കമുങ്ങ് കൃഷി കേരളത്തിൽ കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിന് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇതിൽ കാണപ്പെടുന്ന കീടരോഗ സാധ്യതകളാണ്. കമുങ്ങ് കൃഷിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗമാണ് മഹാളി. മൂപ്പ് എത്താതെ കായ് ചീയ്യുന്നതും കായ് പൊഴിച്ചിലും ആണ് ഇതിൻറെ ലക്ഷണങ്ങളായി കണക്കാക്കുന്നത്.
തുടക്ക സമയത്ത് ഇതിൻറെ ഇളം കായ്കളിൽ നനഞ്ഞ പാടുകൾ കാണുകയും ക്രമേണ ഈ പാടുകളുടെ ആഴവും വ്യാപ്തിയും വർദ്ധിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിൽ പ്രധാനമായി കാണപ്പെടുന്നത് വെള്ളം മഹാളി രോഗം ആണ്. വെള്ള തന്തുക്കൾ കുമളിൽ കാണപ്പെടുന്നതാണ് രോഗലക്ഷണം.
ഇതുകൂടാതെ കാണപ്പെടുന്ന മറ്റൊരു മഹാളി രോഗമാണ് ഡ്രൈ മഹാളി. വലിപ്പം കുറഞ്ഞ കായ്കൾ ഉണങ്ങി പൂങ്കുലയിൽ നിന്നും വേർപ്പെടാതെ തൂങ്ങി കിടക്കുന്നതാണ് പ്രഥമലക്ഷണം. ഈ മഹാളി രോഗം കാണുമ്പോൾ ഇലകളിൽ മഞ്ഞളിപ്പ് ഉണ്ടാകുന്നു. ഇത് കൂടാതെ കൂമ്പ് അഴുകി അതിൽനിന്ന് ദുർഗന്ധവും വരാം. ഡ്രൈ മഹാളി രോഗം അതിൻറെ മൂർദ്ധന്യ അവസ്ഥയിലെത്തുമ്പോൾ കവുങ്ങിന്റെ തലതെറിച്ചു വീഴുന്നു.
മഹാളി രോഗത്തെ ചെറുക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ
രോഗം ബാധിച്ച ഉണങ്ങിയ കുലകളും അടയ്ക്കയും പറിച്ച് കളയുന്നതോടൊപ്പം താഴെ വീണു കിടക്കുന്ന ഓലകൾ നശിപ്പിക്കുകയും ചെയ്യണം. വിളവെടുപ്പ് പൂർത്തീകരിച്ച ശേഷം പൊട്ടാസ്യം ഫോസ്ഫോറ്റ് 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളിലും കൊമ്പുകളിലും പതിക്കുന്ന വിധം പശ ചേർത്ത് തളിക്കുക. ഇതുകൂടാതെ കോപ്പർ ഓക്സി ക്ലോറൈഡ് / ബോർഡോമിശ്രിതം 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുന്നത് നല്ലതാണ്.
കവുങ്ങ് കൃഷി ആരംഭിക്കുമ്പോൾ
കമുങ്ങ് ഒന്നിന് 500 ഗ്രാം എന്ന തോതിൽ കുമ്മായം അടിവളമായി നൽകിയാൽ രോഗസാധ്യത ചെറുക്കാൻ സാധിക്കും. ഇതുകൂടാതെ 250 ഗ്രാം വീതം പൊട്ടാഷ് വളവും കമുങ്ങിൻ നൽകാം.
The current situation in Kerala for areca palm cultivations is declining. The main problem is the potential for pests. Mahali is the most common disease in areca palm cultivation.
കമുങ്ങ് ഒന്നിന് മാർച്ച് -ഏപ്രിൽ, സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ 109 ഗ്രാം വീതം യൂറിയയും, 111 ഗ്രാം വീതം റോക്ക് റോക്ക് ഫോസ്ഫേറ്റും, 117 ഗ്രാം വീതം പൊട്ടാഷും നൽകുന്നത് നല്ലതാണ്. ഇത് രോഗസാധ്യത കുറയ്ക്കും.
Share your comments