1. Farm Tips

വീട്ടിൽ പ്രയോജനമില്ലാത്ത വസ്തുക്കൾ കൊണ്ട് വളങ്ങളുണ്ടാക്കാം

ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നത്തിൻറെ പ്രാധാന്യവും അതിൻറെ പ്രസിദ്ധിയും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കാരണം ഇത് നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല നമ്മുടെ ചുറ്റുമുള്ള ജൈവസമൂഹത്തിനും (ecosystem) വളരെ ഗുണം ചെയ്യുന്നു. പ്രകൃതിദത്തമായ പല വളങ്ങളും വീടുവളപ്പിലും മറ്റുമുള്ള കൃഷികൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ മിക്ക വളങ്ങളും അടുക്കളയിൽ നിന്നോ, പുരയിടങ്ങളിൽ നിന്നോ ലഭ്യമാകുന്ന സാധനങ്ങളിൽ നിന്നും ഉണ്ടാക്കാവുന്നതേയുള്ളു.

Meera Sandeep
Homemade fertilizers

ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നത്തിൻറെ പ്രാധാന്യവും അതിൻറെ പ്രസിദ്ധിയും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കാരണം ഇത് നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല നമ്മുടെ ചുറ്റുമുള്ള ജൈവസമൂഹത്തിനും (ecosystem) വളരെ ഗുണം ചെയ്യുന്നു. പ്രകൃതിദത്തമായ പല വളങ്ങളും വീടുവളപ്പിലും മറ്റുമുള്ള കൃഷികൾക്ക് ഉപയോഗിക്കാവുന്നതാണ്.  ഇതിൽ മിക്ക വളങ്ങളും അടുക്കളയിൽ നിന്നോ, പുരയിടങ്ങളിൽ നിന്നോ ലഭ്യമാകുന്ന സാധനങ്ങളിൽ നിന്നും ഉണ്ടാക്കാവുന്നതേയുള്ളു. ഏതൊക്കെയാണ് അവയെന്നു നോക്കാം.

1. പുല്ല്

പുല്‍ത്തകിടികളോ  മൈതാനങ്ങളോ ഉണ്ടെങ്കിൽ, പുല്ല് ലഭിക്കാൻ എളുപ്പമാണ്. 1/2 തൊട്ട് 1 ഇഞ്ചു നീളത്തിലുള്ള പുല്ല് സംഭരിക്കുക. സസ്യങ്ങൾക്ക് ആവശ്യമായ nitrogen ഇതിൽ അടങ്ങിയിരിക്കുന്നു.

2. കളകൾ

ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ വളരുന്ന മിക്ക കളകളിലും nitragen അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വളങ്ങൾ ഉണ്ടാക്കുന്നതിന് നല്ലതാണ്. പക്ഷെ കളകൾ കൊണ്ട് വളങ്ങൾ ഉണ്ടാകുമ്പോൾ ഒരുകാര്യം ഓർക്കണം. കളകൾ  പിഴുതെടുക്കുമ്പോൾ, വേറെയും പലതരം കളകൾ മുളക്കുന്നതിനു സാദ്ധ്യതയുണ്ട്  അതുകൊണ്ട് കളകൾ പറിച്ച്  ബക്കറ്റിനകത്തിട്ട് വെള്ളം നിറച്ച് 1 - 2 ആഴ്ചകൾ കുതിരാൻ വെക്കുക. 1 - 2 ആഴ്ചകൾക്കു ശേഷം  ഈ ലായിനി brown colour ആയിമാറിയൽ അത് വളമായി ഉപയോഗിക്കാവുന്നതാണ്. ഈ ലയിനിയെ "weed tea" എന്ന് വിളിക്കുന്നു.

Home made fertilizers

3. അടുക്കളയിൽ നിന്ന് ലഭിക്കുന്ന waste

അടുക്കള waste കൊണ്ട് compost ഉണ്ടാക്കാവുന്നതാണ്. ഇത് nutrients മെല്ലെ ഉൽപാദിക്കുന്നതുകൊണ്ട്, പൂച്ചെടികൾക്കാണ് കൂടുതൽ ഗുണം ചെയ്യുക. കമ്പോസ്റ്റുകൾ വേനൽ കാലങ്ങളിൽ മണ്ണ് നനഞ്ഞിരിക്കാൻ സഹായിക്കുന്നു.

4. Manure

ചാണകം മാത്രമല്ല,  കാക്ക, കുതിര, കോഴി, വവ്വാൽ, തുടങ്ങിയ പല ജന്തുക്കളുടെയും വിസർജ്ജങ്ങൾ (excreta) വളമായി ഉപയോഗിക്കാവുന്നതാണ്.  Raw manure കൂടുതൽ acidic ആയതുകൊണ്ട്, വളരെ ശ്രദ്ധ വേണം. ചെടി കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് composted manure ആണ് കൂടുതൽ നല്ലത്.

5. മുട്ടത്തൊണ്ട് (Eggshells)

മുട്ടത്തൊണ്ടിൽ 93% calcium carbonate അടങ്ങിയിരിക്കുന്നു. ഇത് അസിഡിറ്റി കുറക്കാൻ സഹായിക്കുന്നു. ചെടികൾക്ക് calcium നൽകുന്നു. മുട്ടത്തൊണ്ടുകൾ കഴുകി പൊടിച്ചശേഷം ചെടികളുടെ താഴെയിടുന്നതാണ് ഉചിതം.

6. മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ

ഈ ഇലകളിൽ ധാരാളം minerals അടങ്ങിയിരിക്കുന്നത് കൊണ്ട്, മണ്ണെരകളെ ആകർഷിക്കുന്നു. അതുകൊണ്ട് വീഴുന്ന ഇലകൾ ചവുറ്റു  കോട്ടയിൽ കളയാതെ വളമായി ഉപയോഗിക്കുക

7. പഴത്തൊലികൾ

പഴത്തൊലിയിൽ ധാരാളം potassium അടങ്ങിയിരിക്കുന്നു. റോസ് ചെടിക്ക് വളരുന്നതിന് കൂടുതൽ പൊട്ടാസ്യം ആവശ്യമുള്ളതുകൊണ്ട്, പഴുത്തൊലികൾ ചെടിയുടെ താഴെ കുഴിച്ചിട്ടാൽ അത് നല്ല വളമായി ഉപകാരപ്പെടുന്നു.

Summary: Here are Most Favorite Items for Making Fertilizers at Home.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെട്ടുകിളിക്കെതിരെ ജയ്സാല്‍മീറില്‍ ഹെലികോപ്റ്റര്‍ വഴി കീടനാശിനി പ്രയോഗം തുടങ്ങി

English Summary: Here are Most Favorite Items for Making Fertilizers at Home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters