Farm Tips

കുഴൽ കിണർ നിർമ്മിക്കുവാൻ അനുമതി ആവശ്യമുണ്ടോ?

കുഴൽ കിണർ നിർമ്മിക്കുവാൻ അനുമതി ആവശ്യമുണ്ടോ?

ഇനി വേനലിന്റെ കാഠിന്യം നിറഞ്ഞ വരൾച്ച കാലമാണ്. ജലക്ഷാമം രൂക്ഷമാകുമ്പോഴും, വേനൽ കാലത്തുമാണ് നമ്മൾ കൂടുതലായ് കുഴൽ കിണറുകളും, കിണറുകളുമൊക്കെ കുഴിക്കുന്നത്

ഇവ നിർമ്മിക്കുന്നതിന് പ്രത്യേക അനുമതി വേണോ എന്ന കാര്യത്തിൽ പലരിലും ഒരാശയ കുഴപ്പം നിലനില്ക്കുന്നുണ്ട്

കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019, സെക്ഷൻ 75 പ്രകാരം സാധാരണ കിണറോ, കുഴൽ കിണറോ നിർമ്മിക്കുവാൻ പഞ്ചായത്തിന്റെ അനുമതിപത്രം ആവശ്യമാണ്.

കുഴൽ കിണർ നിർമ്മിക്കുവാൻ Ground Water Department നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അനുമതിപത്രം ലഭിച്ചാൽ, ആ ദിവസം തന്നെ പഞ്ചായത്ത് സെക്രട്ടറി, ആവശ്യമായ ഫീസ് സ്വീകരിച്ചുകൊണ്ട്, അപേക്ഷകന് കുഴൽ കിണർ പണിയുവാനുള്ള അനുമതിപത്രം നൽകേണ്ടതാണ്

അയൽവാസിയുടെ അതിർത്തിയിൽ നിന്നും 1.20മീറ്റർ അകലമെങ്കിലും കിണറിന് ഉണ്ടായിരിക്കണം എന്ന കാര്യവും ശ്രദ്ധിക്കണം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine