1. Organic Farming

ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് ഒന്നാം സ്ഥാനം കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിന്

കൃഷി വകുപ്പിന്റെ കൃഷി ചെയ്യുന്ന ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് ഒന്നാം സ്ഥാനം കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിന് കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ പരിസരത്തെ 8 ഏകർ തരിശു സ്ഥലത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 350 ൽപ്പരം വിദ്യാർത്ഥികൾ കാർഷികതയിൽ ചരിത്രം രചിക്കുകയാണ്.

Arun T
ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ
ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ

കൃഷി വകുപ്പിന്റെ കൃഷി ചെയ്യുന്ന ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് ഒന്നാം സ്ഥാനം കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിന്
കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ പരിസരത്തെ 8 ഏകർ തരിശു സ്ഥലത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 350 ൽപ്പരം വിദ്യാർത്ഥികൾ കാർഷികതയിൽ ചരിത്രം രചിക്കുകയാണ്. കോട്ടു വള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും , തിരുവനന്തപുരം CTCRI യുടേയും, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രയുടേയും , സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. വർഷങ്ങളായി കാട്പിടിച്ച് തരിശായി കിടന്ന 8 ഏക്കർ സ്ഥലം കാട് വെട്ടിത്തെളിച്ച് ശാസ്ത്രീയമായ രീതിയിൽ മണ്ണൊരുക്കിയാണ് കൃഷിയാരംഭിച്ചു.

ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിലെ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനനും അതോടൊപ്പം അവർക്ക് ഒരു സ്വയം തൊഴിലായും , ജീവിതത്തിന്റെ ഭാഗമായും ,കൃഷി പ്രയോജനപ്പെടും എന്ന ഉദ്ധേശത്തോടെയാണ് കൃഷിയാരംഭിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. എറണാകുളം കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ ഒരേക്കറിൽ ഇഞ്ചി, മഞ്ഞൾ കൃഷിയും , ഒരേക്കറിൽ ചേനകൃഷിയും ചെയ്തുവരുന്നു.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ രണ്ടര ഏക്കറിൽ ചെറുധാന്യകൃഷിയും ഒന്നര ഏക്കറിൽ പച്ചക്കറി വിളകളുടെയും , 2000 വാഴയും കൃഷി ചെയ്യുന്നു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ കിഴങ്ങുവർഗ്ഗ വിളകളുടെ പ്രദർശനത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിൽ നിന്നും വിളവെടുക്കുന്ന പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഭക്ഷണമായും . ബാക്കിയുള്ളവ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ വിപണനം ചെയ്തുവരുന്നു.

350 ൽപ്പരം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അവർക്ക് ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ക്യാമ്പസ് അങ്കണത്തിലാണ് കൃഷി ചെയ്യുന്നത്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വികാസം കൃഷിയിലൂടെ , കൃഷി ചികിത്സ പദ്ധതിയും ഇവിടെ നടപ്പിലാക്കുന്നു.

600 മുയലുകളും , 25 ആടുകളും , 8 പശുക്കളും , കോഴി , താറാവ് , വാത്ത , മത്സ്യ കൃഷി എന്നിവയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു. ക്യാമ്പസ് പരിസരത്ത് ജൈവവള നിർമ്മാണ യൂണിറ്റ്, മണ്ണിര കമ്പോസ്റ്റ് നിർമ്മാണയൂണീറ്റ് , ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ഓണ വിപണി ലക്ഷ്യമിട്ട് 3000 ബെന്തിചെടികളും ട്രെയ്നിംഗ് സെന്റർ അഗണത്തിൽ കൃഷി ചെയ്യുന്നു. ക്യാമ്പസ് പരിസരത്തെ 2 കുളങ്ങളിലായി മത്സ്യകൃഷിയും ചെയ്തു വരുന്നു.

English Summary: Best private Organic farming center award goes to Mentally disabled children's school

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds