1. Farm Tips

പച്ചക്കറി കൃഷിയിൽ മനം നിറയെ വിളവ് ലഭിക്കാൻ ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

നമ്മളെല്ലാവരും വീട്ടിൽ അടുക്കള തോട്ടം ഒരുക്കുന്നവരാണ്. വിത്ത് തെരഞ്ഞെടുക്കൽ മുതൽ അതിൻറെ വിളവെടുപ്പ് വരെയുള്ള ഓരോ കാര്യങ്ങളിലും കൃത്യമായ മേൽനോട്ടം ഉണ്ടെങ്കിൽ മാത്രമേ അടുക്കളത്തോട്ട കൃഷിയിൽ വിജയിക്കുകയും, അതിൽ നിന്ന് നല്ല രീതിയിൽ വിളവ് ലഭ്യമാക്കുകയും ചെയ്യും.

Priyanka Menon
പച്ചക്കറി കൃഷിയിൽ  വിളവ് ലഭിക്കാൻ
പച്ചക്കറി കൃഷിയിൽ വിളവ് ലഭിക്കാൻ

നമ്മളെല്ലാവരും വീട്ടിൽ അടുക്കള തോട്ടം ഒരുക്കുന്നവരാണ്. വിത്ത് തെരഞ്ഞെടുക്കൽ മുതൽ അതിൻറെ വിളവെടുപ്പ് വരെയുള്ള ഓരോ കാര്യങ്ങളിലും കൃത്യമായ മേൽനോട്ടം ഉണ്ടെങ്കിൽ മാത്രമേ അടുക്കളത്തോട്ട കൃഷിയിൽ വിജയിക്കുകയും, അതിൽ നിന്ന് നല്ല രീതിയിൽ വിളവ് ലഭ്യമാക്കുകയും ചെയ്യും. എന്നാൽ അടുക്കളതോട്ടം ഒരുക്കുമ്പോൾ അതിലെ ചെറിയ ന്യൂനതകൾ നമ്മുടെ വിളവിനെ കാര്യമായി ബാധിക്കുന്നുണ്ട്. അത്തരത്തിൽ പച്ചക്കറി കൃഷി ഒരുക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന ചില ശരിതെറ്റുകളെ നമുക്കിവിടെ പരാമർശിക്കാം.

1. പച്ചക്കറികളുടെ ചുവട്ടിൽ അഴുകുന്ന അടുക്കള അവശിഷ്ടങ്ങൾ, പച്ചച്ചാണകം തുടങ്ങിയവ കൊണ്ട് ഇടുന്ന കാഴ്ച പതിവാണ്. എന്നാൽ ജൈവാവശിഷ്ടങ്ങൾ അഴുകുന്നത് ചൂടുമൂലം പൊള്ളലിനും പച്ചക്കറി അവശിഷ്ടങ്ങളിൽ ഉള്ള ഫംഗസ് ബാധ, ബാക്ടീരിയ എന്നിവമൂലം രോഗങ്ങൾക്കും സാധ്യതയുണ്ട്. ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാത്രം നൽകുക. അതിനു സാധിക്കുന്നില്ലെങ്കിൽ വിളകളുടെ നിന്ന് ഒരു ചാൺ മാത്രം അകലം പാലിച്ച് പച്ചക്കറി അവശിഷ്ടങ്ങൾ ഇടുക. പച്ചചാണകം ഒരിക്കലും നേരിട്ട് ഇടരുത്. 20 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ചെടികൾക്ക് നൽകുക.

2. ചിലരെങ്കിലും പച്ചക്കറി കൃഷി ആരംഭിക്കുമ്പോൾ സൂര്യപ്രകാശത്തിന്റെ ലഭ്യതയെ കുറിച്ച് ആലോചിക്കുന്ന ഇല്ല. അതുകൊണ്ടുതന്നെ പച്ചക്കറി തോട്ടം ഒരുക്കുമ്പോൾ സൂര്യപ്രകാശത്തിന് ലഭ്യതയെ അടിസ്ഥാനപ്പെടുത്തണം. എല്ലാ പച്ചക്കറികൾക്കും നേരിട്ടുള്ള സൂര്യപ്രകാശം ലഭ്യമാക്കണം. ഒരിക്കലും തണലുമുള്ള സ്ഥലങ്ങളിൽ പച്ചക്കറി കൃഷി ചെയ്യരുത് എന്നാൽ തണലിലും വളരുന്ന പുതീന, കാന്താരി എന്നിവ സൂര്യപ്രകാശം കുറവുള്ള ഭാഗത്ത് നടാം.

3. കുമ്മായത്തോടൊപ്പം രാസവളപ്രയോഗം അരുത്. നിലമൊരുക്കുമ്പോൾ കുമ്മായം ചേർക്കുന്നത് ഉചിതമാണ്. അതിനുശേഷം ഒരാഴ്ചയെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ രാസവളം ഉപയോഗിക്കാവൂ.മിക്കവാറും എല്ലാ രാസവളങ്ങളും അമ്ല സ്വഭാവമുള്ളവയാണ്. ഇവ രണ്ടും ഒന്നിച്ചു ഇട്ടാൽ പ്രതിപ്രവർത്തിച്ച് വിളകൾക്ക് പ്രയോജനരഹിതമായ മാറും.

4. പയറിനെ ഇലകളും കായ്കളും തുരന്നു തിന്നുന്ന തുരപ്പൻ പുഴുക്കളെ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിക്കരുത്. ഇതിനുപകരം നെല്ലിലെ ഓല ചുരുട്ടി പുഴുക്കളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ട്രൈക്കോ ഗ്രാമ മുട്ട കാർഡ് ഉപയോഗിക്കുക.

But when preparing a kitchen garden, its minor flaws significantly affect our yield. Here are some common mistakes you can make when preparing vegetables.

5. എല്ലാവരും വെള്ളീച്ച ശല്യം തോട്ടത്തിൽ പ്രത്യക്ഷപ്പെട്ടാൽ മാത്രമേ മഞ്ഞക്കെണി വിളിക്കാറുള്ളൂ. എന്നാൽ ഇത് തെറ്റാണ്. തോട്ടത്തിലെ നാല് അതിരുകളിലും മഞ്ഞക്കെണി വെള്ളീച്ച ശല്യം ഉണ്ടാകുന്നതിനു മുൻപേ സ്ഥാപിക്കണം കൃഷിയിടത്തിനു പുറത്തുനിന്നും അടുത്തൊന്നും എത്താൻ ഇടയുള്ള വെള്ളീച്ചകളും മറ്റു കീടങ്ങളും മഞ്ഞ കെണിയിൽ അകപ്പെട്ട് ഇല്ലാതാകും.

English Summary: Here are 5 things you need to know to get the most out of your vegetable garden

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds