1. Farm Tips

റബ്ബര്‍തോട്ടത്തിൽ ഇടവിളകൾ വളർത്തി ആദായം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റബ്ബർ തോട്ടത്തിൽ ഇടവിളയായി വളർത്തേണ്ട വിളകൾ തെരഞ്ഞെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതു തരത്തില്‍പ്പെട്ട ഇടവിളകളാണ് യഥാര്‍ഥത്തില്‍ ഗുണം ചെയ്യുന്നതെന്ന് കര്‍ഷകര്‍ മനസിലാക്കിയിട്ടില്ല. അവയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. റബ്ബർ കൃഷി ചെയ്യുന്നതിൻറെ തുടക്കത്തിൽ, കൂടുതല്‍ സൂര്യപ്രകാശം ആവശ്യമുള്ള വിളകളാണ് ഇടവിളയായി നടേണ്ടത്. പച്ചക്കറികളും വാഴകളും ആദ്യവര്‍ഷങ്ങളില്‍ നടാം. കിഴങ്ങു വര്‍ഗ്ഗത്തില്‍പ്പെട്ട ചേനയും ചേമ്പും കാച്ചിലുമെല്ലാം പിന്നീടുള്ള വര്‍ഷങ്ങളില്‍ കൃഷി ചെയ്യാം.

Meera Sandeep
Intercrops can be grown in rubber plantations for profit
Intercrops can be grown in rubber plantations for profit

റബ്ബർ തോട്ടത്തിൽ ഇടവിളയായി വളർത്തേണ്ട വിളകൾ തെരഞ്ഞെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതു തരത്തില്‍പ്പെട്ട ഇടവിളകളാണ് യഥാര്‍ഥത്തില്‍ ഗുണം ചെയ്യുന്നതെന്ന് കര്‍ഷകര്‍ മനസിലാക്കിയിട്ടില്ല. അവയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

റബ്ബർ കൃഷി ചെയ്യുന്നതിൻറെ തുടക്കത്തിൽ, കൂടുതല്‍ സൂര്യപ്രകാശം ആവശ്യമുള്ള വിളകളാണ് ഇടവിളയായി നടേണ്ടത്. പച്ചക്കറികളും വാഴകളും ആദ്യവര്‍ഷങ്ങളില്‍ നടാം. കിഴങ്ങു വര്‍ഗ്ഗത്തില്‍പ്പെട്ട ചേനയും ചേമ്പും കാച്ചിലുമെല്ലാം പിന്നീടുള്ള വര്‍ഷങ്ങളില്‍ കൃഷി ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കൃഷിയിൽ മികച്ച നേട്ടം നേടാൻ കൃഷിയിടത്തിൽ ചെയ്യേണ്ടത് ഇതൊക്കെ

സാധാരണ നടുന്നതുപോലെ ഇടവിളകള്‍ നടുകയാണെങ്കില്‍ റബ്ബര്‍ നട്ടശേഷം ആദ്യത്തെ മൂന്ന് വര്‍ഷം മാത്രമേ പൈനാപ്പിള്‍ പോലുള്ള ഇടവിളകളില്‍ നിന്ന് ആദായകരമായി വിളവുണ്ടാക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ പുതിയ നടീല്‍രീതി പ്രകാരം ഏഴുവര്‍ഷത്തോളം ഇടവിളക്കൃഷി ചെയ്ത് നേട്ടം കൊയ്യാം.

കപ്പ കൃഷി ഇടവിളയായി തെരെഞ്ഞെടുക്കുന്നത് ഉചിതമല്ല. കാരണം കപ്പയും റബ്ബറും യഥാര്‍ഥത്തില്‍ ഒരേ വര്‍ഗത്തില്‍പ്പെടുന്നവയാണ്. അതിനാല്‍ കപ്പയുടെ രോഗകീടബാധകള്‍ റബ്ബറിനെയും ബാധിക്കും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ റബ്ബര്‍ വളര്‍ന്നുപൊങ്ങുന്നതിനാല്‍ സൂര്യപ്രകാശം ആവശ്യമായിട്ടുള്ള വിളകള്‍ ഇടവിളയാക്കാനും പറ്റില്ല.  അതിനാൽ പൈനാപ്പിള്‍ കൃഷി, പച്ചക്കറി കൃഷി, എന്നിവ ചെയ്‌ത്‌  ആദായമുണ്ടാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ ആക്ടിൽ കാലാനുസൃതമായ ഭേദഗതികൾ ഇനിയും വേണം. മണ്ണിൽ പണിയെടുക്കുന്ന റബ്ബർ കർഷകന് പറയാനുള്ളത്.

റബ്ബര്‍ നട്ട് ഏകദേശം ഏഴുവര്‍ഷത്തോളം കാത്തിരുന്നാലേ ആദായം കിട്ടുകയുള്ളൂ. പക്ഷേ, ഇടവിളകള്‍ കൃഷി ചെയ്യാന്‍ പറ്റിയ സ്ഥലമാണ് റബ്ബര്‍ തോട്ടങ്ങള്‍. കൂടുതല്‍ കാലം ഇടവിളകള്‍ കൃഷി ചെയ്യാനുള്ള ഒരു രീതിയാണ് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രം ശുപാര്‍ശ ചെയ്തത്. റബ്ബര്‍ നട്ട് നാല് വര്‍ഷം ആകുമ്പോള്‍ മരങ്ങളില്‍ ഇല കൂടിത്തുടങ്ങും. അപ്പോള്‍ ഇടവിളകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം കിട്ടില്ല. ഇതിനുള്ള പരിഹാരമായാണ് പുതിയ നടീല്‍ രീതി കൊണ്ടുവന്നത്.

റബ്ബര്‍ നിരകളെ രണ്ടുനിരകള്‍ വീതമുള്ള ജോഡികളായാണ് കണക്കാക്കുന്നത്. ഓരോ ജോഡിയിലേയും രണ്ടുനിരകള്‍ തമ്മില്‍ 5 മീറ്ററും രണ്ടു ജോഡി നിരകള്‍ തമ്മില്‍ 9 മീറ്ററും അകലം നല്‍കണം. നിരകളിലെ തൈകള്‍ തമ്മില്‍ 3.2 മീറ്റര്‍ അകലമുണ്ടാകണം. ഈ രണ്ടു ജോഡിനിരകള്‍ക്കിടയിലും സൂര്യപ്രകാശം കൂടുതല്‍ കാലം ലഭ്യമായതിനാല്‍ ഇടവിളകള്‍ ദീര്‍ഘകാലം കൃഷി ചെയ്യാം. ഈ രീതി അവലംബിച്ചാല്‍ ഒരു ഹെക്ടറില്‍ 440 തൈകള്‍ നടാം.

കൊക്കൊ, കാപ്പി എന്നിവ ഇടവിളയായി കൃഷി ചെയ്തും ആദായം നേടാം.

റബ്ബര്‍ തൈകള്‍ വളര്‍ന്ന് തണ്ടില്‍ വെയില്‍ ഏല്‍ക്കാത്ത വിധത്തില്‍ ഇലകള്‍ കൊണ്ട് നിറയുന്നതുവരെ തായ്ത്തടിയില്‍ വെള്ളപൂശണം. പച്ചനിറം മാറി ബ്രൗണ്‍നിറമുള്ള ഭാഗങ്ങളിലാണ് വെള്ളപൂശേണ്ടത്. നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച് നീറ്റിയെടുത്താല്‍ കിട്ടുന്ന ചുണ്ണാമ്പ് ഉപയോഗിച്ച് വേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ അല്‍പം കഞ്ഞിവെള്ളം ചേര്‍ത്താല്‍ വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. തുരിശ് ചേര്‍ക്കാത്ത ചുണ്ണാമ്പ് ആയിരിക്കണം വെള്ളപൂശാന്‍ ഉപയോഗിക്കേണ്ടത്.

റബ്ബര്‍ തോട്ടങ്ങളില്‍ തീപിടിക്കാതെയും ശ്രദ്ധിക്കണം. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇല കൊഴിയുന്നതുമൂലം റബ്ബര്‍ തോട്ടങ്ങളില്‍ ഉണങ്ങിയ ഇലകള്‍ കുന്നുകൂടിക്കിടക്കാനുള്ള സാധ്യതയുണ്ടാകുന്നത്.

തീ പടരുന്നത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തോട്ടത്തിന് ചുറ്റും മൂന്നു മുതല്‍ അഞ്ചു വരെ മീറ്റര്‍ വീതിയില്‍ റോഡ് പോലെ കരിയിലകളും ചപ്പുചവറുകളും നീക്കം ചെയ്യണം. വേനല്‍ക്കാലം തീരുന്നതുവരെ ഇത് ചെയ്യണം. ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റ് വൃത്തിയാക്കണം. അതുപോലെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിക്കാം.

English Summary: Intercrops can be grown in rubber plantations for profit; Things to look out for

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds