1. Farm Tips

മണ്ഡരിയും ചെന്നീരൊലിപ്പും മാറ്റുന്ന അത്ഭുത ലായിനി

കഴിഞ്ഞ കുറേ വർഷങ്ങളായി തെങ്ങ് കൃഷിക്ക് ഏറ്റവും ഭീഷണിയായി മാറിയ ഒരു കീടമാണ് മണ്ഡരി. അസീറിയ ഗുറോ റോണിസ് എന്ന് മൈറ്റ് വിഭാഗത്തിൽപെട്ട ഈ കീടം മച്ചിങ്ങ യുടെ തൊപ്പിക്കുള്ളിൽ തുടങ്ങി പുറത്തേക്കിറങ്ങിയ മച്ചിങ്ങയിൽ നിന്ന് നീരൂറ്റി കുടിക്കുന്നതുമൂലം തേങ്ങ ചെറുതാവുകയും, വിളവിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യുന്നു.

Priyanka Menon
ചെന്നീരൊലിപ്പ്
ചെന്നീരൊലിപ്പ്

കഴിഞ്ഞ കുറേ വർഷങ്ങളായി തെങ്ങ് കൃഷിക്ക് ഏറ്റവും ഭീഷണിയായി മാറിയ ഒരു കീടമാണ് മണ്ഡരി. അസീറിയ ഗുറോ റോണിസ് എന്ന് മൈറ്റ് വിഭാഗത്തിൽപെട്ട ഈ കീടം മച്ചിങ്ങ യുടെ തൊപ്പിക്കുള്ളിൽ തുടങ്ങി പുറത്തേക്കിറങ്ങിയ മച്ചിങ്ങയിൽ നിന്ന് നീരൂറ്റി കുടിക്കുന്നതുമൂലം തേങ്ങ ചെറുതാവുകയും, വിളവിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യുന്നു.

സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന വളരെ ചെറിയ കീടങ്ങൾ മച്ചിങ്ങയിൽ നിന്നും നീരൂറ്റിക്കുടിക്കുന്നതുമൂലം തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും പിന്നീട് പാടുകൾ കറുപ്പ് ആകുകയും ചകിരിയിൽ മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഈ മണ്ഡരി രോഗത്തെ മാറ്റുന്ന ഒരു അത്ഭുത ലായനിയാണ് അഗ്നിഹോത്ര ലായിനി. അഗ്നിഹോത്രം ചെയ്തതിനു ശേഷം ലഭിക്കുന്ന ചാരം കൈകൊണ്ട് പൊടിച്ച് 200 ഗ്രാം എടുത്ത് 800 മില്ലി ലിറ്റർ ഗോമൂത്രത്തിൽ കലക്കി 24 ദിവസം സൂക്ഷിച്ചു വയ്ക്കുക.

ദിവസവും രണ്ട് നേരം ഒരു വടി കൊണ്ട് ഇളക്കണം. ഇരുപത്തിയഞ്ചാം ദിവസം ഇതിൽ പത്ത് ലിറ്റർ വെള്ളം ചേർത്ത് ഇളക്കുക. ഇങ്ങനെ തയ്യാറാക്കുന്ന അഗ്നിഹോത്ര ലായിനി 10 ലിറ്റർ വീതം തെങ്ങിൻചുവട്ടിൽ ഒഴിക്കുന്നത് മണ്ഡരിയെ പ്രതിരോധിക്കാൻ മികച്ചതാണ്. അഗ്നിഹോത്രം പതിവായി രണ്ടുനേരവും ചെയ്താൽ രണ്ടുമാസത്തിനകം മണ്ഡരി രോഗം അപ്രത്യക്ഷമാകും.

പുതിയ മച്ചിങ്ങൾ കീടവിമുക്തമായി കാണപ്പെടുകയും, തെങ്ങോലകളുടെ മഞ്ഞളിപ്പ് ഒരുമാസത്തിനുള്ളിൽ മാറുകയും ചെയ്യുന്നു. കൂടുതൽ പെൺ പൂക്കൾ വിരിയുകയും നാളികേര ഉൽപാദനം ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്നു.

ചെന്നീരൊലിപ്പ്

തെങ്ങിൻ തടിയുടെ തൊലിക്കുള്ളിൽ നിന്ന് ചുവന്ന കലർന്ന തവിട്ടു നിറത്തിലുള്ള ദ്രാവകം പുറത്തേക്ക് ഒലിച്ചു ഇറങ്ങുന്നതാണ് രോഗലക്ഷണം. നിരൊലിക്കുന്ന ഭാഗത്തെ കോശങ്ങൾ ദ്രവിക്കുകയും വലിയ പാടുകൾ ഉണ്ടാകുകയും ചെയ്യുന്നു. രോഗബാധയുള്ള ഭാഗത്തെ തൊലി ഒരു കത്തി ഉപയോഗിച്ച് ചെത്തി മാറ്റി അഗ്നിഹോത്ര ലായനി വെള്ളം ചേർക്കാതെ എടുത്തത് ഒരു പഴയ ബ്രഷ് ഉപയോഗിച്ച് മുറിപ്പാടിൽ തേക്കുക,രോഗം ഇല്ലാതാകും.

Agnihotra solution is a miracle solution that cures this mandari disease. Take 200 gms of powdered ash by hand after incineration and mix it with 800 ml of cow urine and keep for 24 days.

പോഷക മൂലകങ്ങളുടെ കുറവ് വെള്ളക്കെട്ട് അധികമായ പുളിരസം ഇതൊക്കെ ഈ രോഗത്തിന് അനുകൂല സാഹചര്യങ്ങൾ ആണ്.

കടപ്പാട്-സമ്പൂർണ്ണ ജൈവ കൃഷി രീതികൾ

English Summary: Wonderful solution for coconut diseases

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds