1. Farm Tips

മികച്ച വിളവിനൊപ്പം സാമ്പത്തിക ലാഭവും ; മണ്ണിന് നല്‍കാം മത്സ്യവളങ്ങള്‍

മണ്ണിന്റെ വളക്കൂറ് കൂട്ടാനും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാനുമെല്ലാം ജൈവവളങ്ങള്‍ ഏറെ ഗുണകരമാണ്. അതില്‍ത്തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മത്സ്യവളങ്ങള്‍.

Soorya Suresh
മത്സ്യങ്ങളുടെ അവശിഷ്ടങ്ങളോ പച്ചമത്സ്യമോ പോലും ഇതിനായി ഉപയോഗിക്കാം
മത്സ്യങ്ങളുടെ അവശിഷ്ടങ്ങളോ പച്ചമത്സ്യമോ പോലും ഇതിനായി ഉപയോഗിക്കാം

മണ്ണിന്റെ വളക്കൂറ് കൂട്ടാനും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാനുമെല്ലാം ജൈവവളങ്ങള്‍ ഏറെ ഗുണകരമാണ്.  അതില്‍ത്തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മത്സ്യവളങ്ങള്‍. 

മത്സ്യാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കാവുന്ന ഫിഷ് അമിനോ ആസിഡ് പോലുളളവ അതിലേറെ പ്രധാനപ്പെട്ടതാണ്. മലയാളികളെ സംബന്ധിച്ചെടുത്തോളം ഭക്ഷണത്തിന്റെ പ്രധാനഭാഗം തന്നെയാണ് മത്സ്യങ്ങള്‍. അതിനാല്‍ത്തന്നെ ഇവ വെറുതെ വലിച്ചെറിയാതെ കൃഷിയ്ക്കായി പ്രയോജനപ്പെടുത്തണം.
മത്തി പോലുളള കടല്‍മത്സ്യങ്ങളില്‍ വിറ്റാമിനുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇവ കഴുകിയുണ്ടാക്കുന്ന മത്സ്യവളത്തിനും മേന്മകളേറെയുണ്ട്. മണ്ണിലെ പോഷകാംശം കൂട്ടാനും ഇതുപകരിക്കും. മാത്രമല്ല മത്സ്യവളത്തില്‍ അടങ്ങിയിട്ടുളള നൈട്രജന്‍ വിളകളിലെ പ്രോട്ടീന്‍ രൂപീകരണം വേഗത്തിലാക്കാന്‍ സഹായിക്കും.

ഇലകളില്‍ തളിക്കാനും പച്ചക്കറികളെയും ചെടികളെയും ബാധിക്കുന്ന കീടങ്ങളെ അകറ്റാനും ഫിഷ് അമിനോ ആസിഡ് ഏറെ ഗുണം ചെയ്യും.

ചെറിയ മത്സ്യങ്ങളും ശര്‍ക്കരയുമെല്ലാം ഉപയോഗിച്ച് ഫിഷ് അമിനോ ആസിഡ് തയ്യാറാക്കാവുന്നതാണ്. മത്സ്യങ്ങളുടെ അവശിഷ്ടങ്ങളോ പച്ചമത്സ്യമോ പോലും ഇതിനായി ഉപയോഗിക്കാം. മുഴുവനായുളള മത്സ്യമാണെങ്കില്‍ അതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ശര്‍ക്കരയും അതുപോലെ ചെറുതാക്കിയെടുക്കണം. മത്സ്യവും ശര്‍ക്കരയും തുല്യമായ അളവില്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഒരു കിലോ മത്സ്യമാണെങ്കില്‍ ശര്‍ക്കരയും ഒരു കിലോ മതിയാകും.

ശേഷം വായു അധികം കടക്കാത്ത പാത്രത്തില്‍ ഇവ രണ്ടും അടച്ചുവയ്ക്കണം. വെളളം ചേര്‍ക്കേണ്ട ആവശ്യമില്ല. മുപ്പത് ദിവസത്തിന് ശേഷം ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ചെടികളില്‍ തളിക്കാനാണെങ്കില്‍ വെളളം ചേര്‍ത്ത് വീര്യം കുറയ്ക്കാവുന്നതാണ്. വൈകുന്നേരങ്ങളില്‍ ഈ ലായനി ചെടികള്‍ക്ക് തളിക്കുന്നതാണ് ഉത്തമം. മണ്ണിന് രാസവളങ്ങളെക്കാള്‍  എന്തുകൊണ്ടും ഏറെ മികച്ചതാണ് ഇത്തരത്തില്‍ എളുപ്പം തയ്യാറാക്കുന്ന ജൈവവളങ്ങള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വീടിന്നടയാളം മാത്രമല്ല ശീമക്കൊന്ന ; പ്രയോജനപ്പെടുത്താം ഉത്തമ ജൈവവളമായി

അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള നീമാസ്ട്ര വീട്ടിലെങ്ങനെ ഉണ്ടാക്കാം

English Summary: few tips to use fish waste as good fertiliser

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds