<
  1. Farm Tips

മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനുള്ള പ്രധാന മാർഗങ്ങൾ

ഭൂമിയില്‍ വീഴുന്ന ഓരോ തുളളി ജലവും ആഗിരണം ചെയ്ത് മനുഷ്യനും, സസ്യജാലത്തിനും മറ്റ് ജീവിവര്‍ക്ഷങ്ങള്‍ക്കും നല്‍കുന്ന, ജലം സംരക്ഷിക്കുന്ന, അത്ഭുത സൃഷ്ടിയാണ് മണ്ണ്.

KJ Staff
ഭൂമിയില്‍ വീഴുന്ന ഓരോ തുളളി ജലവും ആഗിരണം ചെയ്ത് മനുഷ്യനും, സസ്യജാലത്തിനും മറ്റ് ജീവിവര്‍ക്ഷങ്ങള്‍ക്കും നല്‍കുന്ന, ജലം സംരക്ഷിക്കുന്ന, അത്ഭുത സൃഷ്ടിയാണ് മണ്ണ്. പ്രകൃതിയുടെ വരദാനമായി ലഭിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ മഴയെ കരുതിവയ്ക്കുന്ന ഏറ്റവും വലിയ പ്രകൃതിദത്ത ജലസംഭരണിയും ഇതുതന്നെ.ഫലഭൂയിഷ്ഠമായ മണ്ണ് രൂപപ്പെടുന്നത്. ലക്ഷക്കണക്കിന് സൂക്ഷ്മജീവികളുടെയും ബാക്റ്റീരിയകളുടെയും മണ്ണിരകളുടെയും ആവാസസ്ഥലമായ മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഇല്ലാതാകുന്നത് ഇത്തരം ജൈവമിത്രങ്ങള്‍ കൂടിയാണ്. ഫലഭൂയിഷ്ടമായ മണ്ണാണ് ഭക്ഷ്യവിളകളുടെ നിലനില്‍പ്പിനാവശ്യമയ പ്രധാനഘടകം. സസ്യജാലങ്ങള്‍ വളരാനും വിവിധ ഇന്ധനങ്ങള്‍ ലഭിക്കുവാനും മണ്ണ് അനിവാര്യ വസ്തുവാണ്. ഒട്ടേറെ ജൈവ-രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവുമായിരിക്കണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുകയാണ്. ഇത് കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും ശോഷിപ്പിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് ഇതര ജീവജാലങ്ങളുടെ സാന്നിധ്യംകൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. 
 
നമ്മുടെ മണ്ണിലെ ജൈവാംശത്തിൻ്റെ തോത് ഒരുശതമാനത്തില്‍ താഴെയാണ്. ജൈവാംശമില്ലാത്ത മണ്ണിന് ആരോഗ്യവും കുറവാകും.മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പുത അത്യാവശ്യമാണ്.നമ്മുടെ ചുറ്റുവട്ടത്തുനിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി വിളകളുടെ ചുവട്ടില്‍ പുതയിടുകയാണെങ്കില്‍ ജൈവാംശത്തിൻ്റെ അളവു കൂട്ടാനും മണ്ണിൻ്റെ ഗുണം മെച്ചപ്പെടുത്താനും സാധിക്കും. തുറസ്സായിക്കിടക്കുന്ന ഭൂമിയുടെ പ്രതലത്തെ ഏതെങ്കിലും വസ്തുവിനാല്‍ മൂടുന്ന പ്രക്രിയയാണ് പുതയിടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണൊലിപ്പു തടയുന്നതിനും പരമാവധി ജലം സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി നിര്‍മിതികള്‍ ഉപയോഗിക്കാറുണ്ട്. കൃത്യമായ സ്ഥാനനിര്‍ണയം നടത്തി ഇത്തരം നിര്‍മിതികള്‍ പണിതാല്‍ മണ്ണ്-ജലസംരക്ഷണത്തിന് അത് വളരെ സഹായകമാകും.
മണ്ണ്-ജല സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള കൃഷിരീതിയായ കണ്‍സര്‍വേഷന്‍ അഗ്രോണമി, സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്താവുന്ന സമ്മിശ്രബഹുതലകൃഷി, കാര്‍ഷിക-കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതി, ഭൂമിയുടെ ചരിവിനു കുറുകെ ചെടികള്‍ നടുന്ന കോണ്ടൂര്‍ കൃഷിരീതി, തുടങ്ങിയ കൃഷിരീതികള്‍ ഇതിലുള്‍പ്പെടുന്നു.അതോടൊപ്പം ധാരാളം വേരുകളുള്ള രാമച്ചം പോലുള്ള ചെടികള്‍ നട്ടുപിടിപ്പിക്കല്‍, ജൈവവേലിനിര്‍മാണം, കമ്പോസ്റ്റ് നിര്‍മാണം, നീര്‍ച്ചാലുകളുടെ വശങ്ങളില്‍ കൈതപോലുള്ള ചെടികള്‍ വച്ചുപിടിപ്പിക്കല്‍, കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങി മണ്ണു സംരക്ഷണത്തിനായി നിരവധി ജൈവമുറകളും സ്വീകരിക്കാവുന്നതാണ്.മണ്ണിനെ സംരക്ഷിക്കാന്‍, മണ്ണിന്റെ ജൈവ വൈവിധ്യം നിലനിര്‍ത്താന്‍, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍, മനുഷ്യവാസം സുഗമമാക്കാന്‍ . മരങ്ങള്‍ വച്ചുപിടിപ്പിക്കുക. വയലുകളും, തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയുക. മണ്ണെടുക്കല്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക. വീട്ടുപറമ്പുകളിലും പരിസരങ്ങളിലും എല്ലാം ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുക. പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുക കിണറുകളും കുളങ്ങളും മാലിന്യമുക്തമാക്കുക. മാലിന്യസംസ്‌കരണത്തിന് സംവിധാനമുണ്ടാക്കുക.. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറക്കുക; വേണ്ടെന്ന് വയ്ക്കുക.ജൈവവളത്തിന് പ്രാധാന്യം നല്‍കുക. അമിതമായ രാസവള പ്രയോഗങ്ങളും കീടനാശിനികളും നിയന്ത്രിക്കുക. ‘മഴക്കാല’ത്തിനുവേണ്ടി ഒരുങ്ങുക. പറമ്പില്‍ ജലസംഭരണികളും മഴക്കുഴികളും ജലനീര്‍ത്തടങ്ങളും ഉണ്ടാക്കുക,. കോണ്‍ക്രീറ്റ് മുറ്റങ്ങളും മറ്റും പ്രോത്സാഹിപ്പിക്കാതിരിക്കുക.കൃഷിയോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം തന്നെ മണ്ണ് മലിനീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ ഇത് മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ഭീഷണിയായി നിലകൊള്ളുന്നു എന്നതും മറക്കരുത്.
English Summary: How to increase the fertility of the soil

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds