1. Farm Tips

നാടൻ ഇഞ്ചി തൈകൾ പോലെ വിളവ് തരുന്നു പ്രോട്രേ ഇഞ്ചി തൈകളും

നമ്മുടെ നാട്ടിൽ ഇന്ന് പ്രചാരത്തിലുള്ള പ്രോട്രേ പച്ചക്കറി തൈകളുടെ അതേ പരിചരണമുറകൾ അവലംബിച്ചാണ് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രോട്രെ ഇഞ്ചി തൈകൾ വികസിപ്പിച്ചത്.

Priyanka Menon
ഇഞ്ചി
ഇഞ്ചി

നമ്മുടെ നാട്ടിൽ ഇന്ന് പ്രചാരത്തിലുള്ള പ്രോട്രേ പച്ചക്കറി തൈകളുടെ അതേ പരിചരണമുറകൾ അവലംബിച്ചാണ് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രോട്രെ ഇഞ്ചി തൈകൾ വികസിപ്പിച്ചത്. ഇതിനുവേണ്ടി അഞ്ച് ഗ്രാം വീതമുള്ള വിത്തിഞ്ചികൾ ചെറുകഷണങ്ങളാക്കി സുഡോമോണസ് ലായനിയിൽ മുക്കി അരമണിക്കൂറിന് ശേഷം പ്രോട്രേയിൽ നടാം. 

ഒരു ലിറ്റർ വെള്ളത്തിന് 20 ഗ്രാം സുഡോമോണസ് എന്ന അളവിൽ എടുക്കുന്നതാണ് അഭികാമ്യം. ഇവ ഒന്നരമാസം കഴിയുന്നതോടുകൂടി കൃഷിയിടത്തിൽ നടാൻ പാകമാകും. ഈ സമയങ്ങളിൽ ജൈവവളങ്ങൾ ചേർക്കുന്നതാണ് ഏറ്റവും ഉചിതം. പ്രോട്രേയിൽ വിത്ത് നട്ടതിനുശേഷം രണ്ടാഴ്ച ആകുമ്പോഴേക്കും വിത്തുകൾ മുളച്ചുവരും. ശരിയായ നന പ്രയോഗം ഈ സമയങ്ങളിൽ അത്യന്താപേക്ഷിതമാണ്.

വിത്തുകൾ മണ്ണിലോ, ഗ്രോബാഗുകളിലോ നട്ടു ഏകദേശം മൂന്നു മാസം പ്രായമാകുമ്പോൾ സമ്പുഷ്ട കാലിവളം ഇട്ടുനൽകണം. കാലിവളം ഇടുന്നതോടൊപ്പം കരിയിലകളോ, ശീമക്കൊന്നയുടെ ഇലകളോ ഉപയോഗിച്ച് പുതിയിട്ട് നൽകണം. പച്ചില വളങ്ങൾ ധാരാളമായി ചേർക്കുന്നത് ചെടിയുടെ വളർച്ചയെ വേഗത്തിലാക്കുന്നു. ഗ്രോബാഗിൽ നടുമ്പോൾ 2 പ്രോട്രേ തൈകൾ വീതം നട്ടാൽ ഏകദേശം ഒരു കിലോ വരെ ഇഞ്ചി നമുക്ക് പറിച്ചെടുക്കാം.

The Protre Ginger Seedlings were developed by the National Spice Research Institute using the same treatment methods as the Protre vegetable seedlings popular in our country today
പ്രോട്രേ ഇഞ്ചി തൈകൾ നാടൻ ഇനങ്ങൾ പോലെ മികച്ച വിളവ് തരുന്നവയും, ഗ്രോബാഗിൽ നട്ടാൽ കൂടുതൽ വിളവ് ലഭിക്കുന്നവയുമാണ്. 
English Summary: Protre ginger seedlings give the same yield as native ginger seedlings

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters