<
  1. Farm Tips

തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും അവയുടെ പരിഹാരമാർഗങ്ങളും

തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കണ്ടുവരുന്നുണ്ട്. അതിൽ പ്രധാനമായി കാണുന്നത് കൊമ്പൻ ചെല്ലിയുടെ ആക്രമണമാണ്. തെങ്ങിനെ ബാധിക്കുന്ന മറ്റു രോഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം

Meera Sandeep
Various diseases affecting coconut and their remedies
Various diseases affecting coconut and their remedies

തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കണ്ടുവരുന്നുണ്ട്. അതിൽ പ്രധാനമായി കാണുന്നത് കൊമ്പൻ ചെല്ലിയുടെ ആക്രമണമാണ്. തെങ്ങിനെ ബാധിക്കുന്ന മറ്റു രോഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം.

കൊമ്പൻ ചെല്ലി

ഇവ തെങ്ങിന്റെ കൂമ്പിനകത്ത് കയറുകയും ഉൾഭാഗം തിന്ന് ചണ്ടി പുറത്താക്കുകയും ചെയ്യുന്നു. കൂടാതെ പുതുതായി വിരിഞ്ഞു വരുന്ന കൂമ്പിലകളിൽ ത്രികോണ ആകൃതിയിൽ മുറിവുകൾ കാണാൻ സാധിക്കുന്നതും കൊമ്പൻ ചെല്ലിയുടെ ലക്ഷണമാണ്. മറ്റുവിളകൾ പോലെ തന്നെ തെങ്ങും രോഗം വരുന്നതിന് മുമ്പ് ചികിത്സിക്കുന്നതാണ് നല്ലത്. തെങ്ങിൻറെ മുകളിലെ രണ്ട് ഓലകവിളുകളിൽ പാറ്റ ഗുളിക രണ്ടെണ്ണം 45 ദിവസം കൂടുമ്പോൾ ഇടുന്നത് നല്ലതാണ്. അതുപോലെതന്നെ 25 ഗ്രാം വേപ്പിൻ പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേർത്ത് നമ്പോലയ്ക്ക് ചുറ്റുമുള്ള ഓലയുടെ ഇടയിൽ വർഷത്തിൽ രണ്ട് തവണ നിറയ്ക്കുക. കൂടാതെ വളക്കുഴിയിൽ പെരുവലത്തിന്റെ ഇല 100 വളത്തിന് 10 kg എന്ന് അനുപാതത്തിൽ ചേർക്കുക. വണ്ടുകളെ കണ്ടാൽ ചൊല്ലിക്കോൽ കൊണ്ട് കുത്തിയെടുത്ത് അവയെ കൊന്നു നശിപ്പിച്ചു കളയുക.

ഈ രോഗം കണ്ടാൽ ഉടൻ ചീഞ്ഞ ഓലകൾ നീക്കം ചെയ്യണം. യാതൊരു കാരണവശാലും രോഗബാധയുള്ള ഓല തോട്ടത്തിൽ നിർത്താൻ പാടുള്ളതല്ല. ചീഞ്ഞ ഓല നശിപ്പിച്ചു കളയുകയാണ് വേണ്ടത്. വെട്ടി തെങ്ങിൻ ചുവട്ടിലോ തോട്ടത്തിലോ ഇടരുത്. അത് പിന്നെയും രോഗ വ്യാപന സാധ്യത കൂട്ടും.  നമ്പോലയുടെ ചുറ്റിലുമുള്ള ഓലകളുടെ ചുവട്ടിൽ മാങ്കോസെബ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ചു കൊടുക്കണം.

കുല കരിച്ചിലും മച്ചിങ്ങ പൊഴിച്ചിൽ രോഗവും

മച്ചിങ്ങ പൊഴിച്ചിൽ കേര കർഷകർ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്നാണ്. പൂങ്കുലയുടെ ഞെട്ടുകൾ കരിഞ്ഞുണങ്ങുകയും മച്ചിങ്ങ ഇളം തേങ്ങയാവുകയും ധാരാളമായി പൊഴിയുകയും ചെയ്യുന്നു. ഇളം തേങ്ങയിൽ തവിട്ടു നിറത്തിൽ കാണപ്പെടുന്ന പാടുകൾ ക്രമേണ വലുതാകുന്നു. രോഗം ബാധിച്ച് ഉണങ്ങിയ പൂങ്കുലകൾ, മച്ചിങ്ങകൾ, ഇളം തേങ്ങകൾ എന്നിവ തുടക്കത്തിൽ തന്നെ നീക്കം ചെയ്യണം. സ്ഥിരമായിട്ട് രോഗമുള്ള തോട്ടത്തിൽ ബോർഡോ മിശ്രിതം മാങ്കോസെബ് ചേർത്ത് തുലാവർഷം കഴിഞ്ഞ് പൂങ്കുലകളിൽ 45 ദിവസം ഇടവിട്ട് തളിക്കണം. ഇത് രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തും.

മണ്ഡരി

മച്ചിങ്ങയുടെ മുകൾഭാഗത്ത് ത്രികോണ ആകൃതിയിൽ വെള്ളപ്പാടുകൾ കാണപ്പെടുന്നുതാണ് മണ്ഡരിയുടെ ലക്ഷണം. ഇവ ക്രമേണ കറുത്ത പാടുകളായി മാറുകയും വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഈ രോഗം വന്നാൽ തേങ്ങയുടെ വലിപ്പം ക്രമേണ കുറയും. ശാസ്ത്രീയ വളപ്രയോഗവും കൃത്യമായ ജലസേചനവുമാണ് പ്രധാന മാർഗം. സൾഫെക്സ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പൂങ്കുലയിൽ തളിക്കുന്നത് നല്ലതാണ്.

മണ്ട ചീയൽ

മണ്ട ചീയിൽ ഒരു കുമിൾ രോഗമാണ്. രോഗം ബാധിച്ച തെങ്ങിൻറെ നാമ്പോലകൾ വാടുകയും മഞ്ഞളിച്ചു കാണുകയും തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. നാമ്പോലയിൽ പാടുകൾ ബാധിച്ച ഭാഗങ്ങൾ അഴുകുന്നതോടൊപ്പം ഉണങ്ങുകയും, അഴുകിയ ഭാഗങ്ങളിലും മണ്ടയിലും ദുർഗന്ധവും ഉണ്ടാകുന്നു. താഴ്ഭാഗത്തെ ഓലകൾ മാത്രം ബാക്കിയായി തെങ്ങിന്റെ വളർച്ച നിലയ്ക്കുന്നു. ഇതിനുള്ള ഉത്തമ പ്രതിവിധി രോഗബാധയുള്ള തെങ്ങിൻറെ നാമ്പോല ചെയ്യുമ്പോഴും ഒടിഞ്ഞു തുടങ്ങുമ്പോൾ തന്നെ ചീഞ്ഞഭാഗം നശിപ്പിച്ചു കളയണം. രോഗം ബാധിച്ച തെങ്ങുകൾക്ക് ചുറ്റുമുള്ള തെങ്ങുകൾക്ക് രോഗം വരാതിരിക്കാൻ ബോർഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. 2 ഗ്രാം വീതം മാങ്കോസെബ് പ്രയോഗിക്കുന്നതും നല്ലതാണ്.

English Summary: Various diseases affecting coconut and their remedies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds