1. Farm Tips

ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ചെടികളുടെ വളർച്ചക്ക് വെള്ളം മാത്രം പോരാ ജൈവ വളം കൂടി വേണം . ജൈവ വളം നല്ല രീതിയിൽ ചേർത്ത് കൊടുത്താലേ കൃഷി വേണ്ട വിധം മെച്ചപ്പെടു. അല്ലെങ്കിൽ അവ മുരടിച്ചു പോകും. ഇനി ഒരു ജൈവ വളം പരിചയപ്പെടാം. മത്തി ശർക്കര ലായനി അഥവാ fish Amino Acid

KJ Staff

പുതിയതായി കൃഷി തുടങ്ങിയവരുടെ അറിവിലേക്കായ്.

ചെടികളുടെ വളർച്ചക്ക് വെള്ളം മാത്രം പോരാ ജൈവ വളം കൂടി വേണം . ജൈവ വളം  നല്ല രീതിയിൽ ചേർത്ത് കൊടുത്താലേ  കൃഷി വേണ്ട വിധം മെച്ചപ്പെടു. അല്ലെങ്കിൽ അവ മുരടിച്ചു പോകും.

ഇനി ഒരു ജൈവ വളം പരിചയപ്പെടാം.

മത്തി ശർക്കര ലായനി അഥവാ fish Amino Acid

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. ചെടികൾക്ക് നല്ല വളർച്ച ലഭിക്കാൻ ഈ മത്തി ശർക്കരലായനി നല്ലതാണ്.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും.

ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ .

മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തിയാക്കുക  എന്നാൽ അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണെങ്കിൽ  അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.

തയ്യാറാക്കുന്ന വിധം.

മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു Air tight Jar ൽ  അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടിലും തളിക്കാം. ചെടികളുടെ ഇലകളില്‍ തളിക്കാന്‍ കുറച്ചു  കൂടി വീര്യം കുറയ്ക്കാവുന്നതാണ്. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ എന്നിവ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നമുക്ക് കൂടുതൽ വിളവ് നൽകും. ഒപ്പം  സാമ്പത്തിക ലാഭവും.

English Summary: How to make fish amino acid

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds