1. Farm Tips

വിത്തുതടങ്ങളിലും, പോട്ടിങ് മിശ്രിതത്തിലും സൂര്യതാപീകരണം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

മണ്ണിലെ രോഗകാരികളെയും കള വിത്തുകളെയും നശിപ്പിക്കാൻ പ്രധാനമായും കർഷകർ അവലംബിക്കുന്ന മാർഗ്ഗമാണ് സൂര്യതാപീകരണം

Priyanka Menon
സൂര്യതാപീകരണം
സൂര്യതാപീകരണം

മണ്ണിലെ രോഗകാരികളെയും കള വിത്തുകളെയും നശിപ്പിക്കാൻ പ്രധാനമായും കർഷകർ അവലംബിക്കുന്ന മാർഗ്ഗമാണ് സൂര്യതാപീകരണം. മണ്ണിൽ അധിവസിച്ചു ചെടികളിൽ കാണപ്പെടുന്ന വാട്ടം, മൂട് അഴുകൽ എന്നിവ വരുത്തുന്ന ഫ്യൂസേറിയം, പിതിയ, ഫൈറ്റോഫ്തോറ എന്നിവയേയും ചെടികളുടെ വേര് ആക്രമിച്ച് വളർച്ച മുരടിപ്പിക്കുന്ന നിമാവിരകളെയും, ഏകവർഷി കളകളുടെ വിത്ത്, മുത്തങ്ങ, കറുക പുല്ല് തുടങ്ങിയവയുടെ കളകളെ നശിപ്പിക്കാനും ഫലപ്രദമായി അവലംബിക്കാവുന്ന മാർഗമാണ്

സൂര്യതാപീകരണം. സാധാരണഗതിയിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആണ് ഇത് നടത്തുന്നത്. വിത്ത് വിതയ്ക്കാൻ ഉള്ള തടങ്ങളിലും, നമ്മുടെ ചട്ടിയിൽ പോളി ബാഗ്, ചട്ടി തുടങ്ങിയവയിലെ പോട്ടിംഗ് മിശ്രിതത്തിലും സൂര്യതാപീകരണം നടത്താവുന്നതാണ്.

Soil solarization is the main method used by farmers to destroy soil pathogens and weed seeds.

വിത്തു വിതയ്ക്കാൻ ഉള്ള തടങ്ങളിൽ

ഏതുതരം വിത്തുകൾ പാകാനുള്ള തടം ആണെങ്കിലും സൂര്യതാപീകരണം നടത്തിയതിനുശേഷം കൃഷിപ്പണികൾ തുടങ്ങിയാൽ മികച്ച വിളവ് ലഭ്യമാകുന്നു.

 

ബന്ധപ്പെട്ട വാർത്തകൾ: മണ്ണിന് ചൂടുചികിത്സാ - സൂര്യതാപീകരണം

അതിനുവേണ്ടി ആദ്യം തടമെടുത്ത് ആവശ്യത്തിന് ജൈവവളം ചേർത്ത് കല്ലും കട്ടയും മാറ്റി ഉഴുതുമറിച്ച് നിരപ്പാക്കി ഒരു ചതുരശ്ര മീറ്ററിന് അഞ്ചര ലിറ്റർ വെള്ളം എന്ന കണക്കിൽ നന്നായി നനയ്ക്കുക. അതിനുശേഷം 100 - 150 ഗേജ്‌ ഉള്ളതും പ്രകാശം കടന്നു പോകുന്നതുമായ പോളിത്തീൻ ഷീറ്റ് വിരിക്കുക. പോളിത്തീൻ ഷീറ്റ് പറന്നു പോകാതിരിക്കാൻ ഇരുവശങ്ങളിലും മണ്ണ് ഇട്ട് ലെവൽ ചെയ്യുക. ഇങ്ങനെ ഒരു മാസം നിലനിർത്തിയതിനുശേഷം ഷീറ്റ് എടുത്തു മാറ്റി തടങ്ങളിലെ മണ്ണിളക്കി വിത്ത് പാകാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: സസ്യ സംരക്ഷണത്തിന് മികച്ച വഴി മണ്ണിൻറെ സൂര്യതാപീകരണം

പോട്ടിങ് മിശ്രിതത്തിൽ സൂര്യതാപീകരണം ചെയ്യുന്ന രീതി

പച്ചക്കറികൾ, സുഗന്ധവിളകൾ പൂച്ചെടികൾ തുടങ്ങിയവയുടെ തൈകൾ നടുവാൻ വേണ്ടി നാം ഉപയോഗപ്പെടുത്തുന്ന പോട്ടിംഗ് മിശ്രിതത്തിൽ സൂര്യതാപീകരണം നടത്തി അണുവിമുക്തം ആകാവുന്നതാണ്. ഇതിനുവേണ്ടി പോട്ടിങ് മിശ്രിതം നിരപ്പുള്ള തറയിൽ 20 സെൻറീമീറ്റർ കനത്തിൽ നിർത്തുക. അതിനുശേഷം ഇവ ചെറുതായി നനച്ചതിനുശേഷം 100-150 ഗേജ്‌ ഉള്ള പോളിത്തീൻ ഷീറ്റ് കൊണ്ട് മേൽപ്പറഞ്ഞതുപോലെ ഒരുമാസത്തോളം സൂര്യതാപീകരണം നടത്തണം. അതിനുശേഷം ഈ പോട്ടിങ് മിശ്രിതം തൈകൾ നടുവാനും തണ്ട് മുറിച്ചു കുത്തി മുളപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:നിമാവിരയേയും കളകളെയും നശിപ്പിക്കാൻ സൂര്യതാപീകരണം ഉത്തമം

English Summary: Things to know when sunbathing in seed beds and potting mix

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds