പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം

Tuesday, 10 July 2018 01:49 By KJ KERALA STAFF
 
കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന  പ്രധാന വെല്ലുവിളിയാണ് .കൂടാതെ രൂക്ഷമായ തൊഴിലാളി ക്ഷാമം മൂലം ഉയരമുള്ള മരങ്ങളിൽ നിന്ന് വിളവെടുക്കുകയെന്നതും കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിനെല്ലാം ഒരുപരിഹാരമാണ്  പിവിസി പൈപ്പിലെ കുരുമുളക് കൃഷി.

ദീർഘകാല വിളവെടുപ്പിന് ഏറെ അനുയോജ്യമാണ് ഈ രീതി. ഒരേക്കർ സ്ഥലത്ത് ആയിരം ചെടികൾ വരെ നടാനാവും. രണ്ടിഞ്ച് വ്യാസവും നാലു മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പാണ് താങ്ങുകാലായി ഉപയോഗിക്കേണ്ടത്. ഇതിനുള്ളിൽ‌ ഇരുമ്പു കമ്പി ഇറക്കിയതിനു ശേഷം കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുക. അതിനു ശേഷം പിവിസി പൈപ്പിനു പുറമെയായി കുരു‌മുളകു വള്ളികൾക്ക് വേരു പിടിച്ചു പടരാൻ ചകിരിക്കയർ ചുറ്റണം.

തുടർന്ന് ഈ പൈപ്പ് ഒരു മീറ്റർ അകലത്തിൽ അര മീറ്റർ താഴ്ച്ചയിൽ കുഴിച്ചിടുക. ഉൽപാദനക്ഷമത കൂടിയ കരിമുണ്ട, പന്നിയൂർ, കൈരളി, പന്നിവാലൻ തുടങ്ങിയ ഇനങ്ങളാണ് ഈ രീതിയിൽ കൃഷി ചെയ്യാൻ ഉത്തമം. ചെടികളുടെ ചുവട്ടിൽ ഈർപ്പം നിലനിർത്താനും കളകളെ ഒഴിവാക്കാനും തൈകൾ നട്ടതിനു ശേഷം ചുവട്ടിൽ പ്ലാസ്റ്റിക് ആവരണം ഇടുന്നതും ഫലപ്രദമാണ്. ഡ്രിപ് ഇറിഗേഷൻ മാതൃകയാണ് പിവിസി രീതിയിലുള്ള കുരുമുളക് കൃഷിയ്ക്ക് അനുയോജ്യം. നാലു വർഷത്തിനുള്ളിൽ ചെടി പൂർണ വളർച്ചയെത്തുകയും തൊഴിലാളി സഹായമില്ലാതെ തന്നെ വിളവെടുപ്പ് തുടങ്ങുകയും ചെയ്യാം.

CommentsMore Farm Tips

Features

ആരോഗ്യകരമായ ജീവിതത്തിന് നാളികേരം

July 16, 2018 Feature

കാർഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന ഒരു വേദിയാണ് കോയമ്പത്തൂരിൽ നടന്നുവരുന്ന കൊടിസിയ 2018.

അയൂബിൻ്റെ പരീക്ഷണം വിജയിച്ചു; ഇനി കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം മാതൃക

July 12, 2018 Success Story

കുരുമുളക് ഉല്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിയറ്റ്‌നാമില്‍ പരീക്ഷിച്ച് വിജയിച്ച താങ്ങുകാല്‍ മാതൃക കേരളത്തിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്…

നാടൻ കുരുമുളകു തൈകൾക്ക് പ്രചാരമേറുന്നു

July 10, 2018 Feature

കുടകില്‍ നിന്നുമെത്തുന്ന കുരുമുളക് തൈകള്‍ക്ക് രോഗബാധയേറിയതോടെ വയനാട്ടില്‍ നാടന്‍ തൈകള്‍ക്ക് പ്രചാരമേറുന്നു.

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.