റബ്ബർ കൃഷിയിൽ വ്യാപകമായി കണ്ടു വരുന്ന രോഗമാണ് പിങ്ക് രോഗം അഥവാ ചിക്കു രോഗം. റബർ തൈകളുടെ തായ്ത്തടിയിലോ, കവരഭാഗത്തോ കാണുന്ന ഈ രോഗം മഴക്കാലം കഴിയുന്നതോടെ വ്യാപകമായി കൃഷിയിടങ്ങളിൽ കാണപ്പെടുന്നു. ഉയർന്ന ഈർപ്പവും, കനത്തമഴയും, കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും ഈ രോഗത്തിന് വ്യാപ്തി വർധിപ്പിക്കുന്നു. മഴക്കാലങ്ങളിൽ വളർന്ന് പെരുകുന്ന കുമിൾ മഴ നിൽക്കുന്നതോടെ വളർച്ച ഇല്ലാതാവുകയും, പൂർവാധികം കരുത്തോടെ അടുത്ത മഴക്കാലത്ത് വരികയും ചെയ്യുന്നു.
രണ്ടു വർഷം പ്രായമായ ചെറു മരങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. മഴയുള്ളപ്പോൾ പ്രതല ഭാഗം നനഞ്ഞിരിക്കുന്നതിനാൽ ഇത് കാണാൻ കഴിയില്ല. രണ്ടു വർഷം പ്രായമായ തൈകളുടെ കവരഭാഗത്ത് ചിലന്തിവല പോലെ പൂപ്പൽ കാണുന്നതാണ്. പ്രഥമ ലക്ഷണം. വെയിൽ ഉള്ള സമയത്ത് ഈ കുമിൾ നമുക്ക് വ്യക്തമായി കാണാൻ സാധിക്കും. വളരെ വേഗത്തിൽ ഈ കുമിൾ പട്ട തുളച്ച് ആഴത്തിൽ എത്തുന്നു.
ഇങ്ങനെ സംഭവിക്കുമ്പോൾ റബർ തടിയിൽ നിന്ന് പുറത്തേക്ക് ഒലിച്ചു ഇറങ്ങും. കുമിൾ ഉള്ളിൽ എത്തിയതിനാൽ ചുറ്റുമുള്ള പട്ട
അഴുക്കുകയും ചെയ്യും. മുകൾഭാഗം അഴുകുന്നതിനാൽ ജലവും ധാതുലവണങ്ങളും ചെടിയുടെ മുകൾഭാഗത്ത് എത്തുകയില്ല. ക്രമേണ ഇതിൻറെ തണ്ടുകൾ മഞ്ഞളിച്ചു പോകുന്നു. ശിഖരങ്ങൾ ഉണങ്ങുന്നതും, ഇലകൾ കൊഴിയാതെ നിൽക്കുന്നതും രോഗാവസ്ഥയെ കുറിക്കുന്ന കാരണങ്ങളാണ്. രോഗം ബാധിച്ച തണ്ടുകളുടെ സൂര്യപ്രകാശം തട്ടാത്ത ഭാഗങ്ങളിൽ ചെങ്കൽ നിറത്തിൽ കുമിളിനെ കാണാം. സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ഓറഞ്ച് നിറത്തിൽ ചെറിയ കുരുക്കൾ പോലെ കുമിൾ വളർച്ച പ്രാപിക്കുന്നത് കാണാവുന്നതാണ്. ഇതിൽ ആദ്യം പറഞ്ഞ ഘട്ടം കോർട്ടിസിയും സ്റ്റേജ് എന്നും, നെക്കേറ്റർ സ്റ്റേജ് എന്നും പറയും.
പിങ്ക് രോഗം എങ്ങനെ നിയന്ത്രിക്കാം
കാലവർഷത്തിനു മുൻപ് രണ്ടു വർഷം പ്രായമായ മരങ്ങൾ വളരുന്ന തോട്ടങ്ങളിൽ എല്ലാ മരങ്ങളിലും പ്രതിരോധനടപടികൾ നടത്തണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രാരംഭ നടപടി എന്ന രീതിയിൽ ബോർഡോ കുഴമ്പ് പുരട്ടണം. അടുത്ത മഴക്കാലത്ത് ചെടിയെ ആക്രമിക്കാൻ സജ്ജമാകുന്ന കുമിളിനെ ചെറുക്കാനുള്ള ശക്തി ബോർഡോ മിശ്രിതത്തിന് ഉണ്ട്. ഇത് കൂടാതെ രോഗംബാധിച്ച കാണുന്ന എല്ലാ കമ്പുകളും ചില്ലകളും മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം.
Pink disease is a common disease in rubber cultivation. The disease is found on the trunk or cover of rubber seedlings and is more prevalent in the fields after the monsoon season.
രോഗബാധ കണ്ടെത്തിയാൽ പട്ട് ചുരുട്ടി വൃത്തിയാക്കി മരുന്ന് പുരട്ടണം. രോഗം ബാധിച്ച മരങ്ങളുടെ അടുത്തുള്ള മരങ്ങളിലും ബോർഡോ കുഴമ്പ് പുരട്ടണം. ബോർഡോമിശ്രിതം കൂടാതെ തൈറോം എന്ന കുമിൾനാശിനി പെട്രോളിയം ഉൽപന്നങ്ങളിൽ കലർത്തി ഈ മിശ്രിതം രോഗംബാധിച്ച തടിയിൽ പുരട്ടണം. ഇത് കൂടാതെ തൈറൈയ്ഡ് എന്ന കുമിൾനാശിനി അമോണിയ കലർത്തിയ റബർ പാലിൽ ചേർത്ത് തേയ്ക്കുക.
Share your comments