1. Farm Tips

മാങ്ങകളുടെ പുറംതൊലിയിൽ കാണുന്ന കറുത്ത പാടുകൾക്കും, മാവിന്റെ കൊമ്പുണക്കം പരിഹരിക്കാനും ചിലവ് കുറഞ്ഞ മാർഗങ്ങൾ

മാങ്ങയുടെ തൊലിപ്പുറത്ത് പലപ്പോഴും നമ്മൾ കറുത്ത പാടുകൾ കാണാറുണ്ട്.

Priyanka Menon
മാങ്ങയുടെ  കറുത്ത പാടുകൾ
മാങ്ങയുടെ കറുത്ത പാടുകൾ

മാങ്ങയുടെ തൊലിപ്പുറത്ത് പലപ്പോഴും നമ്മൾ കറുത്ത പാടുകൾ കാണാറുണ്ട്. ഇതിനുകാരണം പഴ ഈച്ച അഥവാ കായീച്ച ആണ്. ഇവ മാങ്ങയുടെ ഉള്ളിൽ സുഷിരം ഉണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാംസളഭാഗം തിന്ന് വളർച്ചയെത്തിയാൽ വെളിയിൽ വന്ന് മണ്ണിലേക്ക് വീഴും. മാങ്ങയിൽ പുഴുക്കൾ ഉണ്ടെങ്കിൽ പുറമേ നോക്കിയാൽ നമുക്ക് അറിയാൻ സാധിക്കില്ല.

ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴപ്പുഴുവിന് ഉപ്പു ചികിത്സ

ഇതിനു പരിഹാരമാർഗം മൂപ്പ് എത്താതെ താഴെ വീണു കിടക്കുന്ന മാങ്ങ അപ്പപ്പോൾ പെറുക്കി നശിപ്പിക്കുക എന്നതാണ്. ഈച്ചയെ കെണിയൊരുക്കിയും നശിപ്പിക്കാവുന്നതാണ്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു മില്ലിലിറ്റർ മാലത്തിയോൺ എന്ന കീടനാശിനിയും 20 ഗ്രാം പഞ്ചസാരയും ചേർത്ത് കലക്കി മാവിൽ തളിക്കുക. ഈ മരുന്ന് ലായിനി കുടിക്കുന്ന ഈച്ചകൾ പെട്ടെന്ന് ചത്തു പോകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പരിചരിച്ചില്ലെങ്കിലും മാങ്ങ ഇഞ്ചി വിളവുതരും

ഇതുപോലെ മാവിന് ബാധിക്കുന്ന മറ്റൊരു രോഗമാണ് കൊമ്പുണക്കം. ജല ആർദ്രമായ ചുറ്റുപാടുകളിൽ വളരുന്ന മാവുകളിൽ ആണ് ഈ രോഗബാധ കൂടുതൽ കാണപ്പെടുന്നത്. കേരളത്തിൽ മഴക്കാലം കൂടുതൽ കാലം നിൽക്കുന്നതും താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനവും രോഗസാധ്യതയിലേക്ക് നയിക്കുന്നു. ഇലകളിൽ കുത്തുകൾ ഉണ്ടാക്കി ചുരുണ്ട് വികൃതം ആകുന്നതാണ് രോഗ ആരംഭം.

We often see black spots on the skin of the mango. The reason for this is the fruit fly or weevil.

ഒടുവിൽ ഇലകൾ മുഴുവൻ കൊഴിഞ്ഞുവീണു കൊമ്പു മാത്രം ബാക്കിയാകുന്നു. പിന്നീട് കൊമ്പിന്റെ അഗ്രഭാഗം തൊട്ട് താഴേക്ക് ഉണങ്ങുന്നു. ഇതിനെ പ്രതിരോധിക്കുവാൻ ഉണക്കുബാധ എവിടെ വരെ ഉണ്ടോ അവിടെ നിന്ന് 5 സെൻറീമീറ്റർ താഴെവച്ച് കൊമ്പ് മുറിച്ചുമാറ്റി മുറിപ്പാടിൽ ബോർഡോമിശ്രിതം പുരട്ടണം. പുറമേ ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തയ്യാറാക്കി തളിക്കുകയും വേണം. തോട്ടത്തിൽ ഉള്ള എല്ലാ മാവുകളിലും മരുന്ന് തളിച്ചു കൊടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല.

English Summary: Inexpensive ways to get rid of dark spots on mango bark and mango husks

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds