1. Farm Tips

അവക്കാഡോ എങ്ങനെ വളർത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിരവധി സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. അവക്കാഡോ ജ്യൂസ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കാൻ ഉത്തമമാണ്. അതേസമയം കേരളത്തിൽ ആദായകരമായി ചെയ്യാവുന്ന ഫലവൃക്ഷമാണ് അവക്കാഡോ. 10 വർഷം പ്രായമായ മരത്തിൽ നിന്ന് ഏകദേശം 300 മുതൽ 400 വരെ പഴങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

KJ Staff
Avocado
Avocado

നിരവധി സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. അവക്കാഡോ ജ്യൂസ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കാൻ ഉത്തമമാണ്. അതേസമയം കേരളത്തിൽ ആദായകരമായി ചെയ്യാവുന്ന ഫലവൃക്ഷമാണ് അവക്കാഡോ. 10 വർഷം പ്രായമായ മരത്തിൽ നിന്ന് ഏകദേശം 300 മുതൽ 400 വരെ പഴങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫുൾട്ടി, പിൻകർട്ടൺ,പർപ്പിൾ ഹൈബ്രിഡ്,ഹാസ്, ട്രാപ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങൾ ലഭ്യമാണ്. ഫുൾട്ടി,പർപ്പിൾ ഹൈബ്രിഡ് എന്നിവയാണ് കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യം. ഒരുമരത്തിൽ നിന്ന് ഏകദേശം 50 കിലോ മുതൽ 300 കിലോ വരെ ലഭിക്കുമെന്നതാണ് അവക്കാഡോയെ വ്യത്യസ്തമാക്കുന്നത്. 

അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ
 
അവക്കാഡോ ജ്യൂസ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കും
☛ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് 
☛ ശരീരഭാരം കുറയ്ക്കാൻ അവക്കാഡോ മികച്ചതാണ്
☛ ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട ഒരു പഴമാണ് അവക്കാഡോ. ഇത് കുഞ്ഞിന്റെ ചർമ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെയും വളർച്ചയ്ക്ക് നല്ലതാണ്
☛ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും ഉത്തമമാണ്
☛ കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പ് മാറ്റാൻ സഹായിക്കും
☛ അവക്കാഡോ അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചാൽ  മുടിക്കൊഴിച്ചിൽ കുറയും
☛ പ്രമേയത്തെ നിയന്ത്രിക്കാൻ സഹായിക്കും
അവക്കാഡോ എങ്ങനെ കൃഷി ചെയ്യാം
 
കുരുമുളപ്പിച്ചതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകൾ നടുന്നതാണ് നല്ലത്. മഴക്കാലത്തിന് മുമ്പോ ശേഷമോ തൈകൾ നടന്നുതാണ് ഉത്തമം. കൂടാതെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ തൈകൾ നടരുത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തതിന് ശേഷം അടിവളമായി ചാണകം, ജൈവവള മിശ്രിതം എന്നിവ നിറക്കുക. ശേഷം അതിന് മുകളിൽ അൽപം മണ്ണിട്ടതിന് ശേഷം തൈകൾ നടുന്നതാണ് ഉചിതം. ചുവട്ടിൽ വൈക്കോലോ പച്ചിലകളോ ഇട്ട് പുതയിടുന്നത് നല്ലതാണ്. നട്ടതിന് ശേഷം ഇടയ്ക്ക് ഫംഗൽ ബാധ ഉണ്ടാകാതിരിക്കാൻ വേപ്പണ്ണ പേസ്റ്റ്  ചെയ്ത്  കൊടുക്കുന്നത് നല്ലതാണ്. മീലിമൂട്ട,ശൽക്കകീടങ്ങൾ,മണ്ഡരി എന്നിവയാണ് അവക്കാഡോയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. മീലി മൂട്ടയ്ക്കും ശൽക്കകീടത്തിനുമെതിരെ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവകീടനാശിനി പ്രയോഗിക്കുന്നത് നല്ലതാണ്. 

അവക്കാഡോ കൃഷിയെക്കുറിച്ച് കൃഷിജാഗരണനോട് വിവരങ്ങൾ പങ്കുവച്ചത് വയനാട് കൽപ്പറ്റ സ്വദേശി എസ് കിരൺ.

English Summary: how to cultivate avocado fruit

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds