1. Farm Tips

ഒരു ചാക്ക് മതി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുവാൻ

നമ്മുടെ അടുക്കളത്തോട്ടത്തിൽ ഒരു ചാക്ക് ഉണ്ടെങ്കിൽ വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും നമുക്ക് വിളിക്കാവുന്നതാണ്.

Priyanka Menon
Sack Farming
Sack Farming

നമ്മുടെ അടുക്കളത്തോട്ടത്തിൽ ഒരു ചാക്ക് ഉണ്ടെങ്കിൽ വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും നമുക്ക് ചെയ്യാവുന്നതാണ്. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം ആണ് ഈ രീതി 2012ൽ ആദ്യമായി പരിചയപ്പെടുത്തുന്നത്. ബഹുവിള ചാക്കിൽ ഒരേസമയം ആറ് വിളകൾ വരെ കൃഷി ചെയ്യാം. ഇതിന് വേണ്ടത് നൈലോൺ ചാക്ക്‌ തുണിയും ഒരു പിവിസി പൈപ്പും ഒരു പിവിസി എൻഡ് ക്യാപ്പും ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ഒട്ടും ചിലവില്ലാതെ ചാക്ക് കമ്പോസ്റ്റ് എങ്ങനെയുണ്ടാക്കാം?

തയ്യാറാക്കുന്ന വിധം

നൈലോൺ ചാക്ക് നിർമ്മിക്കുവാൻ 10 മീറ്റർ ഷീറ്റ് വാങ്ങുക. ഇതുകൂടാതെ ഒന്നര മീറ്റർ നീളത്തിൽ മൂന്ന് ഇഞ്ച് വ്യാസത്തിൽ ഒരു പിവിസി പൈപ്പും ഇതിനു ചേർന്നൊരു എൻഡ് ക്യാപ്പും വാങ്ങണം. നടീൽ മിശ്രിതം തയ്യാറാക്കുവാൻ ചാണകപ്പൊടിയും മേൽമണ്ണും ആവശ്യമാണ്. അല്ലാത്തപക്ഷം ചകിരിച്ചോറ് ഉപയോഗിച്ചാലും മതി. നടീൽ സഞ്ചി ഒരുക്കുമ്പോൾ ഒന്നര മീറ്റർ ഉയരവും ഒന്നേകാൽ മീറ്റർ വ്യാസവും ആണ് വേണ്ടത്. വൃത്താകൃതിയിൽ വളയ്ക്കുമ്പോൾ ഒന്നേകാൽ മീറ്റർ വ്യാസം കിട്ടുന്ന വിധത്തിൽ ചാക്കു പാളിയിൽ നിന്ന് മൂന്ന് കഷണങ്ങൾ മുറിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ഓരോ പാളിയും വൃത്താകൃതിയിൽ വളച്ചു വെച്ച് രണ്ട് അരിക്കും തമ്മിൽ കൂട്ടി തയ്ക്കുക. ഇപ്പോൾ ഇവ മൂന്നു വളയങ്ങൾ പോലെയാകും. പിന്നീട് ഇവ ഒന്നിനോടൊന്ന് കൂട്ടി തയ്ക്കുക. ചുവടു വശവും തയ്ച്ച് ചേർക്കുക. ഇപ്പോൾ വലിയൊരു ചാക്കിന്റെ ആകൃതിയിലേക്ക് പ്ലാസ്റ്റിക് പാളി മാറുന്നു. ഇതിൻറെ അറ്റത്ത് ഒരു പിവിസി എൻഡ് ക്യാപ്പ് ഉറപ്പിക്കുക. പൈപ്പിൽ സുഷിരങ്ങൾ ഇട്ട ശേഷം ആണ് ഉപയോഗിക്കേണ്ടത്. എൻഡ് ക്യാപ്പിനോട് ചേർന്നു വരുന്ന ഭാഗത്ത് ചെറിയ ആണി കൊണ്ട് ഇട്ടാൽ ഉണ്ടാവുന്ന തരത്തിലുള്ള തുളകൾ നിർമ്മിക്കുക. രണ്ട് സുഷിരങ്ങൾ തമ്മിലുള്ള അകലം ഒരിഞ്ച്. ചൂടാക്കിയ ആണി കൊണ്ട് സുഷിരങ്ങൾ നിർമ്മിക്കാം. അടുത്ത് നിരയിൽ സുഷിരങ്ങൾ ഉണ്ടാക്കുമ്പോൾ അല്പം വലുപ്പം കൂടുതൽ ആയിരിക്കണം. രണ്ടും നിരകൾക്കിടയിൽ രണ്ട് ഇഞ്ച് അകലം നൽകാം.

ഇതേരീതിയിൽ പൈപ്പിന് മുകൾഭാഗം വരെ സുഷിരം ഇടുക. ഏറ്റവും മുകളിൽ ഉള്ള സുഷിരത്തിന് മൂന്നു മില്ലിമീറ്റർ വലിപ്പം വേണം. അതിനുശേഷം നടീൽ ചാക്ക് തയ്യാറാക്കാം. ചാക്കിന് താഴെ അരയടി കനത്തിൽ നടീൽ മിശ്രിതം നിറയ്ക്കുക. അതിനുശേഷം പിവിസി പൈപ്പ് നാട്ടി നിർത്തിക്കൊണ്ട് ചുറ്റിലുമായി നടീൽ മിശ്രിതം നിക്ഷേപിച്ചു ചാക്ക് വക്ക് വരെ നിക്ഷേപിക്കുക. അതിനുശേഷം ചാക്കിന്റെ വശങ്ങളിലൂടെ ഇംഗ്ലീഷ് അക്ഷരം 'ടി'തല തിരിച്ചു വയ്ക്കുന്ന രീതിയിൽ നിര ഒപ്പിച്ചു ഏതാനും കീറലുകൾ ഉണ്ടാക്കുക. അതിനുശേഷം വിത്ത് നടുകയോ /തൈകൾ നടുകയോ ചെയ്യാം. നടുവിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ വെള്ളം ഒഴിച്ച് കൊടുത്ത് നനയ്ക്കാം. ദ്രാവകരൂപത്തിലുള്ള വളവും ഇതിലൂടെ നൽകാം.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി ചെയ്ത് ലാഭം നേടാം

English Summary: One sack is enough to grow the vegetables needed for the house

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds