1. Farm Tips

വെണ്ട: വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായി കൃഷി ചെയത് വിളവെടുക്കാം

കേരളത്തിലെ ഏത് കാലാവസ്ഥയിലും ചെയ്യാൻ സാധിക്കുന്ന കൃഷി വെണ്ടക്കൃഷി. ലാഭകരമായ രീതിയിൽ കൃഷി ചെയ്യാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് വിത്ത് തിരഞ്ഞെടുക്കലാണ്. ഇതിലാണ് കൃഷിയുടെ യഥാർത്ഥ വിജയം. വെണ്ട കൃഷി ചെയ്യുന്നതിന് ഏക്കര്‍ കണക്കിന് സ്ഥലം വേണമെന്നില്ല, വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലും ടെറസിലുമെല്ലാം എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട.

Meera Sandeep
Okra: Can be cultivated and harvested in three seasons of the year
Okra: Can be cultivated and harvested in three seasons of the year

കേരളത്തിലെ ഏത് കാലാവസ്ഥയിലും ചെയ്യാൻ സാധിക്കുന്ന കൃഷി വെണ്ടക്കൃഷി.  ലാഭകരമായ രീതിയിൽ കൃഷി ചെയ്യാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് വിത്ത് തിരഞ്ഞെടുക്കലാണ്. ഇതിലാണ് കൃഷിയുടെ യഥാർത്ഥ വിജയം. വെണ്ട കൃഷി ചെയ്യുന്നതിന് ഏക്കര്‍ കണക്കിന് സ്ഥലം വേണമെന്നില്ല, വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലും ടെറസിലുമെല്ലാം എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായി വെണ്ട കൃഷി ചെയ്യാം. മാര്‍ച്ച്, ജൂണ്‍-ജൂലൈ,ഒക്ടോബര്‍-നവംബര്‍ എന്നിവയാണ് വെണ്ട നടുന്നതിന് പറ്റിയ സമയം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തു വെണ്ടക്കൃഷിയിലെ ഇരട്ടിവിളവിന് 7 കാര്യങ്ങൾ

ഒരു സെന്റിലെ വെണ്ട കൃഷിക്ക്  30 ഗ്രാം വിത്ത് മതി. ഒന്നരയടി അകലത്തില്‍ വിതയ്ക്കാം. വിത്തിന്റെ വലിപ്പത്തിനനുസരിച്ച് ആഴം എടുക്കണം, വിത്ത് നട്ടശേഷം രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.

സ്ഥലമുള്ളിടത്ത് വന്‍ തോതില്‍ കൃഷിയ്ക്കായി  നിലമൊരുക്കുമ്പോള്‍ത്തന്നെ ഒരു സെന്റിലേക്ക് രണ്ടര കിലോഗ്രാം കുമ്മായവസ്തു ഇളക്കി യോജിപ്പിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ആനക്കൊമ്പൻ വെണ്ട കൃഷി ചെയ്യാം

രണ്ടടി അകലത്തില്‍ ചാലുകളെടുത്ത് സെന്റൊന്നിന് 60 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടമോ കമ്പോസ്റ്റോ അടിവളമായി നല്‍കാവുന്നതാണ്.

രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കൈക്കുമ്പിള്‍ ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ടം ചെടിയുടെ ചുവട്ടില്‍നിന്ന് 20സെന്റീമീറ്റര്‍ അകലത്തില്‍ ചേര്‍ത്ത് മണ്ണുമായി ഇളക്കിച്ചേര്‍ക്കുന്നതും വെണ്ടയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

ബിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിത്ര ബാക്ടീരിയ ഒരു ലിറ്റര്‍ ലായിനിയില്‍ 10ഗ്രാം ശര്‍ക്കരകൂടി ചേര്‍ത്ത് തളിക്കണം.  വെണ്ടയെ അലട്ടുന്ന ഇലപ്പുള്ളി രോഗത്തിനെതിരെ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ ഇരുവശങ്ങളിലും തളിക്കാം. വെള്ളീച്ചയെ തുരത്താന്‍ മിത്രകുമിളായ വെര്‍ട്ടിസിലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വൈകുന്നേരങ്ങളില്‍ ചെടികളില്‍ തളിക്കാം.

പലയിനത്തില്‍ ഉള്ള വെണ്ടകള്‍ മാര്‍ക്കറ്റില്‍ ലഭിക്കും, ഇതില്‍ മിക്കവാറും ഇനങ്ങളൊക്കെ വീടുകളില്‍ നടുന്നതിന് അനുയോജ്യവുമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ആനക്കൊമ്പൻ വെണ്ട കൃഷിയിൽ കൂടുതൽ വിളവിന് ഈ വളപ്രയോഗം മാത്രം മതി

English Summary: Okra: Can be cultivated and harvested in three seasons of the year

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds