Farm Tips

ജൈവകൃഷിയുടെ ബൈബിള്‍ വചനങ്ങള്‍

കൃഷി ഒരു യജ്ഞവും കർഷകൻ യജ്ഞാചാര്യനുമാണ്സത്യവും ധർമവും നീതിയും പാലിച്ചുകൊണ്ടുള്ള സംസ്‌കാരമാണ് കൃഷി

മനുഷ്യൻ മാറണമെങ്കിൽ മനസുമാറണംമനസുമാറണമെങ്കിൽ അന്നവും അത് നിർമ്മിക്കുന്ന രീതിയും മാറണംജൈവകൃഷിയിലൂടെ മാത്രമേ ഇത് സാധ്യമാകു

 • സുര്യപ്രകാശം പാഴാവാത്ത പച്ചപ്പ്‌ നിറഞ്ഞ കൃഷിഭുമിയില്‍ സരോര്‍ജ്ജം പൂര്‍ണമായി വലിച്ചെടുത്ത പച്ചിലകള്‍ വീണ് മണ്ണ്‍ വളക്കൂറുള്ളതാവണം

 • ഭക്ഷണം ആയി രൂപപ്പെടുന്ന മണ്ണിലടിഞ്ഞ ഫലഭൂയിഷ്ടമായ ജൈവാംശത്തിന്‍റെ സത്ത് സരോര്‍ജ്ജം ആണ്

 • ഭക്ഷണത്തിനു പിന്നിലെ ഭക്ഷണം വൈവിധ്യമാര്‍ന്ന ജൈവാവശിഷ്ടം ആണ് നമ്മുടെ ഭക്ഷണത്തിനു പിന്നിലെ സസ്യങ്ങളുടെ ഭക്ഷണം

 • വൈവിധ്യമാര്‍ന്ന ജൈവാവശിഷ്ടം കൊണ്ട് സങ്കരമാവേണ്ടത് മണ്ണ്‍ ആണ് അല്ലാതെ സങ്കരമാവേണ്ടത് വിത്തല്ല

 • രാസകീടനാശിനിക്ക് പകരം പല്ലിതവള തുടങ്ങിയ ജിവികളാല്‍ ഉള്ള ജൈവകീടനിയന്ത്രണവും കീടങ്ങളെ അകറ്റാന്‍ ജൈവകീടനാശിനിയും,രൂക്ഷഗന്ധമുള്ള സസ്യങ്ങളും ആണ് വേണ്ടത്.

 • കളകള്‍ മണ്ണിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന മിത്രങ്ങള്‍.അതിനാല്‍ അവയെ വെട്ടി നിയന്ത്രിക്കുകയാണ് വേണ്ടത്.

 • വിത്തുകളുടെ പരിണാമവികാസം (പ്രതിരോധശേഷികൂടുതല്‍ വിളവ്കരുത്താര്‍ന്ന തലമുറ) ഉണ്ടാകുന്നത് മണ്ണിലെ വൈവിധ്യമാര്‍ന്ന ജൈവാംശത്തിന്‍റെ പോഷണശേഷിയും ഇത് സസ്യത്തിന് സ്വാശീകരിയ്ക്കാന്‍ കഴിയുന്ന മണ്ണിന്‍റെ ഘടനാരീതിമൂലമാണ്

 • വെള്ളം ശേഖരിക്കരിച്ചുവെക്കണ്ടത് മണ്ണില്‍ശരിയായ സരോര്‍ജ്ജ ശേഖരണത്തിന് ഉതകുന്ന രീതിയില്‍ വിളകളുടെ ക്രമീകരണവും ജൈവാംശത്താല്‍ സമ്പുഷ്ടമായ മണ്ണില്‍ വേനല്‍കാലത്തും വെള്ളം ശേഖരിക്കപ്പെടും.

 • മണ്ണ്‍ ഇളക്കുകയല്ല ഇളകുകയാണ് വേണ്ടത് ജൈവാംശത്താല്‍ സമ്പുഷ്ടമായ മണ്ണില്‍ മണ്ണിര പോലുള്ള ചെറുജീവികള്‍ കൂടുതല്‍ ഉണ്ടാവുന്നതിനാല്‍ ധാരാളം വായുസുക്ഷിരങ്ങള്‍ ഉണ്ടാവുകയും മണ്ണ്‍ സ്വാഭാവികമായി ഇളകുകയും ചെയ്യുന്നു.

 • തീയിടരുത് ജൈവമാലിന്യം മണ്ണില്‍ അഴുകി കാര്‍ബണ്‍ ആയി മാറി മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്തുകയാണ് വേണ്ടത് പക്ഷേ അത് തീയിടുമ്പോള്‍ മനുഷ്യന് ദുഷ്യമായ കാര്‍ബണ്‍ഡയോക്‌സയിഡായി മാറുന്നു.

 • മണ്ണിലെ സൂക്ഷമജീവികളെ നശിപ്പിക്കുന്നതിനാല്‍ രാസവള കീടനാശിനികള്‍ വേണ്ട -ജൈവവളമാകാം

 • മണ്ണിനെ പുതപ്പിക്കുക മണ്ണ്‍ ചുടാകാന്‍ അനുവദിക്കരുത് ജൈവമാലിന്യവും,കിളിര്‍ത്ത ചെറുധാന്യങ്ങളുടെയുംപുല്‍ത്തകിടിയുടെ പച്ചപ്പും ,ഇലകളും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു.

 • കറന്നെടുക്കാം അറുത്ത് എടുക്കരുത് വിളവെടുകുമ്പോള്‍ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകഎടുകുന്ന വിളവിന് തത്തുല്യമായ ഊര്‍ജ്ജവും സൂക്ഷമമുലകങ്ങളും മണ്ണിന് തിരിച്ച് നല്‍കണം.

 • അന്തരീക്ഷത്തിലെ ആര്‍ദ്രത ഇടമരങ്ങളാലും മിശ്രവിള കൃഷിയാലും കൃഷിയിടത്തിലെ ഇലച്ചാര്‍ത്ത് സാന്ദ്രത വര്‍ദ്ധിപ്പിച്ചാല്‍ അന്തരീക്ഷത്തിലെ തണുപ്പ് നിലനിര്‍ത്താനാവും.

 • ഏകവിള കൃഷി പ്രകൃതി വിരുദ്ധം വൈവിധ്യമാര്‍ന്ന വിളകള്‍ ഇടകലര്‍ന്നു വളര്‍ന്നാല്‍ മണ്ണിലെ മുലകങ്ങള്‍ നഷ്ട്ടപ്പെടാതെ ഒരു കൃഷിയിടം സുസ്ഥിരകൃഷിയിടം ആവുകയുള്ളൂ .

 • ഭക്ഷണം മണ്ണില്‍ ശേഖരിച്ചു വയ്ക്കുക ഭക്ഷണം മണ്ണില്‍ സരോര്‍ജ്ജത്തിന്‍റെ രൂപത്തില്‍ സമ്പുഷ്ടമായ് ശേഖരിക്കുകമണ്ണിലെ ജൈവസമ്പുഷ്ട്ടി നിലനിര്‍ത്തുന്ന മാതൃകയില്‍ ആവശ്യമുള്ളപ്പോള്‍ വേണ്ട രീതിയില്‍ വേണ്ട അളവില്‍ വിളവെടുക്കുക

 • പാഴ്മരം പാഴല്ല പാഴ്മരങ്ങള്‍ നിലനിര്‍ത്തി ഇല സാന്ദ്രത വര്‍ധിപ്പിച്ച് നിര്‍ത്തുന്നത് അവയുടെ ഇലയും തണ്ടും വീണ് കൃഷിയിടത്തിലെ ജൈവാംശം വര്‍ദ്ധിക്കുന്നതാണ്.

 • വേരുകള്‍ കൊത്തിക്കളയരുത്വേരുകളെ അവയുടെ ധര്‍മ്മം പാലിക്കാന്‍ വിടുകയാണ് ഉചിതം.

 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox