1. Farm Tips

ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം

വിഘടിക്കപ്പെടുന്ന ഏത് ജൈവ വസ്തുക്കളും പ്രത്യേക ജനുസ്സിൽപ്പെട്ട മണ്ണിര ഉപയോഗിച്ച് പോഷക മൂല്യം ഏറെയുള്ള മണ്ണിര കമ്പോസ്റ്റ് ആക്കി മാറ്റാവുന്നതാണ്.

Priyanka Menon
മണ്ണിര കമ്പോസ്റ്റ്
മണ്ണിര കമ്പോസ്റ്റ്

വിഘടിക്കപ്പെടുന്ന ഏത് ജൈവ വസ്തുക്കളും പ്രത്യേക ജനുസ്സിൽപ്പെട്ട മണ്ണിര ഉപയോഗിച്ച് പോഷക മൂല്യം ഏറെയുള്ള മണ്ണിര കമ്പോസ്റ്റ് ആക്കി മാറ്റാവുന്നതാണ്. ഈ മണ്ണിരകമ്പോസ്റ്റ് ചെടികൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യുവാൻ സാധിക്കുന്നു. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ധാരാളം മൂലകങ്ങളും എൻസൈമുകളും ഇതിലടങ്ങിയിരിക്കുന്നു.

Any decomposing organic matter can be converted into nutrient rich vermicompost using a special genus of vermicompost. These vermicomposts are easily absorbed by plants.

ഗാർഹിക ആവശ്യങ്ങളിൽ നിന്ന് മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം

അടിവശം പരന്നതും,45*30*45 സെൻറീമീറ്റർ അളവിൽ ഉള്ളതുമായ തുളകൾ ഉള്ള മരത്തിന്റെ പെട്ടിയോ മണ്ണിൻറെയോ / പ്ലാസ്റ്റിക് പാത്രങ്ങളോ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് ഷീറ്റ്, പെട്ടിയുടെ അടിയിൽ വിരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വെർമി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ്

3 സെൻറീമീറ്റർ കനത്തിൽ മണ്ണും അതിനുമുകളിൽ 5 സെൻറീമീറ്റർ കനത്തിൽ ചകിരിയും അടുക്കുക. അധികമായ ഈർപ്പം ഒലിച്ചു പോകാൻ ഇത് സഹായിക്കും. നേരിയ കനത്തിൽ കമ്പോസ്റ്റിനുള്ള വസ്തുക്കളും അതിനുമുകളിൽ മണ്ണിരകളെയും ഇടുക. ഒരു പെട്ടിക്ക് 250 മണ്ണിരകൾ മതിയാകും. നിത്യവും പച്ചക്കറികളുടെ അവശിഷ്ടം ഇതിനു മുകളിൽ ഇട്ടു കൊണ്ടിരിക്കുക. പെട്ടി ഒരു ചാക്കുകൊണ്ട് മൂടി വെളിച്ചം കുറയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണിര കമ്പോസ്റ്റ് എങ്ങനെ നിർമ്മിക്കാം?

നിറഞ്ഞു കഴിഞ്ഞാൽ ഒരാഴ്ചത്തേക്ക് പെട്ടി അനക്കാതെ വയ്ക്കണം. ഇത്രയും കാലം കൊണ്ട് കമ്പോസ്റ്റ് തയ്യാറാകും. കമ്പോസ്റ്റ് ശരിയായി കഴിഞ്ഞാൽ അത് തുറന്ന് സ്ഥലത്ത് മൂന്നു മണിക്കൂർ വയ്ക്കുക. വിരകൾ പെട്ടിയുടെ അടിവശത്ത് ചകിരിയിൽ അടിയുന്നത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം മുകളിൽ നിന്ന് കമ്പോസ്റ്റ് മാറ്റി ഉണക്കി അരിച്ചെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണിര കമ്പോസ്റ്റും വെർമിബെഡുകളും നൽകുന്ന മികച്ച കമ്പനികൾ

English Summary: How to make vermicompost from household waste

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds