1. Organic Farming

കഞ്ഞിക്കുഴി 15 ആം വാർഡിലെ അജിത്തിന്റെ റെഡ് ലേഡിപപ്പായകൃഷിയെക്കുറിച്ചറിയാം.

വെള്ളം കെട്ടി നിൽക്കാത്തതും വെയിൽ കിട്ടുന്നതുമായ സ്ഥലത്താണ് പപ്പായ നടേണ്ടത്. സ്വാഭാവികമായും തൈ ചെരിച്ചു നട്ടു ഒരാഴ്ച കഴിയുമ്പോ ഇത് നിവർന്നു വരും. കുറച്ചു വളർന്നു കഴിയുമ്പോൾ ചെറിയൊരു താങ്ങു കൊടുക്കുക. പിന്നീട് പപ്പായ അടിഭാഗം വണ്ണം വച്ച് അത് മുകളിലേക്ക് പൊയ്ക്കൊള്ളും. രണ്ടു പപ്പായ തമ്മിലുള്ള അകലം 2 മീറ്റർ എങ്കിലും വേണം. എല്ലാ തൈകളും വളർന്നു വരുമ്പോൾ അതിന്റെ ഇലകൾ തമ്മിൽ കൂട്ടിമുട്ടരുത്. We should plant papaya in a place where the water is not stagnant and the sun is hot. One week after transplanting the seedlings naturally, it will straighten out. When it grows a little, give it a little support. Then the papaya will thicken at the bottom and it will go up. The distance between two papayas should be at least 2 m. When all the seedlings are growing, their leaves should not collide with each other.

K B Bainda
Ajith Kumarapuram
Ajith Kumarapuram

പൊതുവെ കഞ്ഞിക്കുഴിയിലെ കർഷകർ പച്ചക്കറിക്കൃഷിയിലാണ് എക്സ്പെർട് ആയിട്ടുള്ളത്. എന്നാൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ അജിത് അതിൽ നിന്നും വ്യത്യസ്തമായി പപ്പായ മാത്രമാണ് കൃഷി ചെയ്യുന്നത്. സാധാരണക്കാരുടെ വിഭവമായിരുന്ന പപ്പായ ഇന്ന് എല്ലാവർക്കും താല്പര്യമാണ്. യാതൊരു മായവുമില്ലാതെ വിളയിച്ചെടുക്കുന്ന വീടിന്റെ തൊടിയിൽ ഒരു പരിചരണവും ആവശ്യമില്ലാതെ വളരുന്ന പപ്പായ ഇന്ന് എല്ലാവർക്കും വേണം. ആ ഒരു സ്വീകാര്യതയെയാണ് അജിത് മുതലാക്കിയത്.
ഒരു ഫ്രൂട്ട്സ് കടയിൽ ചെന്നാൽ പോലും അറിയാം ഓറഞ്ചിന്റെയും ആപ്പിളിന്റെയും മുന്തിരിയുടെയും ഒപ്പം തന്നെ പപ്പായയ്ക്കും സ്ഥാനമുണ്ട്. പൊതുവിപണിയിൽ ഉണ്ടായ മുന്നേറ്റം കണ്ടാണ് താൻ പപ്പായ കൃഷി ചെയ്തു തുടങ്ങിയത് എന്നാണ് അജിത് പറയുന്നത്. പെരുമ്പളത്തുള്ള ശ്രീകുമാർ കോപ്പള്ളിൽ എന്ന മുഴുവൻ സമയ കർഷകന്റെ കയ്യിൽ നിന്നാണ് അജിത് പപ്പായ വിത്ത് വാങ്ങിയത്. ശ്രീകുമാറിനെ നല്ല പരിചയമുള്ളതിനാലും കഞ്ഞിക്കുഴിയിൽ മിക്ക ആളുകൾക്കും ശ്രീകുമാർ വിത്തും തൈയും നൽകി വിശ്വാസ്യത ഉള്ളതിനാലും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഉറപ്പിച്ചു വാങ്ങാനാകും. പലരും സാധാരണ പപ്പായ തൈ തന്നിട്ട് റെഡ് ലേഡി എന്ന് പറയും. കൃഷി ചെയ്യുമ്പോൾ ഉറപ്പായതും വിശ്വാസം ഉള്ള ഇടത്തു നിന്നും വാങ്ങുക. റെഡ് ലേഡി തിരിച്ചറിയുന്നതിനും പ്രത്യേക മാർഗ്ഗമൊന്നും ഇല്ല. വളർന്നു വലുതായി പൂവിട്ടു കായായി കഴിയുമ്പോഴേക്ക് അറിയാൻ കഴിയും. റെഡ് ലേഡി ആണെങ്കിൽ നട്ടു മൂന്നു മാസം കഴിയുമ്പോ, പൂ വരുകയും പൂവിട്ടു കഴിയുമ്പോൾ നാലാം മാസം കായ് വരുകയും ആറാം മാസത്തോടെ വിളവെടുക്കാനും കഴിയും.

pappaya
pappaya


റെഡ് ലേഡി നടുന്ന രീതി എങ്ങനെ?

45 ദിവസം ആയ തൈ നടുകയാണെങ്കിൽ 2 അടി വീതിയിൽ കുഴിയെടുക്കുക. അതിൽ ചകിരിച്ചോറും ഇലകളും കമ്പോസ്റ്റു ഉണ്ടെങ്കിൽ അതും ചാണകവും കോഴിവളവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ഇത്തിരി കുമ്മായവും ചേർത്ത് ആ കുഴി ഒരാഴ്ച വെറുതെയിടുക. തൈ നടുമ്പോൾ പ്രധാനമായും ഓർക്കേണ്ട കാര്യം ഒരു 45 ഡിഗ്രി ചെരിച്ചു വേണം തൈ കുഴിയിൽ ഇറക്കി വയ്ക്കാൻ. അതിനു കാരണം പപ്പായ തൈ മുകളിലേക്ക് വരുമ്പോൾ നേരെ ആണ് അതിന്റെ തൈ നട്ടതെങ്കിൽ അതിന്റെ തടി നേരെ മുകളിലേക്ക് പോകും. എന്നാൽ ചെരിച്ചാണ് വച്ചതെങ്കിൽ അതിന്റെ തടിയുടെ താഴ് ഭാഗം നന്നായി വണ്ണം വയ്ക്കുകയും മുകളിൽ ഉള്ള പപ്പായ ഏകദേശം 50 കിലോയോളം ഭാരമുള്ള പപ്പായ കായകൾ താങ്ങി നിർത്താൻ ഇതിന്റെ തടിക്കു കഴിയുന്നു. അല്ലെങ്കിൽ ഇത് പെട്ടെന്ന് ചെരിഞ്ഞു വീണു പോകും.
വെള്ളം കെട്ടി നിൽക്കാത്തതും വെയിൽ കിട്ടുന്നതുമായ സ്ഥലത്താണ് പപ്പായ നടേണ്ടത്. സ്വാഭാവികമായും തൈ ചെരിച്ചു നട്ടു ഒരാഴ്ച കഴിയുമ്പോ ഇത് നിവർന്നു വരും. കുറച്ചു വളർന്നു കഴിയുമ്പോൾ ചെറിയൊരു താങ്ങു കൊടുക്കുക. പിന്നീട് പപ്പായ അടിഭാഗം വണ്ണം വച്ച് അത് മുകളിലേക്ക് പൊയ്ക്കൊള്ളും. രണ്ടു പപ്പായ തമ്മിലുള്ള അകലം 2 മീറ്റർ എങ്കിലും വേണം. എല്ലാ തൈകളും വളർന്നു വരുമ്പോൾ അതിന്റെ ഇലകൾ തമ്മിൽ കൂട്ടിമുട്ടരുത്. We should plant papaya in a place where the water is not stagnant and the sun is hot. One week after transplanting the seedlings naturally, it will straighten out. When it grows a little, give it a little support. Then the papaya will thicken at the bottom and it will go up. The distance between two papayas should be at least 2 m. When all the seedlings are growing, their leaves should not collide with each other.
അതാണ് അതിന്റെ കണക്ക്. പണ്ടുകാലത്ത്‌ നമ്മൾ വീടുകളിൽ പപ്പായ വയ്ക്കുമ്പോൾ ഇത്തരം അകലം നോക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ അവ വെയിൽ കിട്ടാനായി നേരെ മുകളിലേക്ക് പോവുകയും കായ പറിക്കാൻ നമുക്ക് കഴിയാതെ വരുകയും ചെയ്യും. കൂടാതെ ഒരു പപ്പായയ്ക്ക്  എന്തെങ്കിലും വൈറസ് രോഗം വന്നാൽ ഇവ തമ്മിൽ അകലം ഉള്ളതുകൊണ്ട് രോഗം മറ്റൊന്നിലേക്ക് പടരാതിരിക്കുകയും ചെയ്യും.

Red Lady pappaya
Red Lady Pappaya

പപ്പായക്കു മുരടിപ്പ് രോഗം, മൊസൈക്ക് രോഗം എന്നിവയാണ് സാധാരണ കണ്ടു വരുന്ന രോഗങ്ങൾ. തൈ നടുമ്പോൾ തന്നെ സ്യൂഡോമോണോസ് ലായനിയിൽ മുക്കിയാണ് നടുന്നത്. എന്നുള്ളത് കൊണ്ട് ഒരു പരിധി വരെ ഇത്തരം രോഗങ്ങൾ തടയാം. അതുപോലെ വളർന്നു കഴിയുമ്പോൾ ഒരാഴ്ച കൂടുമ്പോൾ എന്ന കണക്കിൽ സ്യൂഡോമോണസ് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് തളിക്കുകയും ചെയ്യുന്നതും നല്ലതാണ്.അധികം രോഗബാധ ഉണ്ടായാൽ ആ ചെടി പറിച്ചുകളയുന്നതന്നെയാണ് നല്ലതു. അല്ലെങ്കിൽ മറ്റു ചെടികളിലേക്കു ഇത് വ്യാപിക്കും.
ആഞ്ഞിലി യുടെ ഉണങ്ങിയ ഇലകളും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കോഴിവളവും ഇട്ടാണ് തൈ വച്ചതു. പിന്നീട് ചെടി ഒരല്പം വളർന്നു കഴിഞ്ഞപ്പോൾ വാഴപ്പിണ്ടിയൊക്കെ വെട്ടി ഇതിന്റെ ചുവട്ടിൽ ഇട്ടു കൊടുത്തു. കഞ്ഞിക്കുഴിയിൽ ചിലസമയങ്ങളിൽ കണ്ടുവരാറുള്ള ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ഉള്ളതുകൊണ്ടും തണുപ്പ് നിൽക്കുന്നത് കൊണ്ടും ചെടികളുടെ ചുവട്ടിൽ നിറയെ ആഫ്രിക്കൻ ഒച്ച് വരാറുണ്ട്.അവയെ മാറ്റിക്കളഞ്ഞിട്ടു വേണം ചെടിയുടെ ചുവട്ടിൽ ഇത്തരം പച്ചിലകളും മറ്റും കൊണ്ട് പുതയിടാൻ.

Pappaya
Pappaya


ആഫ്രിക്കൻ ഒച്ചിനെ തുരത്താനായി ഉപ്പിടുകയാണ് ചെയ്യുന്നത്. പക്ഷെ കഞ്ഞിക്കുഴിയുടെ മണ്ണിന്റെ പ്രത്യേകത മൂലം ഉപ്പു അത്ര നല്ലതല്ല. കാരണം ഇവിടുത്തെ മണ്ണിൽ ഉപ്പു കൂടുതലാണ്. പിന്നീട് കുമ്മായം ഇട്ടു നോക്കി. പക്ഷെ ഒച്ചുകൾ ഒന്ന് മയങ്ങി കിടക്കും എന്നല്ലാതെ നശിക്കുന്നില്ല. അതുകൊണ്ടു ഉപ്പു വെള്ളത്തിൽ കലക്കി ആ വെള്ളത്തിലേക്ക് ഇവയെ പെറുക്കി ഇടുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരു പരിധി വരെ നശിപ്പിക്കാൻ കഴിയും.

 

pappaya
Pappaya

പപ്പായ വിളഞ്ഞു എന്ന് മനസ്സിലാക്കുന്നത് കായുടെ ഒരു ഭാഗം ഒരല്പം മഞ്ഞ കളർ വരും. ആറു മാസം ആകുമ്പോഴേക്കും വിളവെടുക്കാം എന്നതാണ് റെഡ് ലേഡി പപ്പായയുടെ ഗുണം. തണ്ടിൽ നിന്ന് കായ ഓടിച്ചെടുക്കുമ്പോൾ അടുത്തുള്ള മറ്റു കായ്കളിൽ മുട്ടാതെ പറിച്ചെടുക്കണം. അല്ലെങ്കിൽ മറ്റു കായ്കളിൽ ഉരസി കറ ഒഴുകി കായുടെ ഭംഗി നഷ്ടപ്പെടും. കഞ്ഞിക്കുഴിയിൽ തന്നെയുള്ള പച്ചക്കറിക്കടകളിലാണ് പപ്പായ വിൽക്കുന്നത്. വിപണനം ഒരു പ്രശ്നമേ അല്ല.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി

#Pappaya#Vegetable#Farmer#Krishi#Agriculture

English Summary: knows about Ajith's Red Lady papaya cultivation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds