1. Farm Tips

ഇങ്ങനെ ചെയ്താൽ ഒരു വാഴയിൽ നിന്ന് പതിനാറ് തൈകൾ വരെ ഉൽപാദിപ്പിക്കാം

പരമാവധി 16 വാഴത്തൈകൾ വരെ ഉൽപാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഈ അടുത്തകാലത്ത് കണ്ണാറ ഗവേഷണകേന്ദ്രം പുറത്തിറക്കിയിരിക്കുന്നു

Priyanka Menon
വാഴതൈകൾ
വാഴതൈകൾ

ഗുണമേന്മയുള്ള നല്ല വാഴതൈകൾ കിട്ടിയാൽ മാത്രമേ വാഴ കൃഷി ഒരു ലാഭകരമായ തൊഴിലായി മാറുകയുള്ളൂ. അതിൽ അത്തരത്തിൽ കേടില്ലാത്ത നല്ല വാഴയുടെ ചുവട്ടിൽ നിന്ന് പരമാവധി 16 വാഴത്തൈകൾ വരെ ഉൽപാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഈ അടുത്തകാലത്ത് കണ്ണാറ ഗവേഷണകേന്ദ്രം പുറത്തിറക്കിയിരിക്കുന്നു. ഇതാണ് മൈക്രോ പ്രോപ്പാഗേഷൻ. അറക്കപ്പൊടി മാധ്യമം ആയി ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് ഈ രീതിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : നഷ്ടമില്ല ഈ വാഴക്കൃഷി ചെയ്താൽ

ടിഷ്യൂകൾച്ചർ സാങ്കേതികവിദ്യ പോലെതന്നെ മാതൃസസ്യത്തിൻറെ അതെ ഗുണങ്ങൾ ഇതിലൂടെ ലഭ്യമാകുന്നു. വിളവെടുപ്പിനുശേഷം മികച്ച രീതിയിൽ വാഴതൈകൾ ഇതിൽ സൃഷ്ടിക്കാൻ സാധിക്കും. ഇതുകൂടാതെ നേന്ത്രവാഴ കൃഷി കൃഷിയിൽ കൂടുതൽ പേരും പരാജയപ്പെടുന്നത് മെച്ചപ്പെട്ട ഉത്പാദനക്ഷമത ഇല്ലാത്ത ഇനങ്ങൾ തിരഞ്ഞെടുക്കുക വഴിയാണ്. കൂടാതെ രോഗ സാധ്യതയും. 

ബന്ധപ്പെട്ട വാർത്തകൾ : വാഴ കൃഷി ചെയ്യും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കൂടിയ മികച്ച ഉൽപ്പാദനക്ഷമത ഉള്ള ഇനങ്ങൾ കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കണം. അത്തരത്തിൽ മികച്ച വിളവ് ലഭ്യമാകുന്ന ഒരു ഇനമാണ് മഞ്ചേരി നേന്ത്രൻ. ഇതുകൂടാതെ മികച്ച രീതിയിൽ വിളവ് ലഭ്യമാക്കുവാൻ കൃത്യമായി വളപ്രയോഗവും ജലസേചനവും വാഴകൃഷിയും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന് തുള്ളിനന സംവിധാനം പ്രയോജനപ്പെടുത്താം. ഇതുകൂടാതെ വാഴക്കൃഷിയിൽ അനേകം രോഗ സാധ്യതകൾ ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പിണ്ടിപ്പുഴു ആക്രമണം. ഇതിനെ പ്രതിരോധിക്കുവാൻ ബിവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം എന്ന തോതിൽ കലക്കി വാഴ തടങ്ങളിൽ ഒഴിച്ചു കൊടുക്കാം. ഇതുകൂടാതെ കീടബാധയേറ്റ അല്ലെങ്കിൽ രോഗം മൂലം ഉണങ്ങിയ ഇലകൾ കൃത്യസമയങ്ങളിൽ മുറിച്ചു മാറ്റുവാൻ മറക്കരുത്. ഇതുകൂടാതെ വാഴയെ ആക്രമിക്കുന്ന വണ്ടുകളും കൃഷിക്കാർക്ക് തലവേദന സൃഷ്ടിക്കുന്നു.

The Kannara Research Station has recently developed a technology that can produce a maximum of 16 banana seedlings from the base of a good banana. This is micro propagation.

ഇതിന് മുകളിൽ പറഞ്ഞ ബിവേറിയ ബാസിയാന 20 ഗ്രാം പൊടി വാഴത്തട നെടുകെ പൊളിച്ച് നിക്ഷേപിച്ചാൽ മതി. 40 വാഴകൾക്ക് ഒരു വാഴത്തട കെണി മതിയാകും. ഇതു കൂടാതെ മറ്റു രോഗ സാധ്യതകൾ ഇല്ലാതാക്കുവാൻ കാർബോ സൾഫാൻ 251.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായിനി നട്ടു കഴിഞ്ഞ് 5,6, 7 മാസങ്ങളിൽ തടങ്ങളിൽ ഒഴിച്ച് കൊടുത്താൽ മതി.

ബന്ധപ്പെട്ട വാർത്തകൾ : ഇതെല്ലാം ശ്രദ്ധിച്ചാൽ വാഴക്കൃഷിയിൽ നിന്ന് ലക്ഷങ്ങൾ നേടാം

English Summary: Doing so can produce up to sixteen seedlings from a single banana

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds