1. Farm Tips

തക്കാളിയുടെ തൊലിക്കട്ടി കുറയ്ക്കാൻ ടിപ്പുകൾ

പല തരത്തിലുള്ള തക്കാളികളുണ്ട്. തൊലിക്കട്ടി കുറഞ്ഞവയും കൂടിയ ഇനങ്ങളും കാണാറുണ്ട്. തകളിയ്ക്ക് തൊലിക്കട്ടി കൂടാനുള്ള കാരണങ്ങൾ പലതുണ്ട്. ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടാകുമ്പോള്‍ തൊലിക്ക് കനം കൂടുതലാകാം. അതുപോലെ ചെടി വളരുന്ന കാലാവസ്ഥ കൊണ്ടും ഈ മാറ്റങ്ങളുണ്ടാകാം. പ്ലം തക്കാളി, റോമ തക്കാളി, എന്നിവയ്ക്ക് പൊതുവേ തൊലിക്ക് കനം കൂടുതലാണ്.

Meera Sandeep
Tomatoes
Tomatoes

പല തരത്തിലുള്ള തക്കാളികളുണ്ട്. തൊലിക്കട്ടി കുറഞ്ഞവയും കൂടിയ ഇനങ്ങളും കാണാറുണ്ട്. തക്കാളിയ്ക്ക് തൊലിക്കട്ടി കൂടാനുള്ള കാരണങ്ങൾ പലതുണ്ട്.  ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടാകുമ്പോള്‍ തൊലിക്ക് കനം കൂടുതലാകാം. അതുപോലെ ചെടി വളരുന്ന കാലാവസ്ഥ കൊണ്ടും ഈ മാറ്റങ്ങളുണ്ടാകാം. പ്ലം തക്കാളി, റോമ തക്കാളി, എന്നിവയ്ക്ക് പൊതുവേ തൊലിക്ക് കനം കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്

വിണ്ടുകീറുന്നത് പ്രതിരോധിക്കാന്‍ കഴിയുന്ന തക്കാളികള്‍ക്കും തൊലിക്ക് കനം കൂടുതലാണ്. ഇതില്‍ റോമയും പ്ലം തക്കാളിയും മധുരമുള്ള ലായനിയിലിട്ട ശേഷം ഉണക്കി സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഉണക്കി സൂക്ഷിക്കുമ്പോള്‍ നല്ല ഗുണനിലവാരമുള്ളതാക്കുന്നത് ഈ തൊലിക്കട്ടിയാണ്. തക്കാളികളുടെ തൊലിക്കുള്ള കനം തന്നെയാണ് മൂത്ത് പഴുക്കുമ്പോള്‍ വിണ്ടുകീറാതിരിക്കാന്‍ സഹായിക്കുന്നതും.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി പൂക്കൾ കൊഴിയാതിരിക്കാനുള്ള പ്രയോഗങ്ങൾ

തക്കാളിച്ചെടികള്‍ക്ക് ആവശ്യത്തിലും കുറഞ്ഞ അളവിലാണ് വെള്ളം ലഭിക്കുന്നതെങ്കില്‍ തൊലിക്ക് കനമുണ്ടാകും. അതായത് തക്കാളി തന്നെ അതിജീവനത്തിനായി കണ്ടെത്തുന്ന മാര്‍ഗമാണിത്. കട്ടി കൂടുതലുള്ള തൊലിയില്‍ വെള്ളം നന്നായി സംഭരിച്ചുവെക്കാന്‍ കഴിയും. ഇത് ഒഴിവാക്കാനായി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: അടുക്കളത്തോട്ടത്തിൽ വളർത്താൻ പറ്റിയ ചുരയ്ക്ക

ചൂട് കൂടുതലായാലും തക്കാളിയുടെ തൊലി കനം കൂടുതലായി മാറും. തീവ്രമായ സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷനേടാനായി തക്കാളിച്ചെടി തന്നെ കണ്ടെത്തുന്ന മാര്‍ഗമാണിത്. ഇങ്ങനെ ശക്തമായ വേനല്‍ക്കാലത്ത് തക്കാളിച്ചെടിക്ക് അല്‍പം തണല്‍ നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

English Summary: Tips to reduce the thickness in peel of tomatoes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds