1. Organic Farming

തൂക്കം കൂടിയ നേന്ത്രകുല കിട്ടിയ കർഷകരുടെ കൃഷിയറിവുകൾ അറിയാം

പുതുമഴയ്ക്കുശേഷം മേടമാസത്തിലാണ് പടറ്റുവാഴകൾ പറിച്ചുനടുന്നത്. (മേടവാഴ' എന്ന പ്രയോഗം ഇതിൽനിന്ന് ഉണ്ടായതാണ്. കന്നിമാസത്തിലെ അത്തം ഞാറ്റുവേലയിലാണ് സാധാരണമായി നേന്ത്രവാഴ നടാറുള്ളത്. അടുത്ത വർഷത്തെ ഓണം ചിങ്ങമാസം അവസാനമാണെങ്കിൽ ചോതി ഞാറ്റുവേലയിലായിരിക്കും വാഴ വെക്കുക.

Arun T

 പഴമായും പച്ചക്കറിയായും ഉപയോഗിക്കാമെന്നതു കൊണ്ടാണ് വാഴക്കുഷിക്ക് വലിയ സ്വീകാര്യത ലഭിച്ചത്. പാടത്തും പറമ്പിലും ഇടവിളയായും അല്ലാതെയും വാഴക്കുഷി നടത്തിവരുന്നു.

പുതുമഴയ്ക്കുശേഷം മേടമാസത്തിലാണ് പടറ്റുവാഴകൾ പറിച്ചുനടുന്നത്. (മേടവാഴ' എന്ന പ്രയോഗം ഇതിൽനിന്ന് ഉണ്ടായതാണ്. കന്നിമാസത്തിലെ അത്തം ഞാറ്റുവേലയിലാണ് സാധാരണമായി നേന്ത്രവാഴ നടാറുള്ളത്. അടുത്ത വർഷത്തെ ഓണം ചിങ്ങമാസം അവസാനമാണെങ്കിൽ ചോതി ഞാറ്റുവേലയിലായിരിക്കും വാഴ വെക്കുക. ഇതിൽനിന്നു വ്യത്യസ്തമായി കുംഭമാസത്തിൽ നട്ട് തുലാമാസത്തിൽ കുല വെട്ടുന്ന മറ്റൊരുതരം നേന്ത്രവാ
ഴകൃഷിയും നിലവിലുണ്ട്. ഇതിനെ ചേറ്റുവാഴ എന്നാണ് പറയുന്നത്.

വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന ഒന്നാണ് നേന്ത്രവാഴകൃഷി. നന ഇതിൽ വളരെ പ്രധാനമാണ്. "നേന്ത്രവാഴയ്ക്ക് ഏത്തമിടണം' എന്ന ചൊല്ല് നനയ്ക്കലിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. "ഏത്തം' വെച്ച് തേവൽ ഇവിടെ നിലനിന്നിരുന്ന ഒരു ജലസേചനസമ്പ്രദായമാണ്. നനയുടെ കുറവ് പഴത്തിന്റെ രുചിയെ ബാധിക്കും. വാഴക്കഷിയിൽ കന്നിന് പ്രമുഖമായ സ്ഥാനമാണുള്ളത്.

ewr

“കുന്നത്തു കന്ന് കുഴിയിൽ കുല' എന്ന ചൊല്ല് വാഴക്കന്നിന്റെ വേരോട്ടവും ഉത്പാദനശക്തിയുമായി ബന്ധപ്പെടുന്നതാണ്. നല്ല ആഴത്തിൽ കുഴിയെടുത്ത് നന്നായി പരിചരിച്ചെങ്കിലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. മറിച്ച് കൂന്കൂട്ടി കന്ന് നടുകയാണെങ്കിൽ ധാരാളം ഇളം കന്നുകൾ മുളയ്ക്കുമെങ്കിലും കുല മോശമായിരിക്കും. വലിയ തോതിൽ കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി കന്നുകൾ ഉണ്ടാക്കാനാണ് ഇങ്ങനെ കുന്നത്തു വാഴ നടുന്നത്. താഴ്ത്തി നട്ടാൽ തലയ്ക്കൽ കാണാം. പൊന്തിച്ചു നട്ടാൽ കടയ്ക്കൽ നല്ലോണം ചെനപ്പുപൊട്ടും.

നേരിട്ട് പാകി മുളപ്പിക്കുന്നതിലുമധികം നല്ല വിളവ് ലഭിക്കുക പറിച്ചുനടുന്ന തെകളിൽ നിന്നാണ്. നെല്ല്, കമുക്, വാഴ തുടങ്ങിയവയ്ക്കെല്ലാം ഇത് യോജിക്കും. “പറിച്ചു നട്ടാലേ കരുത്തു നേടൂ' എന്ന ചൊല്ല് ഈ ആശയം ഉൾക്കാള്ളുന്നു. വാഴയെ സംബന്ധിച്ച് ഇതിനു വലിയ പ്രാധാന്യമുണ്ട്. വാഴക്കന്നുകൾ കൂട്ടമായിട്ടാണ് മുളച്ചുവരിക. ഇവയെ അതേ പ്രകാരം വളരാൻ അനുവദിച്ചാൽ ആരോഗ്യമില്ലാത്ത ചെറിയകുലകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇതൊഴിവാക്കാനാണ് പിരിഞ്ഞുവെക്കുന്നത്. വാഴക്കന്നുകളുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്ന ചൊല്ലുകളുമുണ്ട്.

അന്നു വയ്ക്കുക അല്ലെങ്കിൽ കൊന്നു വയ്ക്കുക എന്ന ചൊല്ലുപ്രകാരം കുല വെട്ടിയ ദിവസംതന്നെ കന്നു പറിച്ചുനടണം. അഥവാ അതിനു സാധിച്ചില്ലെങ്കിൽ വെണ്ണീറിൽ മുക്കി ഉണക്കി സൂക്ഷിച്ച് വക്കണം.

English Summary: banana farming tips kerala kjaroct0720

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds