Fruits

അവക്കാഡോ ജ്യൂസ് ഉണ്ടാക്കിയും കഴിക്കാം

ഗർഭിണികൾക്കും അവക്കാഡോ വളരെ നല്ലതാണ്.


അവക്കാഡോ വെറുതെ കഴിക്കാൻ പലരും മടിക്കുന്നുണ്ട്. ആകർഷിക്കുന്ന രീതിയിലുള്ള രുചി ഇല്ലാത്തതു തന്നെ കാരണം. എന്നാൽ ആരോഗ്യ ഗുണങ്ങളിൽ വമ്പനാണ് അവക്കാഡോ. ജ്യൂസ് ഉണ്ടാകാൻ ഇത്രയും മികച്ചൊരു പഴം ഇല്ലെന്നു തന്നെ പറയാം.

അവക്കാഡോ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ഇതിലുള്ള ഫാറ്റി ആസിഡുകൾ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഗർഭിണികൾക്കും അവക്കാഡോ വളരെ നല്ലതാണ്. കുഞ്ഞിന്റെ ചർമ്മത്തിലെയും തലച്ചോറിലെയും കോശകലകൾ വളരാൻ ഇതേറെ സഹായിക്കുന്നു.

കണ്ണിനു ചുറ്റും കരുവാളിപ്പുണ്ടെങ്കിൽ അവ്കാക്ഡോ കഴിച്ചോളൂ. കരുവാളിപ്പ് മാറിക്കൊള്ളും .ദിവസവും ഓരോ അവക്കാഡോ വീതം കഴിച്ചാൽ മുടി തഴച്ച് വളരും. അവ്കാക്ഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചാൽ മതി. മുടി കൊഴിച്ചിൽ തടയും, മുടി കൂടുതൽ ബലമുള്ളതാക്കും.

നാരുകളാൽ സമ്പുഷ്ടമായ അവക്കാഡോ ദിവസവും കഴിക്കുന്നത് ശരീത്തിലെ ചീത്ത കൊളസ്‌ട്രോള്‍ 22 ശതമാനം കുറയ്ക്കാനും ഗുഡ് കൊളസ്‌ട്രോള്‍ 11 ശതമാനം കൂട്ടാനും സഹായിക്കും.

അവക്കാഡോ ജ്യൂസ് തയ്യാറാക്കാം

ചേരുവകൾ

അവകാഡോ- 1

പാൽ ( തണുപ്പിച്ചത്)

പഞ്ചസാര

തേൻ

ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു അവകാഡോ രണ്ട് ആയി മുറിച്ച് അതിന്റെ കുരു എടുത്തു കളഞ്ഞ്, അതിന്റെ ഉൾഭാഗം ഒരു സ്പൂണ് കൊണ്ട് വടിച്ചെടുത്ത് മിക്സി ജാറിലേക്ക് ഇടുക.അതിലേക്ക് ഏകദേശം അര ലിറ്റർ പാൽ ചേർക്കുക. കൂടെ 5 സ്പൂൺ പഞ്ചസാര, 2 സ്പൂൺതേൻ ,ഒരു നുള്ള് ഏലക്ക പൊടി. എന്നിട്ട് മിക്സിയിൽ അടിക്കുക..


English Summary: Avocado juice can also be made and eaten

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine