1. Farm Tips

തെങ്ങിന്റെ പ്രധാന ശത്രു കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ പത്ത് വിദ്യകൾ

തെങ്ങിനെ പ്രധാന ശത്രു ആരെന്ന് ചോദിച്ചാൽ കർഷകർ പറയും അത് കൊമ്പൻചെല്ലിയാന്നെന്ന്. നാളികേര കൃഷിയുടെ നട്ടെല്ല് തകർക്കുന്ന കൊമ്പൻ ചെല്ലിയെക്കുറിച്ചും ഇവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ അറിയാം.

Priyanka Menon
കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ
കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ

തെങ്ങിനെ പ്രധാന ശത്രു ആരെന്ന് ചോദിച്ചാൽ കർഷകർ പറയും അത് കൊമ്പൻചെല്ലിയാന്നെന്ന്. നാളികേര കൃഷിയുടെ നട്ടെല്ല് തകർക്കുന്ന കൊമ്പൻ ചെല്ലിയെക്കുറിച്ചും ഇവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ അറിയാം.

When asked who the main enemies of coconut are, farmers say it is the hornbeam. We know more about the horn beetle which breaks the backbone of coconut cultivation and the ways to control it.

കൊമ്പൻചെല്ലി

ശരീരഭാരം മൂലം അധികം ഉയരത്തിൽ പറക്കാൻ കഴിയാത്ത കൊമ്പൻചെല്ലിക്ക് പ്രാദേശിക നാമത്തിൽ വണ്ട് എന്നും വിളിപ്പേരുണ്ട്. കൂട്ടിയിടുന്ന ചാണകത്തിലും, ജീർണിക്കുന്ന തെങ്ങ്,കവുങ്ങ്,പന എന്നിവയുടെ കഷ്ണങ്ങളിലും, ചീയുന്ന ചപ്പുചവറുകൾക്കിടയിൽ ഇവ മുട്ടയിടുന്നു. മുട്ടവിരിഞ്ഞ് പുഴു ആകാൻ ഏകദേശം 8 മുതൽ 18 ദിവസം വരെ സമയം എടുക്കുന്നു.

പുഴു പൂർണവളർച്ചയെത്തിയവാൻ ഏകദേശം 99 മുതൽ 182 ദിവസം വരെ എടുക്കുന്നു. ഈ കാലയളവിൽ തന്നെ ഏകദേശം 12.5 സെൻറീമീറ്റർ നീളവും,3.5 സെൻറീമീറ്റർ വണ്ണവും ഇവ കൈവരിക്കുന്നു. ചാണക കൂനയുടെയോ ജീർണിച്ച ജൈവവസ്തുക്കളുടെയോ കീഴിൽ മണ്ണിൽ പ്രവേശിച്ച് സമാധി (പ്യൂപ്പ ) ആവാനാണ് പുഴുക്കൾ ശ്രമിക്കുന്നത്.

സമാധി കാലം ഏകദേശം 10 മുതൽ 25 ദിവസം വരെയാണ്. സമാധിയിൽ നിന്ന് കൊമ്പൻചെല്ലിയായി രൂപാന്തരം നടന്നാലും ഈ ചെല്ലി 25 ദിവസത്തോളം ഇവിടെ തന്നെ ഉണ്ടാകും. ഇണ ചേരുന്നത് ഈ കാലയളവിലാണ്. മുട്ട നിക്ഷേപിച്ച ശേഷമാണ് കൊമ്പൻ ചെല്ലി ആഹാരം തേടി തെങ്ങുകളിൽ എത്തുന്നത്. മധുരമുള്ള കൂമ്പോലകളും പൂങ്കുലയുമാണ് കൊമ്പൻചെല്ലിയുടെ പ്രധാന ഭക്ഷണം. മുൻവശത്തെ ബലമുള്ള കൊമ്പുകൾ ഉപയോഗിച്ചാണ് ചൊല്ലി ഉള്ളിൽ പ്രവേശിക്കുന്നത്. ആറുമാസത്തിലധികം കാലമാണ് ചെമ്പൻ ചെല്ലിയുടെ ജീവിതചക്രം.

നിയന്ത്രണ വിദ്യകൾ

1. രാസകീടനാശിനികൾക്ക് പകരം മരോട്ടി പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻപിണ്ണാക്ക് പൊടിച്ചു തുല്യ അളവ് മണലും ചേർത്ത് യോജിപ്പിച്ച് ഉള്ളിലുള്ള ഓലകവിളുകളിൽ നിക്ഷേപിക്കുക.

2. പാറ്റ ഗുളികകൾ ആണ്ടിൽ രണ്ടോ മൂന്നോ തവണ ഉള്ളിലുള്ള ഓലകവിളുകളിൽ നിക്ഷേപിക്കുക.

3. മെറ്റാറൈസിയം എന്ന കുമിളിനെ ചെല്ലിയുടെ പുഴുക്കൾ വളരുന്ന ചാണകക്കുഴിയിൽ തളിച്ചു കൊടുത്താൽ ഇവയെ നിയന്ത്രണവിധേയമാക്കാം.

4. ചാണകം സൂക്ഷിക്കുന്ന ഇടവും പരിസരവും എപ്പോഴും വൃത്തിയായി സംരക്ഷിക്കണം.ചാണകക്കുഴിയിൽ പെരുവലത്തിന്റെ ഇലകൾ ശേഖരിച്ച് വിരിച്ചു കൊടുക്കുന്നത് ഇവ മുട്ടയിടുന്നത് പ്രതിരോധിക്കാൻ ഉത്തമമാണ്.

5. ചെറിയ തെങ്ങിൻ തൈകളിൽ കൊമ്പൻചെല്ലിയുടെ ആക്രമണം കൂടെക്കൂടെ പരിശോധിച്ച് കണ്ടെത്താൻ ശ്രമിക്കണം.

6. കൂമ്പ് ഒടിഞ്ഞു വീണാൽ ഒട്ടും വൈകാതെ പരിശോധിച്ച് കൊമ്പൻചെല്ലി ആണെന്ന് ബോധ്യപ്പെട്ടാൽ നിയന്ത്രണ നടപടികൾ ചെയ്യണം.

7. ബയോഗ്യാസ്, കമ്പോസ്റ്റ് വളനിർമ്മാണം, ചാണക പാൽ എന്നിവ വഴി ചാണകത്തിൽ ചൊല്ലി മുട്ടയിടാത്ത സൂക്ഷിക്കണം.

8. തെങ്ങിൻറെ കൂമ്പ് വൃത്തിയാക്കുകയും, ചെല്ലി ഭക്ഷിച്ച അവശിഷ്ടങ്ങൾ പുറത്തെടുക്കുകയും ചെയ്തശേഷം കീടനാശിനി
ലായനി രൂപത്തിലാക്കി ഒഴിച്ചു കൊടുക്കാം. കാർബാറിൻ, എക്കാലക്സ് തുടങ്ങി കീടനാശിനികൾ ഉപയോഗിക്കാം.

9. കൊമ്പൻചെല്ലി ഫിറമോൺ ട്രാപ്പു കൾ ഉപയോഗിക്കുന്നതും നല്ലതാണ്. പക്ഷേ അതീവശ്രദ്ധയോടെ ഇവ കൈകാര്യം ചെയ്യണം.

10. തെങ്ങിൻ തടികളും കവുങ്ങ് -പന കഷണങ്ങളും പുരയിടത്തിൽ വെട്ടിയിട്ട് ജീർണിക്കാൻ അവസരം കൊടുക്കരുത്.

നിങ്ങൾ ആഗ്രഹിച്ച വളർത്തുന്ന തെങ്ങുകൾ നശിച്ചു പോകുവാൻ കാരണമാകുന്ന കൊമ്പൻചെല്ലി നിയന്ത്രണത്തിന് ഈ മാർഗങ്ങൾ അവലംബിച്ചു നോക്കൂ. ഫലം ഉറപ്പ്.

English Summary: Ten techniques to control the horn beetle the main enemy of coconut

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds