒ​രു​ ​മാ​സം​ ​പ്രാ​യ​മാ​യാ​ൽ​ ​പി​ന്നെ​ ​തൈ​ക​ൾ​ ​പ​റി​ച്ചു​ ​ന​ടാ​വു​ന്ന​താ​ണ്.​ ​ത​ക്കാ​ളി​ ​തൈ​ക​ളു​ടെ​ ​ത​ണ്ടി​ന് ​ബ​ലം​ ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ​മാ​ത്രം.​ ​ന​ടു​ന്ന​തി​ന് ​മു​മ്പ് ​വേ​ണ​മെ​ങ്കി​ൽ​ ​സ്യു​ഡോ​മോ​ണാ​സ് ​ലാ​യ​നി​യി​ൽ​ മു​ക്കി​വ​യ്‌​ക്കാ​വു​ന്ന​താ​ണ്.​ ​നേ​രി​ട്ട് ​മ​ണ്ണി​ൽ​ ​ന​ടു​മ്പോ​ൾ​ ​മ​ണ്ണ് ​ന​ന്നാ​യി​ ​കി​ള​ക്ക​ണം.​ ​ഉ​ണ​ങ്ങി​യ​ ​ചാ​ണ​കം,​ ​ക​മ്പോ​സ്റ്റ് ​ഇ​വ​യെ​ല്ലാം​ ​ചേ​ർ​ക്കാം.​ ​കു​മ്മാ​യം​ ​ചേ​ർ​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.

വെ​ള്ളം​ ​കെ​ട്ടി​നി​ൽ​ക്കാ​ത്ത​ ​സ്ഥ​ല​ത്ത് ​വേ​ണം​ ​തൈ​ക​ൾ​ ​ന​ടേ​ണ്ട​ത്.​ ​തൈ​ക​ൾ​ ​ത​മ്മി​ൽ​ ​കു​റ​ഞ്ഞ​ത് 60​ ​സെ.​മി​ ​അ​ക​ലം​ ​വേ​ണം.​ ​തൈ​ക​ൾ​ ​ന​ട്ട് ​ഒ​രു​മാ​സം​ ​ക​ഴി​ഞ്ഞ് ​ചാ​ണ​ക​പ്പൊ​ടി,​ ​ക​പ്പ​ല​ണ്ടി​ ​പി​ണ്ണാ​ക്ക് ​എ​ന്നി​വ​ ​വ​ള​മാ​യി​ ​ന​ൽ​കാം,​ ​ത​ക്കാ​ളി​ത്ത​ണ്ടി​ന് ​ക​രു​ത്ത് ​കു​റ​വാ​യ​തി​നാ​ൽ​ ​താ​ങ്ങ് ​നി​ർ​ബ​ന്ധ​മാ​യും​ ​കൊ​ടു​ക്ക​ണം.​ ​ന​ല്ല​ ​വ​ള​ർ​ച്ച​യി​ലാ​ണെ​ങ്കി​ൽ​ ​ചെ​റു​ ​ ത​ണ്ടു​ക​ൾ​ ​മു​റി​ച്ചു​ ​മാ​റ്റി​ ​ചെ​ടി​യു​ടെ​ ​ഭാ​രം​ ​കു​റ​ച്ച് ​കൊ​ടു​ക്ക​ണം.​ ​കൃ​ത്യ​മാ​യ​ ​പ​രി​ര​ക്ഷ​ ​ന​ൽ​കി​യാ​ൽ​ ​ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​കാ​യ്ഫ​ല​മു​ണ്ടാ​കും.

ത​ക്കാ​ളി​ ​ചെ​ടി​ ​ര​ണ്ടു​ശി​ഖ​ര​മാ​യി​ ​വ​ള​ർ​ത്തു​ക.​ ​കൂ​ടു​ത​ൽ​ ​ശി​ഖ​ര​ങ്ങ​ൾ​ ​ഉ​ണ്ടാ​യാ​ൽ​ ​ചെ​ടി​ക്ക് ​കൂ​ടു​ത​ൽ​ ​ഊ​ർ​ജം​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​ത​ന്മൂ​ലം​ ​കാ​യ്‌​ക​ൾ​ക്കു​ ​വ​ലി​പ്പം​ ​കു​റ​വാ​യി​രി​ക്കും.​ ​ര​ണ്ട് ​ആ​ഴ്‌​ച​യി​ൽ​ ​ഒ​രി​ക്ക​ൽ​ ​ഒ​രു​ ​സ്പൂ​ൺ​ ​കു​മ്മാ​യം​ ​ഇ​ട്ടു​കൊ​ടു​ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​ത​ക്കാ​ളി​ ​ചെ​ടി​ക​ളെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ധാ​ന​ ​രോ​ഗ​ങ്ങ​ൾ​ ​വാ​ട്ടം,​ ​ഇ​ല​പ്പു​ള്ളി​ ​രോ​ഗം,​ ​കാ​യ​ ​തു​ര​പ്പ​ൻ​ ​പു​ഴു​ക്ക​ൾ​ ​എ​ന്നി​വ​യാ​ണ്.​ ​ഇ​ല​പ്പു​ള്ളി​ ​രോ​ഗ​ത്തി​ന് ​സോ​ഡാ​പ്പൊ​ടി,​ ​മ​ഞ്ഞ​ൾ​ ​മി​ശ്രി​തം​ ​എ​ന്നി​വ​ ​ചാ​ണ​ക​പ്പാ​ൽ​ ​ലാ​യ​നി​യി​ൽ​ ​ചേ​ർ​ത്ത് ​ത​ളി​ക്കു​ക.​ ​കാ​യ്‌​ത്ത​ണ്ടു​ ​തു​ര​പ്പ​ൻ​ ​പു​ഴു​ക്ക​ൾ​ക്ക് ​വേ​പ്പി​ൻ​ ​കു​രു​ ​സ​ത്ത്,​ ​ഗോ​മൂ​ത്രം,​ ​കാ​ന്താ​രി​ ​മു​ള​ക് ​ലാ​യ​നി​യും​ ​ത​ളി​ക്കാം.​ ​കൂ​ടു​ത​ൽ​ ​തൈ​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വാ​ട്ട​മു​ള്ള​ ​ചെ​ടി​ക​ളെ​ ​ആ​ദ്യ​മേ​ ​ന​ശി​പ്പി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine