Farm Tips

ഓണത്തിന് വേണ്ടി വാഴ കൃഷി ചെയ്യാൻ ഒരുങ്ങാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

Banana tree

കേരളത്തിൽ പ്രധാനമായി കൃഷി ചെയ്യുന്ന ഒരു കാർഷിക ഉൽപ്പന്നം ആണ് വാഴ. പണ്ട് കാലം മുതൽ വാഴ കൃഷി ഒരു വരുമാന മാർഗമായി ഉപയോഗിച്ച് വരുന്നുണ്ട്. പണ്ട് പറമ്പിൽ ആണ് വാഴ കൃഷി എങ്കിൽ ഇന്ന് ടെറസിൽ വലിയ പാത്രത്തിലും,ചാക്കിലും ഒക്കെ പോലും വാഴ കൃഷി ചെയ്യുന്നവർ ഒരുപാട് ആണ്. കേരളത്തിൽ അല്ലാതെ കേരളത്തിന് പുറത്തും വാഴ കൃഷി നിറയെ ആണ്.

വാഴ സീസൺ.

കേരത്തിൽ രണ്ടു രീതിയിൽ ആണ് വാഴ കൃഷിയുടെ സീസൺ. മഴക്കാലം നോക്കിയും, രണ്ട് നവംബർ മാസം, ഓണം മാർക്കറ്റ് ലക്‌ഷ്യം വെച്ചാണ് നവംബർ മാസത്തിലെ കൃഷി. വാഴ കന്നുകളും, ടിഷ്യു കൾച്ചർ വാഴ തൈകളും ആണ് വാഴ കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

കീടരോഗബാധ ഇല്ലാത്ത മാതൃ വാഴയിലെ കന്നുകൾ ആണ് നടാൻ വേണ്ടി എടുക്കേണ്ടത്. 3-4 മാസം പ്രായം ആയവ വേണം കൃഷിക്ക് തിരഞ്ഞെടുക്കാൻ, എന്നാൽ മാത്രമാണ് ഇവ നന്നായി വളരുകയുള്ളു.

കൃഷി രീതി

വാഴ കന്നുകളുടെ മുകൾ ഭാഗം 15 അല്ലെങ്കിൽ 20 സെ.മി നീളത്തിൽ മുറിച്ചു മാറ്റി, ചാണകവെള്ളവും ചാരവും കലർന്ന ലായനിയിൽ വാഴകന്നുകൾ നന്നായി മുക്കിവെക്കണം, മൂന്നു നാലു ദിവസം വെയിൽ നേരിട്ടു തട്ടാതെ ഉണക്കിയെടുക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ നടാൻ ഉപയോഗിക്കാം.


കീടങ്ങൾ

വാഴകന്നുകൾക്ക്‌ ഉണ്ടാകുന്ന ഒരു കീടം ആണ് നിമാ വിരകൾ. ഇവ വാഴയുടെ വേരുകളെയാണ് ആക്രമിക്കുന്നത് തൽഫലമായി വാഴയുടെ വളർച്ച കുറയുന്നു. വാഴയുടെ ഇലകൾ മഞ്ഞ നിറമാകുന്നതാണ് പ്രകടമായ ലക്ഷണം. ഇതിന് പരിഹാരമായി ചെറിയ ചൂടുവെള്ളത്തിൽ വാഴക്കന്ന് 20 മിനിറ്റ് ഇട്ടുവെക്കുന്നതു നിമാ വിര ശല്യം കുറയ്ക്കാൻ സഹായിക്കും. നടുന്നതിന് മുമ്പ് അര മണി ക്കൂര് 2 % സ്യൂഡോമോണസ് ഫ്ളൂറസൻസ് ലായനിയിൽ മുക്കി വയ്ക്കുന്നത് ഏറെ നല്ലതാണ്.

ഇനങ്ങൾ

നേന്ത്രൻ - നെടുനേന്ത്രൻ , സാൻസിബാർ , ചെങ്ങാലിക്കോടൻ , മഞ്ചേരി എന്നിങ്ങനെയാണ് വാഴയുടെ ഇനങ്ങൾ ഇതിൽ തന്നെ നേന്ത്രൻപഴത്തിനായി മോൺസ് മേരി , റോബസ്റ്റ , ഗ്രാന്റ് നെയിൻ , ഡാര്ഫ് കാവൻഡിഷ് , ചെങ്കദളി , പാളയംകോടൻ , ഞാലിപ്പൂവൻ , അമൃതസാഗർ എന്നിങ്ങനെ തുടങ്ങിയ ഇനങ്ങളും ഉപയോഗിച്ചു വരുന്നു.

നിലമൊരുക്കുമ്പോൾ ഉഴുതോ അല്ലെങ്കിൽ കിളച്ചോ നിലമൊരുക്കി കുഴികൾ തയ്യാറാക്കുക, പൊതുവേ 50 x 50 സെന്റി മീറ്റർ അളവിലുള്ള കുഴികളാണ് ശുപാർശ ചെയ്തിട്ടുള്ളത് . വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയർന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന ജീവാണുവും 100 : 1 എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക. കന്നിന് ചുറ്റിനും മണ്ണ് അമര്‍ത്തികൂട്ടണം.

ബന്ധപ്പെട്ട വാർത്തകൾ

ടിഷ്യുകൾച്ചർ വാഴ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine