1. Farm Tips

വാഴകളിലെ നാക്കടപ്പ് രോഗം - ഒരു വൈറസ് ബാധ

വാഴക്കൃഷി ഒട്ടൊക്കെ ലാഭകരമെങ്കിലും പ്രകൃതി ദുരന്തങ്ങൾ താങ്ങാനാവാത്ത ഇനം കൃഷി ആയതിനാൽ പലപ്പോഴും വാഴ കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ പലരും മടിച്ചു നിൽക്കുകയാണ്. കൂടാതെ വാഴയിലുണ്ടാകുന്ന പലവിധ വൈറസ് ബാധകളും വാഴക്കൃഷിക്കാരെ ദുരിതത്തിലാക്കാറുണ്ട്.

K B Bainda

വാഴക്കൃഷി ഒട്ടൊക്കെ ലാഭകരമെങ്കിലും പ്രകൃതി ദുരന്തങ്ങൾ താങ്ങാനാവാത്ത ഇനം കൃഷി ആയതിനാൽ പലപ്പോഴും വാഴ കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാൻ പലരും മടിച്ചു നിൽക്കുകയാണ്. കൂടാതെ വാഴയിലുണ്ടാകുന്ന പലവിധ വൈറസ് ബാധകളും വാഴക്കൃഷിക്കാരെ ദുരിതത്തിലാക്കാറുണ്ട്.  അത്തരത്തിലൊരു വൈറസ് ബാധ മൂലമാണ് വാഴകളിൽ നാക്കടപ്പ് രോഗം കാണുന്നത്.  കേരളത്തിലെ മിക്ക കര്‍ഷകരും. വാണിജ്യാടിസ്ഥാനത്തിൽ വാഴകൾ കൃഷി ചെയ്യുന്ന കർഷകർ മാത്രമല്ല വീട്ടുവളപ്പിൽ ഒന്നോ രണ്ടോ വാഴകൾ വയ്ക്കുന്നവർ വരെ നേരിടുന്ന ഒരു ദുരിതമാണ് വാഴയുടെ ഈ നാക്കടപ്പ് രോഗം. കുലയ്ക്കാറായ വാഴ വരെ ഈ രീതിയില്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്താറുണ്ട്. ബഞ്ചിടോപ്പ് വൈറസാണ് നാക്കടപ്പിന് കാരണം. ഈ വൈറസിനെ എങ്ങനെ  തുരത്താം എന്ന് നോക്കാം.

  1. നാക്കടപ്പ് വന്ന വാഴകള്‍ നിശേഷം നശിപ്പിച്ചു കളയുകയാണ് ഏക മാര്‍ഗം. വെട്ടിക്കളയുന്ന വാഴയുടെ നടുവില്‍ അല്‍പ്പം മണ്ണെണ്ണ ഒഴിച്ചാല്‍ അവ പൂര്‍ണമായും നശിച്ചു കൊള്ളും. അല്ലെങ്കില്‍ പുതിയ വാഴക്കന്നുകള്‍ ഉണ്ടാകുകയും അടുത്ത വാഴകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും.
  2. നാക്കടപ്പ് രോഗം വരാതിരിക്കാന്‍ വാഴക്കന്നിന്റെ ചുവടുഭാഗം തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിറ്റ് വെക്കുക. നാടന്‍ പശുവിന്റെ പച്ചച്ചാണക കുഴമ്പില്‍ മുക്കിവെയ്ക്കുന്നതും ഫലം ചെയ്യും. ഈ രീതികളിലൂടെ ബഞ്ചിടോപ്പ് വൈറസിനെ നശിപ്പിക്കാം.
  3. കന്ന് നടുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചും നാക്കടപ്പ് രോഗമകറ്റാം. കുഴി എടുക്കുമ്പോള്‍ കുമ്മായം ചേര്‍ത്ത് കുഴി തയാറാക്കണം. വൈറസിനെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.
  4. നടുമ്പോള്‍ കന്ന് ഒന്നിന് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് എന്ന കണക്കിന് കുഴിയില്‍ നിറയ്ക്കുക. പിന്നീടു നടത്തുന്ന വളപ്രയോഗത്തോടൊപ്പം വേപ്പിന്‍പ്പിണ്ണാക്ക് ചേര്‍ക്കുന്നതും മണ്ണിലൂടെയുള്ള രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും.
English Summary: Knock-off disease of bananas - a viral infection

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds