1. Organic Farming

ചെറുതായി നനച്ചുകൊടുത്താൽ, അടതാപ്പ് മുളച്ചു വളർന്നു തുടങ്ങും

കാച്ചിലിന്റെ വർഗ്ഗത്തിൽപെട്ട അടതാപ്പ് കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത സസ്യമാണ് അടതാപ്പ്. വൃക്ഷങ്ങളിലും മറ്റു താങ്ങുകളിലും പടർന്നു വളരുന്ന ഈ സസ്യത്തിന്റെ പത്രകക്ഷങ്ങളിലെ മുകുളങ്ങൾ വികസിച്ചുണ്ടാകുന്ന ബൾബിലുകൾക്ക് ഉരുളക്കിഴങ്ങിനോടു കാഴ്ചയിലും ഗുണത്തിലുമുള്ള സാമ്യം നിമിത്തം “എയർ പൊട്ടറ്റോ' 'പൊട്ടറ്റോയാം' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

Arun T

കാച്ചിലിന്റെ വർഗ്ഗത്തിൽപെട്ട അടതാപ്പ് കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത സസ്യമാണ് അടതാപ്പ്. വൃക്ഷങ്ങളിലും മറ്റു താങ്ങുകളിലും പടർന്നു വളരുന്ന ഈ സസ്യത്തിന്റെ പത്രകക്ഷങ്ങളിലെ മുകുളങ്ങൾ വികസിച്ചുണ്ടാകുന്ന ബൾബിലുകൾക്ക് ഉരുളക്കിഴങ്ങിനോടു കാഴ്ചയിലും ഗുണത്തിലുമുള്ള സാമ്യം നിമിത്തം “എയർ പൊട്ടറ്റോ' 'പൊട്ടറ്റോയാം' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം ഏഷ്യയാണെന്നു കരുതപ്പെടുന്നു. ഇതിന് വന്യഇനങ്ങളും വളർത്തുന്ന ഇനങ്ങളും ഉണ്ട്.

കക്ഷമുകുളങ്ങൾ വളർന്നുണ്ടാകുന്ന ബൾബിലുകൾ വഴിയാണിതു വംശവർദ്ധന നടത്തുന്നത്. തീരെ ചെറിയ ബൾബിലുകൾ പോലും മുളയ്ക്കുമെന്നതിനാൽ ഇതിന്റെ കൃഷി എളുപ്പമാണ്. ഇതിന്റെ ഇലകൾ ഹൃദയാകൃതിയുള്ളതാണ്. വന്യ ഇനങ്ങളിലെ ബൾബിലുകൾ ഭക്ഷ്യയോഗ്യമായ ഇനങ്ങളുടേതിനോടു സാമ്യം പുലർത്തുന്നുവെങ്കിലും സ്റ്റീറോയ്ഡ് വിഭാഗത്തിലുള്ള ഡയോസ്നിന്റെയും ചില ആൽക്കലോയ്ഡുകളുടെയും സാന്നിദ്ധ്യം നിമിത്തം അവ ഭക്ഷ്യയോഗ്യമല്ല

കൃഷിരീതി

മണ്ണിനടിയിൽ വളരുന്ന കിഴങ്ങിന്റെ കഷണങ്ങളാക്കിയോ വള്ളിയിൽ നിന്നടർന്നു വീഴുന്ന ബൾബിലുകൾ (മേക്കാച്ചിൽ ശേഖരിച്ചോ) നടീൽ വസ്തുവായി ഉപയോഗിക്കാം. ഒക്ടോബർ നവംബർ മാസങ്ങളിൽ ബൾബിലുകൾ പാകമായി വള്ളിയിൽ നിന്നടർന്നു വീഴും. അവ ശേഖരിച്ച് മഴക്കാലാരംഭംവരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ഇവയിൽ ചെറിയ മുകുളങ്ങൾ വന്നു തുടങ്ങിയാൽ നടാൻ പാകമായെന്നു മനസ്സിലാക്കാം. നിലം കിളച്ചൊരുക്കി, കുഴികൾ തയ്യാറാക്കി, രണ്ടു കിലോ ചാണകപ്പൊടി, ഒരു കൈ ചാരം, ഉണങ്ങിപ്പൊടിഞ്ഞ കരിയില, മണ്ണ്, എന്നിവ ചേർത്തിളക്കി കൂനകൂട്ടിയശേഷം, നടീൽ വസ്തു നടുക.

ചെറുതായി നനച്ചുകൊടുത്താൽ, ഇത് മുളച്ചു വളർന്നു തുടങ്ങും, അതിവേഗം വളരുന്ന സസ്യമാണിത്. വളർന്നു തുടങ്ങിയാൽ പടരുന്നതിനനുയോജ്യമായ സൗകര്യങ്ങൾ ചെയ്തു
കൊടുക്കണം. കമ്പുകൾ നാട്ടി പന്തലിടുകയോ, കയറുകൾ വലിച്ചുകെട്ടി പന്തലിടുകയോ മരങ്ങളിൽ പടർത്തുകയോ ആകാം. ജൈവവളങ്ങളും ക്രമമായ നനയും നല്കിയാൽ ഇവ ധാരാളം ശാഖകളോടെ വളരുകയും പത്രകക്ഷങ്ങൾ തോറും മേൽക്കാച്ചിലുകൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഒരു ചെടിയിൽ നിന്ന് 100 -200 ഗ്രാംവരെ തൂക്കമുള്ള 30-50 മേൽക്കാച്ചിലുകൾ ലഭിക്കുന്നു. കാര്യമായ രോഗബാധയില്ലെങ്കിലും ബൾബിലുകളിൽ നീരൂറ്റി കുടിക്കുന്ന ഷഡ്പദങ്ങളുടെ ആക്രമണം കണ്ടുവരാറുണ്ട്.

പോഷകമൂല്യം

അടതാപ്പിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം അന്നജമാണ്. അതിനാൽതന്നെ അന്നജം ഉത്പാദനത്തിന് ഇത് ഉപയോഗിക്കാറുണ്ട്. ചില ആൽക്കലോയ്ഡുകളും ഇതിലടങ്ങിയിട്ടുണ്ട്.

ഔഷധമൂല്യം

ഗോത്രവർഗ്ഗചികിത്സാരീതിയിൽ മൂത്രാശയരോഗങ്ങൾ, മൂലക്കുരു, അൾസർ, വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് അടതാപ്പ് ഉപയോഗിക്കാറുണ്ട്.

മറ്റു കാച്ചിൽ ജനുസ്സുകളെക്കാൾ മധുരാംശം കുറവായതിനാൽ പ്രമേഹരോഗികൾക്കു താരതമ്യേന സുരക്ഷിതമാണ്.

ചില രാജ്യങ്ങളിൽ ചെങ്കണ്ണ്, വയറിളക്കം, വയറുകടി എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇതുപയോഗിക്കാറുണ്ട്.

ചിലയിനം അടതാപ്പ് പച്ചയായി കഴിക്കാറുണ്ട്. എന്നാൽ കഷണങ്ങളാക്കി മസാലക്കറി വച്ചിട്ടോ അവിയൽ, സാമ്പാർ എന്നിവയിൽ ചേർത്തോ ഉപയോഗിക്കാവുന്നതാണ്

English Summary: Air potato is best than potato

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds