കുരുമുളകിനെ ബാധിക്കുന്ന സാവധാനവാട്ടം.

Tuesday, 03 April 2018 05:38 By KJ KERALA STAFF
കുരുമുളകിനെ ബാധിക്കുന്ന രോഗമാണ് സാവധാനവാട്ടം. രോഗം ബാധിക്കുന്ന ചെടികൾ രണ്ട്-മൂന്ന് വർഷം കൊണ്ടേ പുർണ്ണമായി നശിച്ച് പോകാറുള്ള്. ഇലകൾ പഴുത്ത് മഞ്ഞളിക്കുകയും ഇലകൾ കുറെശ്ശെയായി പൊഴിയുകയും .ചിലപ്പോൾ ഇലയുടെ അഗ്രഭാഗം ഉണങ്ങിക്കരിഞ്ഞും കാണുന്ന്.

നിമാ വിരകളുടെയും മണ്ണിലെ കുമിളുകളുടെയും ആക്രമണമാണ് ഈ രോഗത്തിന് കാരണം. മഴക്കാലം പകുതിക്ക് രോഗലക്ഷണം കണ്ട് തുടങ്ങുന്ന ചെടിയിൽ വേനൽക്കാലത്ത് രോഗം കൂടുതൽ പ്രകടമാകുന്ന്. രോഗബാധിതമായ ചില ചെടികൾ കാലവർക്ഷത്തോടെ വീണ്ടും തളിർത്ത് പുതിയ ഇലകൾ ഉണ്ടാകുന്ന്. എങ്കിലും തുലാവർഷ അവസാനത്തോടെ ചെടിക്ക് ശക്തിക്ഷയം സംഭവിക്കുകയും രണ്ട് - മൂന്ന് വർഷം കൊണ്ട് നശിക്കുകയും ചെയ്യും.

pepper

നിമാവിരകൾ ആക്രമിച്ച വേരിന്റെ മുറിപ്പാടിൽ കുമിളുകൾ പ്രവേശിക്കുകയും വേരിൽ ചീയലുണ്ടാക്കുകയും ചെയ്യും.ഇത് മൂലം ചെടിക്ക് മണ്ണിൽ നിന്ന് വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കാനുള്ള ശക്തി ക്ഷയിച്ചു ചെടികളിൽ വാട്ടത്തിന്റെ ലക്ഷണം കണ്ട് തുടങ്ങും.

രൂക്ഷമായ രോഗബാധയേറ്റ വള്ളികൾ പറിച്ച് കത്തിച്ച് നശിപ്പിക്കുക.മഴക്കാലം തുടക്കത്തിലും ഒടുക്കത്തിലും ചെടികളിൽ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുക.ചുവട്ടിൽ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ വലുപ്പം അനുസരിച്ച് 3 -10 ലിറ്റർ ഒഴിച്ച് കൊടുക്കുക.മഴക്കാല ആരംഭത്തിൽ ചെടിക്ക് വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ട് കൊടുക്കുക. വാം മൈക്കോ റൈസ, ട്രൈക്കോഡർമ എന്നിവ നിമാ വിരയെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിൽ തടമെടുത്ത് വിതറി ഉടനെ മണ്ണിട്ട് മൂടണം. മണ്ണിൽ ഈർപ്പമുള്ള സമയത്തായിരിക്കണം ഇത് ചെയ്യണ്ടത്.

CommentsMore Farm Tips

Features

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌

November 13, 2018

എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവുന്നു. സാങ്കേതിക വിദഗ്ധനായ ജിനു തോമസാണ് ജലസേചനത്തിനുള്ള…

നിരപ്പേല്‍ നഴ്‌സറിയിലെ മള്‍ട്ടിപ്പിള്‍ വിപ്ലവം

November 12, 2018 Feature

കേരളത്തിലെ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമാണ് തൃശൂര്‍. മണ്ണുത്തി, പട്ടിക്കാട്, നടത്തറ പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 350 ഓളം നഴ്‌സറികളുണ്ട…

ബോൺസായ് - തളികയിലെ കൗതുകവൃക്ഷം

November 05, 2018 Feature

പൂന്തോട്ടത്തിലും വീടിന്റെ അകത്തളത്തിലും കൗതുകവും ആഡംബരവുമായ ബോൺസായ് ഏതുകാലത്തും ഏവർക്കും പ്രിയങ്കരമായ പുഷ്‌പാലങ്കാര രീതിയാണ്. പുരാതനകാലത്ത് ചൈനയിലും …


CopyRight - 2018 Krishi Jagran Media Group. All Rights Reserved.