1. Farm Tips

പച്ചമുളക് കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മുടെ വീട്ടുവളപ്പിൽ തന്നെ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് കൃഷി. പച്ചമുളക് നമ്മുടെ ആഹാരങ്ങളിൽ സ്ഥിര സാന്നിധ്യമാണ്. കറികൾക്ക് നല്ല രുചി കിട്ടാൻ പച്ചമുളക് അത്യാവശ്യമാണ്.

Saranya Sasidharan
What you need to know about green chilli cultivation
What you need to know about green chilli cultivation

നമ്മുടെ വീട്ടുവളപ്പിൽ തന്നെ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് കൃഷി. പച്ചമുളക് നമ്മുടെ ആഹാരങ്ങളിൽ സ്ഥിര സാന്നിധ്യമാണ്. കറികൾക്ക് നല്ല രുചി കിട്ടാൻ പച്ചമുളക് അത്യാവശ്യമാണ്. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പച്ചമുളകിന് പല ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തിൽ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. വലിപ്പം കൂടുതലുള്ള ചില മുളകുകളെ മണി കുരുമുളക് എന്ന് വിളിക്കുന്നു, മുളക് ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, ചൈന, പെറു, സ്പെയിൻ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ മുളക് ഉൽപ്പാദനത്തിന് പേര് കേട്ടതാണ്.

പച്ചമുളകിന്റെ വിത്ത് ആണ് നടാൻ എടുക്കുന്നത്. ഇനി നിങ്ങൾക്ക് പച്ചമുളകിന്റെ വിത്ത് കിട്ടിയില്ലെങ്കിൽ ഒരു വഴിയുണ്ട്, വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, വെയിലത്ത് വെച് ഉണക്കിയ ശേഷം അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കണം. ഇങ്ങനെ ചെയ്താൽ വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

നടൽ രീതി

നന്നായി ഉണങ്ങിയ ചാണകപ്പൊടി, മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം മാത്രം നമ്മൾ ലായനിയിൽ മുക്കി വെച്ച വിത്തു പാകുക. ഇവയ്ക്ക് ചെറിയ തോതിൽ രാവിലെയോ വൈകുന്നേരമോ വെള്ളം തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് വന്നാൽ ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും.

ചീനി പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു ആദ്യമേ പാകപ്പെടുത്തിയെടുക്കണം. മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക, വേര് പോകാതെ ശ്രദ്ധിക്കുക, തൈ പരിക്കുന്നതിന് മുൻപ് മണ്ണ് നന്നായി നനച്ചാൽ എളുപ്പത്തിൽ പറിക്കാൻ സാധിക്കും. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം.
കുറച്ചു ദിവസത്തിന് ശേഷം കാലിവളം, എല്ലുപൊടി എന്നിവ ഇട്ടു കൊടുക്കണം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. ചെടികള്‍ക്ക് താങ്ങു നല്കണം.

കാലാവസ്ഥാ

ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ സസ്യമാണ് മുളക്, ചൂടുള്ളതും ഈർപ്പമുള്ളതും എന്നാൽ വരണ്ടതുമായ കാലാവസ്ഥ ആവശ്യമാണ്. മുളക് വളർച്ചയ്ക്ക് അനുയോജ്യമായ താപനില പരിധി 20⁰-25⁰C ആണ്. അതുപോലെ തന്നെ ശക്തമായ മഴയും മുളകിന് നല്ലതല്ല, ഇത് ചെടി അഴുകാൻ കാരണമാകും.

മുളക് കൃഷിക്ക് മണ്ണ്

മുളകിന് വളർച്ചയ്ക്ക് ഈർപ്പം ആവശ്യമാണ്. എന്നാൽ അമിത ജലത്തിന്റെ ആവശ്യം ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ

പച്ചമുളക് ഇനം അറിഞ്ഞു കൃഷി ചെയ്‌താൽ കൂടുതൽ വിളവ് ലഭിക്കും

ചീര, പച്ചമുളക് , എന്നിവ എളുപ്പത്തിൽ കൃഷി ചെയ്യാൻ ഉപയോഗിക്കാവുന്ന ടിപ്സ്

English Summary: What you need to know about green chilli cultivation

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds