Farm Tips

റോസാച്ചെടി തഴച്ചു വളരാൻ  നേന്ത്രപ്പഴത്തൊലി കൊണ്ടു ജൈവ വളം 

rose
റോസാച്ചെടി തഴച്ചു വളരാനും,പൂവുണ്ടാകാനും നേന്ത്രപ്പഴത്തൊലി കൊണ്ടു ജൈവ വളമുണ്ടാക്കാം  ഒരു പാത്രത്തില്‍ അര ലിറ്റര്‍ വെള്ളമെടുത്ത് നല്ല പോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിൻ്റെ  തൊലി മുറിച്ചിടുക. ഇത് നല്ലപോലെ തിളപ്പിക്കുക. പഴത്തൊലിയും വെള്ളവും ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്. നന്നായി തിളയ്ക്കണം. തീ കുറച്ച ശേഷം ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും ചേര്‍ക്കണം. നന്നായി യോജിപ്പിക്കുക. കുറച്ചുകഴിഞ്ഞു രണ്ട് വലിയ സ്പൂണ്‍ തൈര് ചേര്‍ക്കുക. തിളച്ച സമയത്ത് ചേര്‍ക്കരുത്. 24 മണിക്കൂര്‍ മൂടി വെക്കണം. അതിന് ശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം എല്ലാ 15 ദിവസം കൂടുമ്പോഴും റോസയ്ക്ക് റോസയ്ക്ക് ഒഴിച്ചു കൊടുക്കുക. ധാരാളം പൂവുണ്ടാകും.
കടപ്പാട് മാതൃഭൂമി 

Share your comments