തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.
തക്കാളിച്ചെടി വളരുന്നത് അനുസരിച്ച് താങ്ങ് കൊടുക്കണം. വള്ളി, കയര്‍ എന്നിവകൊണ്ട് മുറുക്കി കെട്ടുന്നത് ദോഷം ചെയ്യും. ഇത് കെട്ടിയഭാഗം കറുത്ത പാടുകള്‍ വരാനും ചീച്ചിലിനും കാരണമാകും. തക്കാളിച്ചെടി ഒടിഞ്ഞ് വീഴാതെ ഒരു താങ്ങ് കൊടുക്കുകയാണ് വേണ്ടത്. ഇതിനായി മരത്തിന്റെ ശിഖിരങ്ങള്‍ ഉപയോഗിക്കാം.
വാട്ട രോഗമാണ് വഴുതനയെ ബാധിക്കുന്ന പ്രധാന പ്രശ്നം. രോഗവ്യാപനം തടയാന്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി ചെടികള്‍ക്കിടയില്‍ കുഴിച്ചിടാം
കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ തഴച്ച് വളരും.
Share your comments